ഒരുനാള്‍ അവന്‍ ഇന്ത്യന്‍ നായകനാകും; ഐപിഎല്‍ മികവ് കണ്ട് ക്ലൂസ്‌നറുടെ പ്രശംസ

By Web Team  |  First Published Oct 14, 2021, 11:07 AM IST

റിഷഭിന്‍റെ ഐപിഎല്‍ മികവ് കണ്ട് താരം ഒരുനാള്‍ ഇന്ത്യന്‍ നായകനാകും എന്ന് പറയുകയാണ് ദക്ഷിണാഫ്രിക്കന്‍ മുന്‍ ഓള്‍റൗണ്ടര്‍ ലാന്‍സ് ക്ലൂസ്‌നര്‍


ഷാര്‍ജ: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) ഡല്‍ഹി ക്യാപിറ്റല്‍സിനെ(Delhi Capitals) ഫൈനലിലെത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും നായകന്‍ റിഷഭ് പന്തിന്(Rishabh Pant) ആശ്വസിക്കാം. നായകനായ ആദ്യ സീസണില്‍ തന്നെ ഡല്‍ഹിയുടെ യുവനിരയെ റിഷഭ് പ്ലേ ഓഫിലെത്തിച്ചു. അതും ഐപിഎല്‍ ചരിത്രത്തില്‍ പ്ലേ ഓഫിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ നായകന്‍ എന്ന നേട്ടത്തോടെ. റിഷഭിന്‍റെ ഐപിഎല്‍ മികവ് കണ്ട് താരം ഒരുനാള്‍ ഇന്ത്യന്‍ നായകനാകും എന്ന് പറയുകയാണ് ദക്ഷിണാഫ്രിക്കന്‍ മുന്‍ ഓള്‍റൗണ്ടര്‍ ലാന്‍സ് ക്ലൂസ്‌നര്‍(Lance Klusener). 

തലപ്പത്തെത്തിയിട്ട് തലകുനിച്ച് മടക്കം; നാണക്കേടിന്‍റെ റെക്കോര്‍ഡിലേക്ക് കൂപ്പുകുത്തി ഡല്‍ഹി ക്യാപിറ്റല്‍സ്

Latest Videos

undefined

'റിഷഭ് പന്തിനെ പോലൊരു താരം ഒരുനാള്‍ ഇന്ത്യന്‍ നായകനാകുന്നത് സ്വപ്‌നം കാണുന്നു. റിഷഭ് വളരെ യുവതാരമാണ്. രോഹിത് ശര്‍മ്മയായിരിക്കാം ടീം ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍സി കോലിക്ക് ശേഷം കയ്യാളുക. എന്നാല്‍ മറ്റൊരാളെ പരിഗണിച്ചാലും രോഹിത്തിന്‍റെ പിന്‍ഗാമിയെ തിരഞ്ഞാലും അത് റിഷഭായിരിക്കും' എന്നും ക്ലൂസ്‌നര്‍ പറഞ്ഞു. 

കോലിക്കും പ്രശംസ

'വിരാട് കോലി വിസ്‌മയമാണ്. ക്രിക്കറ്റിനോടുള്ള അദേഹത്തിന്‍റെ ആവേശം അവിശ്വസനീയമാണ്. ടി20 ക്യാപ്റ്റന്‍സി ഒഴിയാനുള്ള തീരുമാനം കോലിയുടേതാണ്. മറ്റൊരാള്‍ക്ക് ഇത് അവസരമൊരുക്കുന്നു. ഏറെക്കാലം നയിക്കാന്‍ കഴിയുന്ന ഒരു യുവ ക്യാപ്റ്റനെ കാണാന്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ യുവതാരങ്ങള്‍ ആരെങ്കിലും ക്യാപ്റ്റന്‍സിക്കായി രംഗത്തുണ്ട് എന്ന് തോന്നുന്നില്ല. ക്യാപ്റ്റന്‍സി മറ്റൊരാള്‍ കയ്യാളും വരെ രോഹിത് കുറച്ചുകാലം നായകനാകും' എന്നും ക്ലൂസ്‌നര്‍ കൂട്ടിച്ചേര്‍ത്തു. 

ദിനേശ് കാര്‍ത്തിക്കിന്‍റെ മോശം പെരുമാറ്റം കയ്യോടെ പിടികൂടി ബിസിസിഐ; താരത്തിന് താക്കീത്

യുഎഇയില്‍ ഞായറാഴ്‌ച ആരംഭിക്കുന്ന ടി20 ലോകകപ്പിന് ശേഷം വിരാട് കോലി ടി20 ക്യാപ്റ്റന്‍ സ്ഥാനമൊഴിയുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വര്‍ക്ക് ലോഡ് മാനേജ്‌മെന്‍റ് പരിഗണിച്ചാണ് കോലിയുടെ തീരുമാനം. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകസ്ഥാനം കോലി ഈ സീസണോടെ ഒഴിഞ്ഞിരുന്നു. 

ഡല്‍ഹിയെ തലപ്പത്ത് എത്തിച്ച റിഷഭ്

ഐപിഎല്‍ പതിനാലാം സീസണില്‍ റിഷഭിന്‍റെ ക്യാപ്റ്റന്‍സിയില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. എന്നാല്‍ തുടര്‍ച്ചയായ രണ്ടാം ഫൈനലില്‍ ഇടംപിടിക്കാനായില്ല. രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് മൂന്ന് വിക്കറ്റിന് തോറ്റ് മടങ്ങുകയായിരുന്നു. 136 റണ്‍സ് വിജയലക്ഷ്യം പിന്തുടരവേ അവസാന ഓവറിലെ അഞ്ചാം പന്ത് സിക്‌സിന് പറത്തി രാഹുല്‍ ത്രിപാഠി കൊല്‍ക്കത്തക്ക് ഫൈനല്‍ ടിക്കറ്റ് സമ്മാനിച്ചു. സ്‌കോര്‍: ഡല്‍ഹി ക്യാപിറ്റല്‍സ്- 20 ഓവറില്‍ 135-5, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- 19.5 ഓവറില്‍ 136-7.

ചങ്കില്‍ തറച്ച സിക്‌സര്‍; കൊല്‍ക്കത്തയ്‌ക്കെതിരായ തോല്‍വിയില്‍ പൊട്ടിക്കരഞ്ഞ് റിഷഭും പൃഥ്വിയും-വീഡിയോ
 

click me!