വരുന്ന ആഭ്യന്തര സീസണ്‍ പൂര്‍ണമായി താരത്തിന് നഷ്‌ടപ്പെടാനും സാധ്യതയുണ്ട്. മത്സര ക്രിക്കറ്റില്‍ തിരിച്ചെത്താന്‍ താരത്തിന് നാല് മുതല്‍ ആറ് മാസത്തെ ഇടവേള ആവശ്യമായി വന്നേക്കും.
ദില്ലി: യുഎഇയില്‍ ഐപിഎല്‍ പതിനാലാം സീസണിന്‍റെ(IPL 2021) രണ്ടാംഘട്ടം പാതിവഴിയില്‍ നില്‍ക്കേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്(Kolkata Knight Riders) തിരിച്ചടി. കാല്‍മുട്ടിന് ഗുരുതരമായി പരിക്കേറ്റ ഇടംകൈയന്‍ സ്‌പിന്നര്‍ കുല്‍ദീപ് യാദവ്(Kuldeep Yadav) നാട്ടില്‍ തിരിച്ചെത്തിയതായാണ് റിപ്പോര്‍ട്ട്. വരുന്ന ആഭ്യന്തര സീസണ്‍ പൂര്‍ണമായി താരത്തിന് നഷ്‌ടപ്പെടാനും സാധ്യതയുണ്ട്. മത്സര ക്രിക്കറ്റില്‍ തിരിച്ചെത്താന്‍ കുല്‍ദീപിന് നാല് മുതല്‍ ആറ് മാസത്തെ ഇടവേള ആവശ്യമായി വന്നേക്കും.
'യുഎഇയില്‍ വച്ച് പരിശീലനത്തിനിടെ കുല്‍ദീപ് യാദവിന്‍റെ കാല്‍മുട്ടിന് കാര്യമായ പരിക്ക് പറ്റി എന്ന വിവരം ലഭിച്ചിട്ടുണ്ട്. ഫീല്‍ഡിംഗ് പരിശീലനത്തിനിടെ കാല്‍മുട്ട് തിരിയുകയായിരുന്നു. ഐപിഎല്ലില്‍ തുടര്‍ന്ന് കളിക്കാന്‍ ഒരു സാധ്യതയുമില്ലാത്ത താരത്തെ ഇന്ത്യയിലേക്ക് മടക്കിയയച്ചിട്ടുണ്ട്' എന്നും ബിസിസിഐ ഉന്നതന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് സ്ഥിരീകരിച്ചു.
undefined
എന്തുകൊണ്ട് സഞ്ജു സാംസണ്‍ ഇന്ത്യ ക്രിക്കറ്റിലെ സൂപ്പര്‍ താരമാവുന്നില്ല; തുറന്നു പറഞ്ഞ് പീറ്റേഴ്സണ്‍
'കാല്‍മുട്ടിലെ പരിക്ക് സാധാരണയായി വലിയ പ്രശ്‌നമാണ്. നടക്കാന്‍ തുടങ്ങുന്നത് മുതല്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍(എന്‍സിഎ) ഫിസിയോതെറാപ്പിക്ക് വിധേയനായി മുട്ടിന് കരുത്ത് തിരിച്ചുകിട്ടുന്ന ഘട്ടം വരെ വലിയ വെല്ലുവിളികളുണ്ട്. ശേഷം ലളിതമായ പരിശീലനം തുടങ്ങിവേണം അന്തിമമായി നെറ്റ് സെഷന്‍ തുടങ്ങാന്‍. രഞ്ജി ട്രോഫി മത്സരങ്ങള്‍ അവസാനിക്കാറാവുന്ന സമയത്തേ കുല്‍ദീപ് സുഖംപ്രാപിക്കാന്‍ സാധ്യതയുള്ളൂ' എന്ന് മറ്റൊരു ഐപിഎല്‍ വൃത്തം പിടിഐയോട് പറഞ്ഞു.
ഐപിഎല്‍ പതിനാലാം സീസണില്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ പൊരുതുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. 10 മത്സരങ്ങളില്‍ എട്ട് പോയിന്‍റുമായി നിലവില്‍ ടീം നാലാമതുണ്ട്. ഇരുപത്തിയാറുകാരനായ കുല്‍ദീപ് യാദവ് ഇന്ത്യക്കായി ഏഴ് ടെസ്റ്റും 65 ഏകദിനങ്ങളും 23 ടി20കളും കളിച്ചിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റിലുമായി 174 വിക്കറ്റുകളാണ് സമ്പാദ്യം. ശ്രീലങ്കന്‍ പര്യടനത്തിലാണ് അവസാനമായി ദേശീയ കുപ്പായമണിഞ്ഞത്.
ഫാഫ് ഫാബുലസ് തന്നെ; ഐപിഎല്‍ വെടിക്കെട്ട് മാസങ്ങള്‍ക്ക് മുമ്പ് ഏറ്റ പരിക്കിന്‍റെ പ്രശ്‌നങ്ങളുമായി
ടി20 ലോകകപ്പ് ടീമില്‍ മികച്ച പലരുമില്ല, സെലക്ടര്‍മാര്‍ക്കെതിരെ ഒളിയമ്പെയ്ത് ഡല്‍ഹി ടീം ഉടമ
ഐപിഎല്‍ 2021: 'അവന്‍റെ കരിയറിലെ പ്രത്യേകതയേറിയ നിമിഷം'; ഹര്‍ഷലിനെ പുകഴ്ത്തി ഇതിഹാസം