കഴിഞ്ഞ മൂന്ന് സീസണിലും 400ല്‍ കൂടുതല്‍ റണ്‍സ് നേടാന്‍ സൂര്യകുമാറനായിരുന്നു. അടുത്തിടെയാണ് താരം ഇന്ത്യക്ക് വേണ്ടി അരങ്ങേറിയിരുന്നു.
ചെന്നൈ: എല്ലാ സീസണിലും മുംബൈ ഇന്ത്യന്‍സിന് വേണ്ടി സ്ഥിരതായര്‍ന്ന പ്രകടനം പുറത്തെടുക്കുന്ന താരമാണ് സൂര്യകുമാര്‍ യാദവ്. കഴിഞ്ഞ മൂന്ന് സീസണിലും 400ല്‍ കൂടുതല്‍ റണ്‍സ് നേടാന്‍ സൂര്യകുമാറനായിരുന്നു. അടുത്തിടെയാണ് താരം ഇന്ത്യക്ക് വേണ്ടി അരങ്ങേറിയിരുന്നു. സൂര്യകുമാറിന്റെ ദേശീയ ടീം അരങ്ങേറ്റത്തില്‍ ഏറെ സന്തോഷിക്കുന്നുണ്ട് മുംബൈ കോച്ച് മഹേല ജയവര്‍ധനെ.
അദ്ദേഹം അക്കാര്യം പറയുകയും ചെയ്തു. മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്റെ വാക്കുകള്‍. ''സൂര്യകുമാര്‍ ഇന്ത്യന്‍ ടീമിനായി അരങ്ങേറ്റം കുറിച്ചതില്‍ വളരെയേറെ അഭിമാനമുണ്ട്. അദ്ദേഹത്തിന് കഠിനാധ്വാനത്തിനന് ലഭിച്ച പ്രതിഫലമാണത്. ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കുകയെന്നുള്ളത് എളുപ്പമല്ല. മികച്ച താരങ്ങളുടെ കൂട്ടമാണ് ഇന്ത്യന്‍ ടീം. എന്നാല്‍ അവരേയെല്ലാം കവച്ചുവെക്കുന്ന പ്രകടനം സൂര്യകുമാറിനായി.
undefined
ദേശീയ ടീമിന് വേണ്ടി കളിക്കുകയെന്നത് സൂര്യകുമാറിന്റെ ആഗ്രഹമായിരുന്നു. അവന് അതിനുവേണ്ടി പ്രയത്‌നിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് പ്രചോദനം നല്‍കേണ്ട കാര്യമൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ മൂന്ന് സീസണില്‍ സൂര്യയെ വിവിധ ബാറ്റിങ് പൊസിഷനുകളില്‍ പരീക്ഷിച്ചു. അതിന് മുമ്പ് അദ്ദേഹം ഫിനിഷറായിട്ടാണ് മിക്കപ്പോഴും കളിച്ചിരുന്നത്.
എന്നാല്‍ എല്ലാ പൊസിഷനിലും അദ്ദേഹം അനായാസം കളിച്ചു. മധ്യനിരയില്‍ മുംബൈ ഇന്ത്യന്‍സിന്റെ പദ്ധതികളിലെല്ലാം ഭാഗമാവാന്‍ സൂര്യകുമാറിനായി. ഏത് പിച്ചിലും തിളങ്ങാന്‍ കഴിവുള്ള താരമാണ് സൂര്യകുമാര്‍. ഓപ്പണറായാലും മൂന്നാം നമ്പറില്‍ കളിച്ചാലും സൂര്യകുമാര്‍ നല്‍കുന്ന ഫലം വിലയേറിയതാണ്.'' മഹേല വ്യക്തമാക്കി.
യുഎഇയില്‍ നടന്ന അവസാന സീസണില്‍ 484 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. അതിന് തൊട്ടുമുമ്പ് 424, 512 എന്നിങ്ങനെ റണ്‍സാണ് താരം നേടിയത്.