മുംബൈ ടീമില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മടങ്ങിയെത്തി. ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യ ഇന്നത്തെ മത്സരത്തിലും മുംബൈ നിരയിലില്ല.
അബുദാബി: ഐപിഎല്ലില്‍(IPL 2021) മുംബൈ ഇന്ത്യന്‍സിനെതിരായ (Mumbai Indians) പോരാട്ടത്തില്‍ ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്(Kolkata Knight Riders) ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് കൊല്‍ക്കത്ത ഇന്നിറങ്ങുന്നത്.
We go with the winning combination from our last game! 💜💛
— KolkataKnightRiders (@KKRiders)മുംബൈ ടീമില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മടങ്ങിയെത്തി. ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യ ഇന്നത്തെ മത്സരത്തിലും മുംബൈ നിരയിലില്ല.
Here's how we line up tonight for the 𝗕𝗜𝗚 𝗦𝗛𝗢𝗪𝗗𝗢𝗪𝗡 against KKR ⚔️📝
— Mumbai Indians (@mipaltan)
undefined
എട്ട് മത്സരങ്ങളില്‍ നാല് ജയവുമായി മുംബൈ പോയന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. എട്ട് മത്സരങ്ങളില്‍ മൂന്ന് ജയമുള്ള കൊല്‍ക്കത്ത പോയന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണുള്ളത്. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ കൊല്‍ക്കത്തക്ക് ഇന്ന് വിജയം അനിവാര്യമാണ്.
കഴിഞ്ഞ ആറു വര്‍ഷത്തിനിടെ മുംബൈക്കെതിരെ കളിച്ച 12 മത്സരങ്ങളില്‍ ഒന്നു മാത്രമാണ് കൊല്‍ക്കത്ത ജയിച്ചത്. 2019ല്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന പോരാട്ടത്തില്‍. അതേസമയം, മുംബൈ ആകട്ടെ 11 മത്സരങ്ങളില്‍ ജയിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.