യുഎയിലെത്തിയ ശേഷം ഏറ്റവും അധികം മെച്ചപ്പെട്ട ടീം ഏതെന്ന് ചോദിച്ചാൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്ന് കണ്ണടച്ചുപറയാം
ദുബായ്: ഐപിഎല്ലില്‍(IPL 2021) ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്(Kolkata Knight Riders)- പഞ്ചാബ് കിംഗ്‌സ്(Punjab Kings) പോരാട്ടം. ദുബായിൽ രാത്രി 7.30ന് മത്സരം തുടങ്ങും. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഓള്‍റൗണ്ടര്‍ ആന്ദ്രേ റസൽ(Andre Russell) കളിക്കുമോയെന്ന് ഉറപ്പില്ല. ജയം ഇരു ടീമിനും അനിവാര്യമാണ്.
ഐപിഎല്‍ 2021: 'ഞാന്‍ ക്രിക്കറ്റിനോ നിന്ദിച്ചോ?'; സൗത്തിയേയും മോര്‍ഗനേയും കടന്നാക്രമിച്ച് അശ്വിന്‍
undefined
യുഎയിലെത്തിയ ശേഷം ഏറ്റവും അധികം മെച്ചപ്പെട്ട ടീം ഏതെന്ന് ചോദിച്ചാൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്ന് കണ്ണടച്ചുപറയാം. നാലിൽ മൂന്ന് കളിയിൽ ആധികാരിക ജയം നേടി. നെറ്റ് റൺറേറ്റിലും സേഫ് സോണിൽ. ചെന്നൈക്കെതിരെ തോറ്റെങ്കിലും പോരാട്ടം അവസാന പന്ത് വരെയത്തിച്ച കെകെആറിനെ ധോണി പോലും പ്രശംസിച്ചു. വെങ്കിടേഷ് അയ്യറുടെ വരവോടെ തുടക്കം ഉഷാറായി. സ്‌പിന്നര്‍മാര്‍ കളി നിയന്ത്രിക്കുമ്പോഴും ഇന്ത്യന്‍ പേസര്‍മാരുടെ കാര്യത്തിൽ അത്രവിശ്വാസം പോരാ. കൊൽക്കത്തയ്‌ക്ക് ഏറ്റവും വലിയ ആശങ്ക നായകന്‍ ഓയിന്‍ മോര്‍ഗന്‍റെ ഫോമിനെക്കുറിച്ചാണ്. 11 കളിയിൽ 107 റൺസ് മാത്രമാണ് നായകന്‍റെ അക്കൗണ്ടിൽ.
താങ്ങാനാവാതെ ബയോ-ബബിള്‍ സമ്മര്‍ദം; ക്രിസ് ഗെയ്‌ല്‍ ഐപിഎല്‍ വിട്ടു
അവസാന പ്ലേ ഓഫ് ബര്‍ത്തിനായുള്ള മത്സരത്തില്‍ കൊൽക്കത്തയ്‌ക്ക് മുംബൈയെ പോലെ വെല്ലുവിളിയുയര്‍ത്തുന്ന ടീമാണ് പഞ്ചാബ് കിംഗ്സ്. 11 കളിയിൽ കെകെആറിന് 10 ഉം പഞ്ചാബിന് എട്ടും പോയിന്‍റുണ്ട്. കെ എൽ രാഹുലിനും മായങ്ക് അഗര്‍വാളിനും അപ്പുറത്തേക്ക് ബാറ്റിംഗ് നിരയ്ക്ക് ആഴമില്ലെന്നത് പഞ്ചാബിന്‍റെ ദൗര്‍ബല്യമാണ്. സ്‌പിന്നര്‍ ബിഷ്‌ണോയിയുടെ വരവോടെ ബൗളിംഗ് മെച്ചപ്പെട്ടു.
എന്തായാലും അവസാന മൂന്ന് കളിയിൽ ഒന്നിൽ മാത്രം ജയിച്ച പഞ്ചാബിനെക്കാള്‍ ആത്മവിശ്വാസം ഉണ്ടാകും ഇന്നിറങ്ങുമ്പോള്‍ കൊൽക്കത്തയ്‌ക്ക് എന്നുറപ്പ്.
ഐപിഎല്ലിലെ ഏറ്റവും മൂല്യമേറിയെ താരത്തെ തെരഞ്ഞെടുത്ത് മാത്യു ഹെയ്ഡന്‍
അനായാസം ചെന്നൈ പ്ലേ ഓഫില്‍
ഐപിഎല്‍ പതിനാലാം സീസണില്‍ എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ അവസാന ഓവറില്‍ ധോണിയുടെ സിക്‌സിലൂടെ ജയം സ്വന്തമാക്കുകയായിരുന്നു. ഹൈദരാബാദിനെ ആറ് വിക്കറ്റിന് കീഴടക്കി 18 പോയിന്‍റുമായാണ് ചെന്നൈ പ്ലേ ഓഫിലെത്തിയത്. ഹൈദരാബാദ് ഉയര്‍ത്തിയ 135 റണ്‍സ് വിജയലക്ഷ്യം ചെന്നൈ നാല് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് പന്തുകള്‍ ബാക്കിനില്‍ക്കേ മറികടന്നു.
ഇരട്ടത്താപ്പിന്‍റെ ആശാന്‍മാര്‍; അശ്വിന് പൂര്‍ണ പിന്തുണയുമായി ഡല്‍ഹി ടീം ഉടമ
45 റണ്‍സെടുത്ത റിതുരാജ് ഗെയ്‌ക്‌വാദും 41 റണ്‍സെടുത്ത ഫാഫ് ഡുപ്ലെസിയും ചേര്‍ന്നാണ് ചെന്നെയുടെ ജയം അനായാസമാക്കിയത്. സ്‌കോര്‍: സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-134/7 (20), ചെന്നൈ സൂപ്പര്‍ കിംഗ്സ്-139/4 (19.4). നാല് ഓവറില്‍ 24 റണ്‍സിന് മൂന്ന് വിക്കറ്റ് നേടിയ ചെന്നൈ പേസര്‍ ജോഷ് ഹേസല്‍വുഡാണ് കളിയിലെ താരം.
ആരുറപ്പിക്കും നാലാം സ്ഥാനം?
ഐപിഎല്‍ പതിനാലാം സീസണില്‍ 11 മത്സരങ്ങളിൽ 18 പോയിന്‍റുമായി ചെന്നൈയാണ് ഒന്നാം സ്ഥാനത്ത്. 16 പോയിന്‍റുള്ള ഡൽഹി ക്യാപിറ്റല്‍സ് രണ്ടാമത് നില്‍ക്കുന്നു. ആർസിബി(14) മൂന്നും കൊൽക്കത്ത(10) നാലും മുംബൈ(10) അഞ്ചും സ്ഥാനത്താണ്. 8 പോയിന്‍റ് വീതമുള്ള പഞ്ചാബും രാജസ്ഥാനും ആറും ഏഴും സ്ഥാനത്ത് നിൽക്കുന്നു. എട്ടാം സ്ഥാനത്തുള്ള സൺറൈസേഴ്‌സ് പ്ലേഓഫ് കാണാതെ ഇതിനകം പുറത്തായി.