രാജസ്ഥാനെതിരെ കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. പഞ്ചാബ് ഒരു മാറ്റം വരുത്തി. ഫാബിയന്‍ അലന് പകരം ക്രിസ് ജോര്‍ദാന്‍ ടീമിലെത്തി.
അഹമ്മദബാദ്: ഐപിഎല്ലില്‍ കാല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിന് ആദ്യ വിക്കറ്റ് നഷ്ടം.. അഹമ്മദാബാദ് മൊട്ടേറ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ ഒന്നിന് 37 എന്ന നിലയിലാണ്. കെ എല്‍ രാഹുലാണ് (19) പുറത്തായത്. പാറ്റ് കമ്മിന്‍സിനാണ് വിക്കറ്റ്. മായങ്ക് അഗര്‍വാള്‍ (16), ക്രിസ് ഗെയ്ല്‍ (0) എന്നിവരാണ് ക്രീസില്‍. ലൈവ് സ്കോര്‍.
പഞ്ചാബില്‍ ഒരു മാറ്റം
undefined
രാജസ്ഥാനെതിരെ കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. പഞ്ചാബ് ഒരു മാറ്റം വരുത്തി. ഫാബിയന്‍ അലന് പകരം ക്രിസ് ജോര്‍ദാന്‍ ടീമിലെത്തി. അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് പഞ്ചാബ്. കൊല്‍ക്കത്തയാവട്ടെ രാജസ്ഥാന്‍ റോയല്‍സിനോട് പരാജയപ്പെടുകയായിരുന്നു. അഞ്ച് മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് കൊല്‍ത്തയ്ക്കുള്ളത്. രണ്ട് പോയിന്റ് മാത്രമുള്ള കൊല്‍ക്കത്ത അവസാന സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളില്‍ രണ്ട് ജയമുള്ള പഞ്ചാബ് കിംഗ്‌സ് നാല് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.
ടീമുകള്‍
പഞ്ചാബ് കിംഗ്‌സ്: കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്ല്‍, നിക്കോളാസ് പുരാന്‍, ദീപക് ഹൂഡ, മൊയ്‌സസ് ഹെന്റിക്വെസ്, ഷാരൂഖ് ഖാന്‍, ക്രിസ് ജോര്‍ദന്‍, മുഹമ്മദ് ഷമി, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിംഗ്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: നിതീഷ് റാണ, ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, ആന്ദ്രേ റസ്സല്‍, ഓയിന്‍ മോര്‍ഗന്‍, ദിനേശ് കാര്‍ത്തിക്, പാറ്റ് കമ്മിന്‍സ്, ശിവം മാവി, സുനില്‍ നരെയ്ന്‍, പ്രസിദ്ധ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി.