ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ ഉയര്‍ത്തിയ 91 റണ്‍സ് വിജയലക്ഷ്യം 8.2 ഓവറില്‍ 2 വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി മുംബൈ മറികടന്നു.
ഷാര്‍ജ: ഐപിഎല്ലില്‍ (IPL 2021) രാജസ്ഥാന്‍ റോയല്‍സിനെ (Rajasthan Royals) എട്ട് വിക്കറ്റിന് തകര്‍ത്തതോടെ മുംബൈ ഇന്ത്യന്‍സ് (Mumbai Indians) പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ ഉയര്‍ത്തിയ 91 റണ്‍സ് വിജയലക്ഷ്യം 8.2 ഓവറില്‍ 2 വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി മുംബൈ മറികടന്നു. 25 പന്തില്‍ പുറത്താവാതെ 50 റണ്‍സ് നേടിയ ഇഷാന്‍ കിഷനാണ് (Ishan Kishan) വിജയം എളുപ്പമാക്കിയത്.
ഐപിഎല്‍ 2021: ധോണി വിചാരിച്ചാല്‍ ഷാര്‍ദുല്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കയറും: മൈക്കല്‍ വോണ്‍
undefined
കുറച്ച് മത്സരങ്ങളില്‍ താരം റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചിരുന്നു. എന്നാല്‍ തിരിച്ചുവരവ് മുംബൈ ഇന്ത്യന്‍സിനൊടം ടീം ഇന്ത്യക്കും ഗുണം ചെയ്യും. കാരണം ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അംഗമാണ് കിഷന്‍. ഇപ്പോള്‍ ഫോമിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഇഷാന്‍. ''റോയല്‍ ചലഞ്ചേഴ്‌സ് ബാംംഗ്ലൂരിനെതിരായ മത്സരത്തിന് ശേഷം വളരെയധികം നിരാശ തോന്നിയിരുന്നു. റണ്‍സ് കണ്ടെത്താന്‍ ഏറെ വിഷമിച്ചിരുന്നു സമയമായിരുന്നത്. അന്ന് വിരാട് കോലിയുമായി സംസാരിക്കാനയത് എന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. കൂടുതെ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പിന്തുണയും വലുതായിരുന്നു. ഹാര്‍ദിക് പാണ്ഡ്യയുടേയും പൂര്‍ണ പിന്തുണ എനിക്കുണ്ടായിരുന്നു. എന്നാല്‍ എല്ലാം ലളിതമായി എടുക്കാന്‍ കീറണ്‍ പൊള്ളാര്‍ഡ് എന്നോട് ആവശ്യപ്പെട്ടു.
ഐപിഎല്‍ 2021: ആദ്യ മത്സരത്തിന് കുടുംബത്തിന്റെ ആശംസ, വികാരാധീനനായി ഉമ്രാന്‍ മാലിക് വീഡിയോ കാണാം
പഴയ ബാറ്റിംഗ് വീഡിയോ കണ്ടാന്‍ തെറ്റ് തിരുത്താനാമെന്നും അദ്ദേഹം പറഞ്ഞു. ആ വാക്കുകളും എനിക്ക് തിരിച്ചുവരാനുള്ള ശക്തി നല്‍കി. ഉയര്‍ച്ചയും താഴ്ച്ചയും ഏതൊരു കായികതാരത്തിന്റെയും ജീവിതത്തിന്റെ വലിയ ഭാഗമാണെന്ന് ഞാന്‍ കരുതുന്നു. ഓപ്പണറായി തിരിച്ചെത്തി റണ്‍സ് നേടികൊണ്ട് ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്.'' കിഷന്‍ മത്സരശേഷം പറഞ്ഞു.
യുഎഇയില്‍ ഐപിഎല്‍ പുനരാരംഭിച്ചശേഷം കളിച്ച ആദ്യ മൂന്നു മത്സരങ്ങളില്‍ 11, 14, 9 എന്നിങ്ങനെയായിരുന്നു ഇഷാന്റെ പ്രകടനം. ഇതോടെ കഴിഞ്ഞ സീസണില്‍ ആകെ 516 റണ്‍സ് നേടുകയും ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കുകയും ചെയ്ത ഈ ജാര്‍ഖണ്ഡ് ബാറ്റര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. ലോകകപ്പ് ടീമില്‍ ഇഷാനെ എടുത്തതിനെയും പലരും ചോദ്യം ചെയ്യുകയും ചെയ്തു.