സഞ്ജു സാംസണ്‍, റിതുരാജ് ഗെയ്കവാദ്, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, രവി ബിഷ്‌ണോയ് തുടങ്ങിയ താരങ്ങള്‍ ഇപ്പോള്‍ തന്നെ കഴിവ് പുറത്തെടുത്ത് കഴിഞ്ഞു.
ദുബായ്: അടുത്ത ഐപിഎല്‍ സീസണില്‍ മെഗാ താരലേലം നടക്കും. ഐപിഎല്‍ ഫ്രാഞ്ചൈസി ഉടമള്‍ക്ക് മുന്നില്‍ യുവതാരങ്ങള്‍ക്ക് മികച്ച പ്രകടനം നടത്താനുള്ള അവസരമാണിത്. മികച്ച പ്രകടനം നടത്തുന്ന താരങ്ങള്‍ക്ക് മെഗാ ലേലത്തില്‍ ഉയര്‍ന്ന പ്രതിഫലവും ലഭിക്കും. നാല് ക്രിക്കറ്റര്‍മാരെ മാത്രമാണ് ഫ്രാഞ്ചൈസികള്‍ക്ക് നിലനില്‍ത്താന്‍ അവകാശം.
undefined
സഞ്ജു സാംസണ്‍, റിതുരാജ് ഗെയ്കവാദ്, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, രവി ബിഷ്‌ണോയ് തുടങ്ങിയ താരങ്ങള്‍ ഇപ്പോള്‍ തന്നെ കഴിവ് പുറത്തെടുത്ത് കഴിഞ്ഞു. എന്നാല്‍ വരുന്ന ഐപിഎല്‍ ലേലത്തില്‍ കോടികള്‍ വരാന്‍ പോകുന്നത് മറ്റൊരു താരമായിരിക്കുമെന്നാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നത്.
കൊല്‍ക്കത്തയുടെ പുത്തന്‍ താരം വെങ്കടേഷ് അയ്യരെ കുറിച്ചാണ് മഞ്ജരേക്കര്‍ പറഞ്ഞുവരുന്നത്. ഐപിഎല്ലിന് പുറത്തും താരത്തിന് മികച്ച റെക്കോഡാണെന്നാണ് മുന്‍ ഇന്ത്യന്‍ താരത്തിന്റെ പക്ഷം... ''അടുത്ത താരലേലത്തില്‍ 12-14 കോടി വരെ അയ്യര്‍ക്ക് ലഭിക്കും. ഐപിഎല്ലില്‍ മാത്രമല്ല, ആഭ്യന്തര സീസണിലും മികച്ച ഫോമിലായിരുന്നു അവന്‍. ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ മത്സരങ്ങളിലെ റെക്കോഡ് മോശമല്ലാത്തതാണ്. 47 ശരാശരിയും 92 സ്‌ട്രൈക്കറ്റ് റേറ്റും അവനുണ്ട്. ഐപിഎല്ലിന് പുറത്ത് ആഭ്യന്തര കരിയറിലെ മാത്രമാണിത്.
ഐപിഎല്‍ 2021: ഇന്ത്യന്‍ റെക്കോഡിനരികെ രോഹിത് ശര്‍മ; പ്രതീക്ഷയോടെ ആരാധകര്‍
അയ്യര്‍ക്ക് ഏതൊക്കെ സാഹചര്യത്തില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്നറിയാം. മാത്രമല്ല, അവനൊരു ബൗളര്‍ കൂടിയാണ്. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ബുദ്ധിമുട്ടേറയിയ സാഹചര്യത്തിലും പന്തെറിയാന്‍ സാധിക്കുമെന്നും അദ്ദേഹം കാണിച്ചുതന്നു. അടുത്ത താരലേലത്തില്‍ അയ്യര്‍ വലിയ സ്വാധീനം ചെലുത്തുമെന്ന് എനിക്ക് തോന്നുന്നു. മത്സരത്തിന്റെ ഗതി മാറ്റാന്‍ കെല്‍പ്പുള്ളവനാണ് അവനെന്ന് ശൈലി കണ്ടാല്‍ അറിയാം. ബാക്ക് ഫൂട്ടിലാണ് അയ്യര്‍ പ്രധാനമായും കളിക്കുന്നത്. എപ്പോഴും പന്ത് കട്ട് ചെയ്യാനും പുള്‍ ചെയ്യാനുമാണ് ശ്രമിക്കുന്നത്. പിന്നീട് ക്രീസ് വിട്ടിറങ്ങി കളിച്ച് മത്സരത്തിന്റെ ഗതി മാറ്റും.'' മഞ്ജരേക്കര്‍ പറഞ്ഞു.
ഐപിഎല്‍ 2021: സഞ്ജുവില്‍ പ്രതീക്ഷിച്ച് രാജസ്ഥാന്‍ റോയല്‍സ്; എതിരാളികള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്
ഇന്നലെ പഞ്ചാബിനെതിരെ കൊല്‍ക്കത്തയ്ക്കായി ഏറ്റവും കുടുതല്‍ റണ്‍സ് നേടിയത് അയ്യരായിരുന്നു. 49 പന്തില്‍ ഒമ്പത് ഫോറിന്റേയും ഒരു സിക്‌സിന്റേയും സഹായത്തോടെ 67 റണ്‍സാണ് താരം നേടിയത്.