വെടിക്കെട്ട് വീരന്‍മാര്‍ ആരൊക്കെ; കൊല്‍ക്കത്തയ്‌ക്കെതിരെ ബാംഗ്ലൂര്‍ സാധ്യതാ ഇലവന്‍

By Web Team  |  First Published Sep 20, 2021, 1:48 PM IST

സീസണിലെ മികച്ച പ്രകടനം തുടരാന്‍ ഇറങ്ങുന്ന ആര്‍സിബി പ്ലേയിംഗ് ഇലവനില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തും? 


അബുദാബി: ഐപിഎല്‍ പതിനാലാം സീസണിന്‍റെ യുഎഇ ഘട്ടത്തിലെ രണ്ടാം മത്സരം ഇന്ന് നടക്കും. അബുദാബിയില്‍ വൈകിട്ട് ഇന്ത്യന്‍സമയം ഏഴരയ്‌ക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പോരാട്ടം. സീസണിലെ മികച്ച പ്രകടനം തുടരാന്‍ ഇറങ്ങുന്ന ആര്‍സിബി പ്ലേയിംഗ് ഇലവനില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തും? 

നായകന്‍ വിരാട് കോലിക്ക് പുറമെ ഗ്ലെന്‍ മാക്‌സ്‌വെല്‍, എ ബി ഡിവില്ലിയേഴ്‌‌സ്, ദേവ്‌ദത്ത് പടിക്കല്‍ എന്നിവര്‍ അണിനിരക്കുന്ന ബാറ്റിംഗ് യൂണിറ്റാണ് ആര്‍സിബിയുടെ കരുത്ത്. ഇവര്‍ക്കൊപ്പം രജത് പാട്ടീദാറും ഇടം നേടാനാണ് സാധ്യത. ഓള്‍റൗണ്ടര്‍ കെയ്‌ല്‍ ജാമീസണും ഷഹ്‌ബാസ് അഹമ്മദും ബാംഗ്ലൂരിനായി ഇന്നിറങ്ങിയേക്കും. 

Latest Videos

undefined

ബൗളിംഗിലേക്ക് വന്നാല്‍ ഹര്‍ഷാല്‍ പട്ടേല്‍, മുഹമ്മദ് സിറാദ്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ക്കൊപ്പം വനിന്ദു ഹസരംഗയും പ്ലേയിംഗ് ഇലവനില്‍ ഇറങ്ങിയേക്കും. ടി20യില്‍ ഇന്ത്യക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള ഹസരംഗയാണ് ഇവരില്‍ ശ്രദ്ധേയം. 

ആര്‍സിബി സാധ്യതാ ഇലവന്‍: ദേവ്‌ദത്ത് പടിക്കല്‍, വിരാട് കോലി(ക്യാപ്റ്റന്‍), രജത് പാട്ടീദാര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, എ ബി ഡിവില്ലിയേഴ്‌സ്(വിക്കറ്റ് കീപ്പര്‍), ഷഹ്‌ബാസ് അഹമ്മദ്, വനിന്ദു ഹസരംഗ, കെയ്‌ല്‍ ജാമീസണ്‍, ഹര്‍ഷാല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചാഹല്‍. 

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച തുടക്കം കിട്ടിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മികവ് തുടരാനാണ് ഇറങ്ങുന്നത്. ഏഴ് കളിയിൽ അഞ്ചിലും ജയിച്ച ആര്‍സിബി പോയിന്റ് പട്ടികയിൽ മൂന്നാമതുണ്ട്. അതേസമയം ഏഴ് കളിയിൽ അഞ്ചിലും തോറ്റ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ഇനിയുള്ള മത്സരങ്ങളെല്ലാം നിർണായകമാണ്.

ഐപിഎല്‍ 2021: രണ്ടാംഘട്ടത്തിലും കുതിക്കാന്‍ ആര്‍സിബി; എതിരാളികള്‍ കൊല്‍ക്കത്ത

റെക്കോര്‍ഡ് ബുക്കില്‍ ഒറ്റയാനാവാന്‍ കിംഗ് കോലി; ഐപിഎല്ലില്‍ ഇന്ന് ഒരേയൊരു ശ്രദ്ധാകേന്ദ്രം

ആര്‍ക്കും വ്യക്തമായ ആധിപത്യമില്ല;  ആര്‍സിബി- കൊല്‍ക്കത്ത നേര്‍ക്കുനേര്‍ കണക്ക് ഇങ്ങനെ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!