ഇതിഹാസങ്ങളേക്കാള്‍ പ്രതിഭാശാലി; ശുഭ്‌മാന്‍ ഗില്ലിനെ പ്രശംസ കൊണ്ടുമൂടി വീരേന്ദര്‍ സെവാഗ്

By Web Team  |  First Published Sep 21, 2021, 3:55 PM IST

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 34 പന്തില്‍ 48 റണ്‍സ് നേടിയ ഗില്ലിന്‍റെ മികവിലാണ് കൊല്‍ക്കത്ത ഒന്‍പത് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കിയത്


അബുദാബി: ഐപിഎല്‍ പതിനാലാം സീസണിന്‍റെ(IPL 2021) രണ്ടാംഘട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ(Kolkata Knight Riders) ആദ്യ മത്സരത്തില്‍ തന്നെ തിളങ്ങിയ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിനെ(Shubman Gill) പ്രശംസ കൊണ്ടുമൂടി ഇന്ത്യന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്(Virender Sehwag). ക്രിക്കറ്റിലെ പല ഇതിഹാസങ്ങളേക്കാള്‍ മികവ് ഗില്ലിനുണ്ട് എന്നാണ് സെവാഗിന്‍റെ പ്രശംസ. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ(Royal Challengers Bangalore) 34 പന്തില്‍ 48 റണ്‍സ് നേടിയ ഗില്ലിന്‍റെ മികവിലായിരുന്നു കൊല്‍ക്കത്ത ഒന്‍പത് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കിയത്. 

അയാളൊരു രാജ്യാന്തര താരമായിരുന്നു എന്ന് വിശ്വസിക്കാനാകുന്നില്ല, ചെന്നൈ താരത്തിനെതിരെ ഡെയ്ല്‍ സ്റ്റെയ്ന്‍

Latest Videos

undefined

'ഗില്‍ സ്വാതന്ത്ര്യത്തോടെ ബാറ്റ് വീശണം. എന്താണ് സാഹചര്യം എന്ന് ചിന്തിക്കേണ്ടതില്ല. റണ്‍സിനെ കുറിച്ചും ആലോചിക്കേണ്ടതില്ല. ഒന്‍പത് ബാറ്റ്സ്ർമാന്‍മാര്‍ അദേഹത്തിന് ശേഷം ക്രീസിലെത്താനുണ്ട്. അതിനാല്‍ ഗില്‍ ചിന്തിച്ച് കാടുകയറേണ്ടതില്ല. ഒരു ലൂസ് ബോള്‍ കിട്ടിയാല്‍ കൂറ്റന്‍ ഷോട്ടിന് തന്നെ ശ്രമിക്കണം. സിംഗിളെടുക്കാന്‍ ശ്രമിക്കേണ്ടതില്ല. പല ഇതിഹാസ താരങ്ങളേക്കാള്‍ പ്രതിഭയുണ്ട് ഗില്ലിന്. മനക്കരുത്താണ് പഴയ താരങ്ങളുടെ വിജയത്തിന് കാരണം. ബാറ്റ്സ്‌മാനായി തിളങ്ങണമെങ്കില്‍ ഗില്‍ അദേഹത്തിന്‍റെ ചിന്തയിലും മാറ്റം കൊണ്ടുവരണം'.

'ക്രീസിലെത്തിയാല്‍ അടി തുടങ്ങുക...'

'പന്തിന് അനുസരിച്ച് റണ്‍സ് കണ്ടെത്തേണ്ട ഫോര്‍മാറ്റല്ല ടി20 ക്രിക്കറ്റ്. ടെസ്റ്റില്‍ 50 സ്‌ട്രൈക്ക് റേറ്റ് തന്നെ ഭേദപ്പെട്ടതായാണ് കണക്കാക്കുന്നത്. എന്നാല്‍ ടി20 ഫോര്‍മാറ്റില്‍ ബാറ്റ് ചെയ്യേണ്ടത് അങ്ങനെയല്ല. ക്രീസിലേക്ക് പോവുക, ഹിറ്റ് ചെയ്യാന്‍ തുടങ്ങുക. നന്നായി പന്തില്‍ കണക്‌ട് ചെയ്‌താല്‍ മാച്ച് വിന്നറാകാം. അതിന് കഴിഞ്ഞില്ലെങ്കിലും പ്രശ്‌നമില്ല, മറ്റാരെങ്കിലും ചെയ്‌തുകൊള്ളും. കഴിവിന് അനുസരിച്ചല്ല, ചിന്താശൈലിയാണ് പ്രധാനം. സിക്‌സര്‍ പറത്താന്‍ കഴിവുണ്ടെങ്കിലും മനസിലെ സംശയവും ഭയവുമാണ് കൂറ്റന്‍ ഷോട്ടുകളില്‍ നിന്ന് ബാറ്റ്സ്‌മാന്‍മാരെ അകറ്റുന്നത്' എന്നും വെടിക്കെട്ട് ഓപ്പണിംഗിന് പേരുകേട്ട സെവാഗ് ക്രിക്‌ബസിനോട് പറഞ്ഞു. 

വിരാട് കോലി ടി20 നായകസ്ഥാനം ഒഴിഞ്ഞത് സച്ചിന്‍റെ റെക്കോര്‍ഡ് തകര്‍ക്കാനെന്ന് മുന്‍ ഓസീസ് താരം

ആര്‍സിബിക്കെതിരായ ഗംഭീര ജയത്തോടെ പ്ലേ ഓഫ് സാധ്യത കെകെആര്‍ നിലനിര്‍ത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 19 ഓവറില്‍ 92 റണ്‍സിന് ഓള്‍ഔട്ടായെങ്കില്‍ കൊല്‍ക്കത്ത വെറും 10 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 48 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്‍റെ വിക്കറ്റാണ് വിജയത്തിനരികെ കൊല്‍ക്കത്തക്ക് നഷ്ടമായത്. അരങ്ങേറ്റക്കാരന്‍ വെങ്കിടേഷ് അയ്യരും(27 പന്തില്‍ 41) ആന്ദ്രെ റസലും(0) പുറത്താകാതെ നിന്നു.

ഐപിഎല്‍: ബാംഗ്ലൂരിനെ തകര്‍ത്ത് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി കൊല്‍ക്കത്ത

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!