യുഎഇയില്‍ ഇതുവരെ അത്ഭുതങ്ങള്‍ കാട്ടിയിട്ടില്ലെങ്കിലും ക്രുനാല്‍ പാണ്ഡ്യയെ മാറ്റുമോ എന്നത് ആകാംക്ഷയുണര്‍ത്തുന്നു
ഷാര്‍ജ: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) ജീവന്‍മരണ പോരിനാണ് രാജസ്ഥാന്‍ റോയല്‍സിനെതിരെ(Rajasthan Royals) ഇന്ന് മുംബൈ ഇന്ത്യന്‍സ്(Mumbai Indians) ഇറങ്ങുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരായ അവസാന മത്സരത്തില്‍ പുറത്തിരുന്ന ഇഷാന്‍ കിഷനും(Ishan Kishan) രാഹുല്‍ ചഹാറും(Rahul Chahar) ഇന്ന് തിരിച്ചെത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. എന്നാല്‍ ഇരുവരും രാജസ്ഥാനെതിരായ മത്സരത്തിലും ടീമില്‍ ഇടംപിടിച്ചേക്കില്ല എന്നാണ് സൂചനകള്‍.
മുംബൈയുടെ ഓപ്പണിംഗില്‍ ക്വിന്‍റണ്‍ ഡികോക്ക്-രോഹിത് ശര്‍മ്മ സഖ്യം തന്നെ തുടരും. മൂന്നാം നമ്പറില്‍ ഫോമില്ലായ്‌മ അലട്ടുന്നുവെങ്കിലും സൂര്യകുമാറിനെ നിലനിര്‍ത്താനാണ് സാധ്യത. ലഭിച്ച അവസരങ്ങള്‍ മുതലാക്കിയ സൗരഭ് തിവാരിയെ നിലനിര്‍ത്താന്‍ തീരുമാനിച്ചാല്‍ ഇഷാന്‍ കിഷന്‍റെ സ്ഥനം ബഞ്ചില്‍ തന്നെയാകും. മുംബൈ തോറ്റെങ്കിലും ഡല്‍ഹിക്കെതിരായ മത്സരത്തില്‍ തിളങ്ങിയ ഹര്‍ദിക് പാണ്ഡ്യ-കീറോണ്‍ പൊള്ളാര്‍ഡ് ഓള്‍റൗണ്ടര്‍ സഖ്യത്തിലും മാറ്റത്തിന് സാധ്യതയില്ല. എന്നാല്‍ ഏറ്റവും മികച്ച ഫോമിലേക്ക് മടങ്ങിയെത്തേണ്ടത് ടി20 ലോകകപ്പിന് മുമ്പ് ഹര്‍ദിക്കിന് പ്രധാനമാണ്.
undefined
സഞ്ജു വേറെ ലെവല്‍! ഇത് മുംബൈയുടെ ഉറക്കംകെടുത്തുന്ന റെക്കോര്‍ഡ്
യുഎഇയില്‍ ഇതുവരെ അത്ഭുതങ്ങള്‍ കാട്ടിയിട്ടില്ലെങ്കിലും ക്രുനാല്‍ പാണ്ഡ്യയെ മാറ്റുമോ എന്നത് ആകാംക്ഷയുണര്‍ത്തുന്നു. മുംബൈയുടെ പേസ് ബൗളിംഗില്‍ നേഥന്‍ കോള്‍ട്ടര്‍ നൈല്‍, ജസ്‌പ്രീത് ബുമ്ര, ട്രെന്‍ഡ് ബോള്‍ട്ട് ത്രിമൂര്‍ത്തികള്‍ തുടരുമ്പോള്‍ സ്‌പിന്നര്‍ രാഹുല്‍ ചഹാറിനെ ഒരിക്കല്‍ കൂടി മറികടന്ന് ജയന്ത് യാദവ് പ്ലേയിംഗ് ഇലവനിലെത്തിയേക്കും.
മുംബൈ ഇന്ത്യന്‍സ് സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ക്വിന്‍റണ്‍ ഡികോക്ക്, സൂര്യകുമാര്‍ യാദവ്, സൗരഭ് തിവാരി, ഹര്‍ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, നേഥന്‍ കോള്‍ട്ടര്‍ നൈല്‍, ജയന്ത് യാദവ്, ജസ്‌പ്രീത് ബുമ്ര, ട്രെന്‍ഡ് ബോള്‍ട്ട്.
സച്ചിനെ കണ്ടത് പ്രചോദനം, ബാറ്റിംഗ് വെടിക്കെട്ടിന് പിന്നിലെ രഹസ്യങ്ങളുമായി യശസ്വി ജയ്‌സ്വാള്‍
ഷാര്‍ജയിൽ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് രാജസ്ഥാന്‍ റോയല്‍സ്- മുംബൈ ഇന്ത്യന്‍സ് നിര്‍ണായക പോരാട്ടം. രാജസ്ഥാനെ മലയാളി താരം സഞ്ജു സാംസണും മുംബൈയെ രോഹിത് ശര്‍മ്മയുമാണ് നയിക്കുന്നത്. മുംബൈ ഇന്ത്യന്‍സിനും രാജസ്ഥാന്‍ റോയൽസിനും ഇന്നത്തേത് അടക്കം രണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ടെങ്കിലും നെറ്റ് റൺറേറ്റ് ദയനീയമായതിനാല്‍ മുന്നോട്ടുപോകണമെങ്കില്‍ തുടര്‍ജയങ്ങള്‍ മാത്രമാണ് വഴി. സീസണിലാദ്യമായാണ് രാജസ്ഥാന്‍ ഷാര്‍ജയിൽ കളിക്കുന്നത്.
20 പോയിന്‍റുമായി ക്വാളിഫയറിലെത്തിയ ഡൽഹി ക്യാപിറ്റല്‍സാണ് ഒന്നാമത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 18 പോയിന്റുമായി രണ്ടും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ 16 പോയിന്‍റുമായി മൂന്നും സ്ഥാനത്തുണ്ട്. 12 പോയിന്‍റുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സാണ് നാലാം സ്ഥാനത്ത്. 10 പോയിന്‍റുമായി പഞ്ചാബ് കിംഗ്‌സ്, രാജസ്ഥാൻ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ് ടീമുകളാണ് പ്ലേഓഫിനായി പ്രതീക്ഷയോടെ തൊട്ടുപിന്നിലുള്ളത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ഏറ്റവും പിന്നിൽ.
തോറ്റാല്‍ പുറത്ത്, ജയിച്ചാൽ ലൈഫ് ലൈന്‍; രാജസ്ഥാനും മുംബൈയും ഇന്ന് നേര്‍ക്കുനേര്‍