ഐപിഎല്‍: തകര്‍ത്തടിച്ച് വെങ്കിടേഷ് അയ്യര്‍, കൊല്‍ക്കത്തക്കെതിരെ പഞ്ചാബിന് 166 റണ്‍സ് വിജയലക്ഷ്യം

By Web Team  |  First Published Oct 1, 2021, 9:26 PM IST

ആദ്യ രണ്ടോവറില്‍ 17 റണ്‍സടിച്ച് നല്ല തുടക്കമിട്ട കൊല്‍ക്കത്തക്ക് മൂന്നാം ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. ഏഴ് പന്തില്‍ േഴ് റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിനെ വീഴ്ത്തി അര്‍ഷദീപ് സിംഗാണ് പഞ്ചാബിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. വണ്‍ഡൗണായി എത്തിയ രാഹുല്‍ ത്രിപാഠിയുമൊത്ത് മികച്ച കൂട്ടുകെട്ടുണ്ടാക്കിയ വെങ്കിടേഷ് അയ്യര്‍ കൊല്‍ക്കത്തയെ പവര്‍ പ്ലേയില്‍ 48 റണ്‍സിലെത്തിച്ചു.


ദുബായ്: ഐപിഎല്ലില്‍(IPL 2021) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ(Kolkata Knight Riders) പഞ്ചാബ് കിംഗ്സിന്(Punjab Kings) 166 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത ഓപ്പണര്‍ വെങ്കിടേഷ് അയ്യരുടെ(Venkatesh Iyer) തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. 49 പന്തില്‍ 67 റണ്‍സെടുത്ത വെങ്കിടേഷ് അയ്യരാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. പഞ്ചാബിനായി അര്‍ഷദീപ് സിംഗ് മൂന്നും രവി ബിഷ്ണോയി രണ്ടും വിക്കറ്റെടുത്തു.

നിരാശപ്പെടുത്തി ഗില്‍, തകര്‍ത്തടിച്ച് അയ്യര്‍

Latest Videos

undefined

ആദ്യ രണ്ടോവറില്‍ 17 റണ്‍സടിച്ച് നല്ല തുടക്കമിട്ട കൊല്‍ക്കത്തക്ക് മൂന്നാം ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. ഏഴ് പന്തില്‍ േഴ് റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിനെ വീഴ്ത്തി അര്‍ഷദീപ് സിംഗാണ് പഞ്ചാബിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. വണ്‍ഡൗണായി എത്തിയ രാഹുല്‍ ത്രിപാഠിയുമൊത്ത് മികച്ച കൂട്ടുകെട്ടുണ്ടാക്കിയ വെങ്കിടേഷ് അയ്യര്‍ കൊല്‍ക്കത്തയെ പവര്‍ പ്ലേയില്‍ 48 റണ്‍സിലെത്തിച്ചു.

6⃣7⃣ Runs
4⃣9⃣ Balls
9⃣ Fours
1⃣ Six

Venkatesh Iyer set the stage on fire 🔥 & notched up his secoond half-century of . 👏 👏

Watch that knock 🎥👇https://t.co/IAPw6qga4D

— IndianPremierLeague (@IPL)

ത്രിപാഠിയുമൊത്ത് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ അയ്യര്‍ കൊല്‍ക്കത്തയെ വമ്പന്‍ സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയ ഘട്ടത്തിലാണ് ത്രിപാഠിയെൾ26 പന്തില്‍ 34) മടക്കി രവി ബിഷ്ണോയ് കൊല്‍ക്കത്തക്ക് രണ്ടാം പ്രഹരമേല്‍പ്പിച്ചത്. രണ്ടാം വിക്കറ്റില്‍ ത്രിപാഠി-അയ്യര്‍ സഖ്യം 72 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്.

വീണ്ടും നിരാശപ്പെടുത്തി മോര്‍ഗന്‍, നിതീഷ് റാണയുടെ പോരാട്ടം

പതിനഞ്ചാം ഓവറില്‍ വെങ്കിടേഷ് അയ്യരെ(567) വീഴ്ത്തി രവി ബിഷ്ണോയ് വമ്പന്‍ സ്കോറിലേക്കുള്ള കൊല്‍ക്കത്തയുടെ കുതിപ്പ് തടഞ്ഞു. പിന്നീട് വന്നവരില്‍ നിതീഷ് റാണക്ക് മാത്രമെ സ്കോര്‍ ബോര്‍ഡിലേക്ക് കാര്യമായ സംഭാവന നല്‍കിയുള്ളു. 18 പന്തില്‍ 31 റണ്‍സെടുത്ത നിതീഷ് റാണയെ പതിനെട്ടാം ഓവറില്‍ അര്‍ഷദീപ് മടക്കിയതോടെ 170 കടക്കുമെന്ന് കരുതിയ കൊല്‍ക്കത്ത സ്കോര്‍ 165 റണ്‍സിലൊതുങ്ങി. ദിനേശ് കാര്‍ത്തിക്ക്(11), ടിം സീഫര്‍ട്ട്(2) എന്നിവര്‍ക്ക് തിളങ്ങാനാവാഞ്ഞത് കൊല്‍ക്കത്തക്ക് തിരിച്ചടിയായി. വിക്കറ്റുകളുണ്ടായിട്ടും അവസാന മൂന്നോവറില്‍ 28 റണ്‍സ് മാത്രമാണ് കൊല്‍ക്കത്തക്ക് നേടാനായത്.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ രണ്ട് മാറ്റങ്ങങ്ങളോടെയാണ് കൊല്‍ക്കത്ത ഇന്നിറങ്ങിയത്. മലയാളി പേസര്‍ സന്ദീപ് വാര്യര്‍ക്ക് പകരം ശിവം മാവിയും ലോക്കി ഫെര്‍ഗൂസന് പകരം ടിം സീഫര്‍ട്ടും കൊല്‍ക്കത്ത ടീമിലെത്തി. മുംബൈ ഇന്ത്യന്‍സിനെതിരെ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ പ‍ഞ്ചാബ് മൂന്ന്  മാറ്റം വരുത്തിയിട്ടുണ്ട്. ബയോ ബബ്ബിള്‍ സമ്മര്‍ദ്ദം താങ്ങാനാവാതെ ടീം വിട്ട സൂപ്പര്‍ താരം ക്രിസ് ഗെയ്‌‌ലിന് പകരം ഫാബിയന്‍ അലന്‍ പഞ്ചാബ് ടീമിലെത്തി. മന്‍ദീപ് സിംഗിന് പകരക്കാരനായി മായങ്ക് അഗര്‍വാളും മധ്യനിരയില്‍ ഷാരൂഖ് ഖാനും പഞ്ചാബിന്‍റെ അന്തിമ ഇലവനിലെത്തി.

പോയന്‍റ് പട്ടികയില്‍ നാാലം സ്ഥാനത്തുള്ള കൊല്‍ക്കത്തക്കും ആറാം സ്ഥാനത്തുള്ള പഞ്ചാബിനും പ്ലേ ഓഫ് ഉറപ്പിക്കാന്‍ ജയം അനിവാര്യമാണ്. 11 മത്സരങ്ങളില്‍ കൊല്‍ക്കത്തക്ക് 10ഉം പഞ്ചാബിന് എട്ടും പോയന്‍റാണുള്ളത്.

Kolkata Knight Riders (Playing XI): Shubman Gill, Venkatesh Iyer, Rahul Tripathi, Eoin Morgan(c), Nitish Rana, Dinesh Karthik(w), Tim Seifert, Sunil Narine, Shivam Mavi, Tim Southee, Varun Chakaravarthy.

Punjab Kings (Playing XI): KL Rahul(w/c), Mayank Agarwal, Aiden Markram, Nicholas Pooran, Shahrukh Khan, Deepak Hooda, Fabian Allen, Nathan Ellis, Mohammed Shami, Ravi Bishnoi, Arshdeep Singh.

click me!