ഏറെ പ്രതീക്ഷയോടെയെത്തിയ നിക്കോളാസ് പുരാൻ അഞ്ച് ഇന്നിംഗ്സുകളിൽ നിന്ന് നേടിയത് 28 റൺസ് മാത്രമാണ്. ബാറ്റ്സ്മാൻമാരെ നിയന്ത്രിക്കാനാകാത്ത ബൗളർമാരും നിരാശപ്പെടുത്തുകയാണ്.
അഹമ്മദാബാദ്: ഐപിഎല്ലിൽ ഇന്ന് ബാംഗ്ലൂർ-പഞ്ചാബ് പോരാട്ടം. അഹമ്മദാബാദിൽ വൈകീട്ട് ഏഴരയ്ക്കാണ് മത്സരം. സീസണിൽ രണ്ടുജയം മാത്രമുള്ള പഞ്ചാബിന് മുന്നോട്ടുള്ള യാത്രയ്ക്ക് ജയം അനിവാര്യമാണ്.
രാജസ്ഥാനെതിരെ ജയത്തോടെ തുടക്കം. തുടർന്ന് മൂന്ന് മത്സരങ്ങളിൽ തോൽവി. അടുത്ത കളിയിൽ മുംബൈക്കെതിരെ തകർപ്പൻ ജയം. തൊട്ടടുത്ത കളിയിൽ കൊൽക്കത്തയ്ക്കെതിരെ അഞ്ച് വിക്കറ്റ് തോൽവി. ഒട്ടും സ്ഥിരതയുള്ള പ്രകടനമല്ല ഇക്കുറി പഞ്ചാബിന്‍റേത്. കെ.എൽ.രാഹുലും മായങ്കും ഒഴിച്ചുള്ളവർക്ക് സ്ഥിരമായി റൺ കണ്ടെത്താനും ആകുന്നില്ല. മായങ്ക് ആറ് കളികളിൽ നിന്ന് നേടിയത് 161 റൺസ്. ഇത്രയും കളികളിൽ നിന്ന് ക്രിസ് ഗെയ്‌ലിന്‍റെ സമ്പാദ്യം 119 റൺസ്.
undefined
ദീപക് ഹൂഡയും ഷാരൂഖ് ഖാനും ഒഴിച്ചുള്ളവർ അമ്പേ പരാജയം. ഏറെ പ്രതീക്ഷയോടെയെത്തിയ നിക്കോളാസ് പുരാൻ അഞ്ച് ഇന്നിംഗ്സുകളിൽ നിന്ന് നേടിയത് 28 റൺസ് മാത്രമാണ്. ബാറ്റ്സ്മാൻമാരെ നിയന്ത്രിക്കാനാകാത്ത ബൗളർമാരും നിരാശപ്പെടുത്തുകയാണ്. മറുഭാഗത്ത് ഉജ്ജ്വല ഫോമിലാണ് കോലിയുടെ ബാംഗ്ലൂർ. സീസണിൽ തോറ്റത് ഒരു കളിയിൽ മാത്രം.
കോലിയും ഡിവില്ലിയേഴ്സും ദേവ്ദത്ത് പടിക്കലും മാക്സ്‍വെല്ലും ഫോമിൽ. ബൗളിങ്ങിലും കാര്യങ്ങൾ ഏറെക്കുറെ ഭദ്രം. ആറ് കളികളിൽ 17 വിക്കറ്റ് നേടിയ ഹർഷൽ പട്ടേലാണ് ബൗളിങ്ങിൽ കോലിയുടെ തുറുപ്പ്ചീട്ട്. അവസാന കളിയിൽ ഡൽഹിയിൽ നിന്ന് ഒരു റണ്ണിന്‍റെ ജയം പിടിച്ചെടുത്തതിന്‍റെ ആത്മവിശ്വാസവുമായാണ് അവർ ഇന്ന് പഞ്ചാബിനെ നേരിടുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona