ഇന്ന് പരാജയപ്പെട്ടാല്‍ കൊല്‍ക്കത്തയുടെ സാധ്യതകള്‍ അവതാളത്തിലാവും. ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്റെ (Eion Morgan) ഫോം ഔട്ടാണ് കൊല്‍ക്കത്തയെ പ്രതിസന്ധിയിലാക്കുന്ന പ്രധാന പ്രശ്‌നം.
ദുബായ്: ഐപിഎല്ലില്‍ (IPL 2021) ഇന്ന് രണ്ടാം മത്സരത്തില്‍ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (Kolkata Knight Riders) ഇന്നിറങ്ങുന്നു. മുന്നോട്ടുള്ള വഴിയടഞ്ഞ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് (Sunrisers Hyderabad) കൊല്‍ക്കത്തയുടെ എതിരാളി.
12 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കൊല്‍ക്കത്ത (KKR) നിലവില്‍ 10 പോയിന്റുമായി നാലാം സ്ഥാനത്താണ്. രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals), മുംബൈ ഇന്ത്യന്‍സ് (Mumbai Indians), പഞ്ചാബ് കിംഗ്‌സ് (Punjab Kings) എന്നിവര്‍ക്കും പത്ത് പോയിന്റുണ്ട്. എന്നാല്‍ മികച്ച റണ്‍റേറ്റാണ് കൊല്‍ക്കത്തയ്ക്ക് നാലാം സ്ഥാനം സമ്മാനിച്ചത്.
undefined
ഇന്ന് പരാജയപ്പെട്ടാല്‍ കൊല്‍ക്കത്തയുടെ സാധ്യതകള്‍ അവതാളത്തിലാവും. ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്റെ (Eion Morgan) ഫോം ഔട്ടാണ് കൊല്‍ക്കത്തയെ പ്രതിസന്ധിയിലാക്കുന്ന പ്രധാന പ്രശ്‌നം. ഐപിഎല്‍ യുഎഇയിലേക്ക് മാറ്റിയ ശേഷം ഒരിക്കല്‍ പോലും രണ്ടക്കം കാണാന്‍ മോര്‍ഗന് സാധിച്ചിട്ടില്ല. പരിക്കിനെ തുടര്‍ന്ന് ടീമിന് പുറത്തായിരുന്ന ഓള്‍റൗണ്ടര്‍ ആന്ദ്രേ റസ്സല്‍ (Andre Russell) ഇന്ന് ടീമില്‍ തിരിച്ചെത്തിയേക്കും.
കൊല്‍ക്കത്ത നിരയില്‍ വെങ്കടേഷ് അയ്യര്‍ (Venkatesh Iyer), രാഹുല്‍ ത്രിപാഠി, നിതീഷ് റാണ എന്നിവര്‍ മാത്രമാണ് ഉറപ്പുള്ള പ്രകടനം പുറത്തെടുക്കുന്നത്. ശുഭ്മാന്‍ ഗില്ലും ദിനേശ് കാര്‍ത്തികും പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ല. ബൗളര്‍മാരില്‍ ടിം സൗത്തിക്ക് പകരം ലോക്കി ഫെര്‍ഗൂസണ്‍ മടങ്ങിയെത്തിയേക്കും. വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍ എന്നീ സ്പിന്നര്‍മാരാണ് എതിരാളികളെ നിയന്ത്രിച്ചു നിര്‍ത്തുന്നത്.
മറുവശത്ത് ഒന്നും നഷ്ടപ്പെടാനില്ലാത്ത ഹൈദരാബാദാണ്. 11 മത്സരങ്ങളില്‍ രണ്ടില്‍ മാത്രം ജയിച്ച കെയ്ന്‍ വില്യംസണും (Kane Williamson) സംഘവും പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. നാല് പോയിന്റ് മാത്രമാണ് അവര്‍ക്കുള്ളത്. യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്ന് പരിശീലകന്‍ അറിയിച്ചിരുന്നു.