അവസാനം കളിച്ച ടീമില്‍ മാറ്റമില്ലാതെയാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. ചെന്നൈ ഒരുമാറ്റം വരുത്തി. ഡ്വെയ്ന്‍ ബ്രാവോയ്ക്ക് പകരം സാം കറന്‍ ടീമിലെത്തി.
അബുദാബി: ഐപിഎല്ലില്‍ (IPL 2021) ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (Kolkata Knight Riders) ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ (Eion Morgan) ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അവസാനം കളിച്ച ടീമില്‍ മാറ്റമില്ലാതെയാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. ചെന്നൈ ഒരുമാറ്റം വരുത്തി. ഡ്വെയ്ന്‍ ബ്രാവോയ്ക്ക് പകരം സാം കറന്‍ ടീമിലെത്തി.
ഐപിഎല്‍ പണത്തിന് വേണ്ടി ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഡിഎന്‍എ വരെ തിരുത്തി: വിമര്‍ശനവുമായി റമീസ് രാജ
undefined
പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ചെന്നൈ. ഒമ്പത് മത്സരങ്ങളില്‍ 14 പോയിന്റാണ് അവര്‍ക്കുള്ളത്. ഇന്ന് ജയിക്കാനായാല്‍ ഒന്നാം സ്ഥാനത്തേക്ക് കയറാം. കൊല്‍ക്കത്ത നാലാമതാണ് ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ എട്ട് പോയിന്റുണ്ട് മോര്‍ഗനും സംഘത്തിനും. ജയിച്ചാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പിന്തള്ളി മൂന്നാമതെത്താം.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ശുഭ്മാന്‍ ഗില്‍, വെങ്കടേഷ് അയ്യര്‍, രാഹുല്‍ ത്രിപാഠി, ഓയിന്‍ മോര്‍ഗന്‍, നിതീഷ് റാണ, ദിനേഷ് കാര്‍ത്തിക്, ആന്ദ്രേ റസ്സല്‍, സുനില്‍ നരെയ്ന്‍, ലോക്കി ഫെര്‍ഗൂസണ്‍, വരുണ്‍ ച്ക്രവര്‍ത്തി, പ്രസിദ്ധ് കൃഷ്ണ.
ഐപിഎല്‍ 2021: സഞ്ജുവിന് വീണ്ടും പിഴ; തെറ്റാവര്‍ത്തിച്ചാല്‍ കാത്തിരിക്കുന്നത് വലിയ ശിക്ഷ
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റിതുരാജ് ഗെയ്കവാദ്, ഫാഫ് ഡു പ്ലെസിസ്, മൊയീന്‍ അലി, അമ്പാട്ടി റായുഡു, സുരേഷ് റെയ്‌ന, എം എസ് ധോണി, രവീന്ദ്ര ജഡേജ, സാം കറന്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചാഹര്‍, ജോഷ് ഹേസല്‍വുഡ്.