ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് പൃഥ്വി ഷായുടെ (53) അര്‍ധ സെഞ്ചുറിയാണ് തുണയായത്. നാല് വിക്കറ്റുകളാണ് ഡല്‍ഹിക്ക് നഷ്ടമായത്. മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യ ഓവറുകളില്‍ റണ്‍നിരക്ക് ഉയര്‍ത്താന്‍ ഡല്‍ഹിക്ക് സാധിച്ചില്ല.
ചെന്നൈ: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് രണ്ട് വിക്കറ്റ് നഷ്ടം. ചെന്നൈ ചെപ്പോക്കില്‍ ആറ് ഓവര്‍ പിന്നിടുമ്പോള്‍ രണ്ടിന് 56 എന്ന നിലയിലാണ് ഹൈദരാബാദ്. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ (6), ജോണി ബെയര്‍സ്റ്റോ (38) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. വിരാട് സിംഗ് (0), കെയ്ന്‍ വില്യംസണ്‍ (11) എന്നിവരാണ് ക്രീസില്‍. ആവേഷ് ഖാന്‍ ഒരു വിക്കറ്റ് നേടി. നേരത്തെ, ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് പൃഥ്വി ഷായുടെ (53) അര്‍ധ സെഞ്ചുറിയാണ് തുണയായത്. നാല് വിക്കറ്റുകളാണ് ഡല്‍ഹിക്ക് നഷ്ടമായത്. മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യ ഓവറുകളില്‍ റണ്‍നിരക്ക് ഉയര്‍ത്താന്‍ ഡല്‍ഹിക്ക് സാധിച്ചില്ല. ഹൈദരാബാദിനായി സിദ്ധാര്‍ത്ഥ് കൗള്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ലൈവ് സ്‌കോര്‍.
ഓപ്പണര്‍മാര്‍ മടങ്ങുന്നു
undefined
നാലാം ഓവറിലാണ് വാര്‍ണര്‍ മടങ്ങുന്നത്. എട്ട് പന്ത് മാത്രമായിരുന്നു താരത്തിന്റെ ആയുസ്. ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്ത് റണ്ണൗട്ടാക്കുകയായിരുന്നു വാര്‍ണറെ. ബെയര്‍സ്റ്റോ സ്വതസിദ്ധമായ ശൈലിയിലാണ് ബാറ്റ് വീശിയിരുന്നത്. ഇംഗ്ലീഷ് താരത്തിന്റെ ബാറ്റില്‍ നിന്ന് ഇതിനോടകം നാല് സിക്‌സും മൂന്ന് ഫോറും പിറന്നിരുന്നു. എന്നാല്‍ ആവേഷിന്‍റെ പന്തില ശിഖര്‍ ധവാന് ക്യാച്ച് നല്‍കി ബെയര്‍സ്റ്റോ മടങ്ങി. 18 പന്തുകള്‍ മാത്രമാണ് താരം നേരിട്ടത്.
മികച്ച തുടക്കം സമ്മാനിച്ച് പൃഥ്വി- ധവാന്‍ സഖ്യം
മോഹിപ്പിക്കുന്ന തുടക്കമാണ് ഡല്‍ഹിക്ക് ലഭിച്ചത്. പവര്‍പേയില്‍ ഇരുവരും 51 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പൃഥ്വിയായിരുന്നൂ കുടുതല്‍ അപകടകാരി. പതിനൊന്നാം ഓവറിലാണ് കൂട്ടുകെട്ട് പിരിയുന്നത്. 26 പന്തില്‍ 28 റണ്‍സെടുത്ത ധവാന്‍ റാഷിദിന് വിക്കറ്റ് നല്‍കി മടങ്ങി. ബൗള്‍ഡാവുകയായിരുന്നു താരം. തൊട്ടടുത്ത ഓവറില്‍ പൃഥ്വിയും പവലിയനില്‍ തിരിച്ചെത്തി. റണ്ണൗട്ടാവുകയായിരുന്നു പൃഥ്വി. ഏഴ് ഫോറും ഒരു സി്കസും അടങ്ങുന്നതായിരുന്നു പൃഥ്വിയുടെ ഇന്നിങ്‌സ്.
റണ്‍നിരക്ക് ഉയര്‍ത്താനാവാതെ പന്ത്- സ്മിത്ത്
ഇരുവര്‍ക്കും ശേഷം ക്രീസില്‍ ഒന്നിച്ച് സ്റ്റീവ് സ്മിത്തിനും (), റിഷഭ് പന്തിനും (27 പന്തില്‍ 37) വേണ്ട വിധത്തില്‍ റണ്‍നിരക്ക് ഉയര്‍ത്താന്‍ സാധിച്ചില്ല. ഇരുവരും 58 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ 41 പന്തുകള്‍ വേണ്ടിവന്നു. പന്ത് പുറത്തായതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. നാല് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്‌സ്. സിദ്ധാര്‍ത്ഥ് കൗളിനായിരുന്നു വിക്കറ്റ്. പ്ിന്നാലെ ക്രീസിലെത്തിയ ഷിംറോണ്‍ ഹെറ്റ്മയേര്‍ക്ക് (1) രണ്ട് പന്ത് മാത്രമായിരുന്നു ആയുസ്. സ്മിത്ത് (25 പന്തില്‍ 34) മാര്‍കസ് സ്റ്റോയിനിസിനൊപ്പം (2) പുറത്താവാതെ നിന്നു. കൗളിന് പുറമെ റാഷിദ് ഒഖാന്‍ ഒരു വിക്കറ്റ് വീഴ്ത്തി. ്
അക്‌സര്‍ പട്ടേലിന്റെ തിരിച്ചുവരവ്
ഡല്‍ഹി ഒരു മാറ്റം വരുത്തിയാണ് ഇറങ്ങുന്നത്. ലളിത് യാദവിന് പകരം അക്‌സര്‍ പട്ടേല്‍ ടീമിലെത്തി. കൊവിഡ് മുക്തനായ ശേഷം അക്‌സറിന്റെ ആദ്യ മത്സരമാണിത്. ഹൈദരാബാദ് നിരയില്‍ ഭുവനേശ്വര്‍ കുമാറില്ല. ജഗദീഷ സുജിത് ടീമിലെത്തി.
ഡല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, സ്റ്റീവ് സ്മിത്ത്, റിഷഭ് പന്ത്, മാര്‍കസ് സ്റ്റോയിനിസ്, ഷിംറോണ്‍ ഹെറ്റ്മയേര്‍, ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കഗിസോ റബാദ, അമിത് മിശ്ര, ആവേശ് ഖാന്‍.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, കെയ്ന്‍ വില്ല്യംസണ്‍, വിരാട് സിംഗ്, വിജയ് ശങ്കര്‍, കേദാര്‍ ജാദവ്, അഭിഷേക് ശര്‍മ, റാഷിദ് ഖാന്‍, ജഗദീഷ സുജിത്, ഖലീല്‍ അഹമ്മദ്, സിദ്ദാര്‍ത്ഥ് കൗള്‍.
ഇരുവരും വരുന്നത് മുംബൈയെ തോല്‍പ്പിച്ച്
അവസാന മത്സരത്തില്‍ ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചിരുന്നു. ഡല്‍ഹിയും മുംബൈയെ തോല്‍പ്പിച്ചാണ് ഇന്നിറങ്ങുന്നത്. പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഹൈദരാബാദ്. നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഒരു ജയം മാത്രമാണ് ഹൈദരാബാദിനുള്ളത്. ഡര്‍ഹി മൂന്നാം സ്ഥാനത്താണ്. നാലില്‍ മൂന്ന് മത്സരങ്ങളും അവര്‍ ജയിച്ചിരുന്നു.