ഇന്നത്ത മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിക്കാനായാല്‍ കൊല്‍ക്കത്തക്ക് പ്ലേ ഓഫ് ഏതാണ്ടുറപ്പിക്കാം. മികച്ച നെറ്റ് റണ്‍റേറ്റാണ് കൊല്‍ക്കത്തക്ക് മുംബൈക്കുമേല്‍ മുന്‍തൂക്കം നല്‍കുന്നത്. പ്ലേ ഓഫിലെ അവസാന സ്ഥാനത്തേക്ക് പഞ്ചാബ് കിംഗ്സിനും രാജസ്ഥാന്‍ റോയല്‍സിനും സാങ്കേതികമായി സാധ്യതകള്‍ അവശേഷിക്കുന്നുണ്ട്.
ദുബായ്: ഐപിഎല്ലില്‍(IPL 2021) പ്ലേ ഓഫിലെ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ ഡല്‍ഹി ക്യാപിറ്റല്‍സും(Delhi Capitals), ചെന്നൈ സൂപ്പര്‍ കിംഗ്സും(Chennai Super Kings), റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും(Royal Challengers Banglore) ഉറപ്പിച്ചു കഴിഞ്ഞു. പ്ലേ ഓഫിലെ അവസാന സ്ഥാനത്തിനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും(Kolkata Knight Riders), മുംബൈ ഇന്ത്യന്‍സും(MUmbai Indians) തമ്മിലാണ് പ്രധാന മത്സരം.
ഇന്നത്ത മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിക്കാനായാല്‍ കൊല്‍ക്കത്തക്ക് പ്ലേ ഓഫ് ഏതാണ്ടുറപ്പിക്കാം. മികച്ച നെറ്റ് റണ്‍റേറ്റാണ് കൊല്‍ക്കത്തക്ക് മുംബൈക്കുമേല്‍ മുന്‍തൂക്കം നല്‍കുന്നത്. പ്ലേ ഓഫിലെ അവസാന സ്ഥാനത്തേക്ക് പഞ്ചാബ് കിംഗ്സിനും രാജസ്ഥാന്‍ റോയല്‍സിനും സാങ്കേതികമായി സാധ്യതകള്‍ അവശേഷിക്കുന്നുണ്ട്. പക്ഷെ അതിന് മുംബൈയും കൊല്‍ക്കത്തയും തോല്‍ക്കുകയും പഞ്ചാബും രാജസ്ഥാനും മികച്ച മാര്‍ജിനില്‍ ജയിക്കുകയും വേണം.
𝐐. How much nail-biting action is in store for tomorrow? 🤨
𝐀. A lot!
𝐐. Where can I watch it all?
𝐀. Check out the graphic 👇! & | Broadcast: 6 PM, Matches: 7:30 PM pic.twitter.com/KryHNndbwf
undefined
ഈ സാഹചര്യത്തില്‍ ലീഗ് റൗണ്ടിലെ അവസാന പോരാട്ടങ്ങള്‍ ഒരേസമയം നടത്തുകയാണ് ബിസിസിഐ. ലീഗ് റൗണ്ടിലെ അവസാന രണ്ട് മത്സരങ്ങളായ ബാംഗ്ലൂര്‍-ഡല്‍ഹി, മുംബൈ-ഹൈദരാബാദ് പോരാട്ടങ്ങളാണ് നാളെ ഒരേസമയം നടക്കുക. സ്റ്റാര്‍ സ്പോര്‍ട്സ് വണ്‍ ചാനലാണ് ഐപിഎല്‍ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത്.
രണ്ട് മത്സരങ്ങള്‍ വൈകിട്ട് 7.30ന് നടക്കുന്നതിനാല്‍ രണ്ടും ഒരേസമയം എങ്ങനെ കാണുമെന്ന ആശങ്കയിലാണ് ആരാധകര്‍. എന്നാല്‍ രണ്ടു പോരാട്ടങ്ങളും കാണാന്‍ സ്റ്റാര്‍ സ്പോര്‍ട്സ് അവസരമൊരുക്കിയിട്ടുണ്ട്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍-ഡല്‍ഹി ക്യാപിറ്റല്‍സ് പോരാട്ടം Star Sports 1 (SD+HD), Star Sports 1 Hindi (SD+HD), Select 1 (SD+HD), Star Sports 1 Tamil, Star Sports 1 Telugu & Star Sports 1 Kannada എന്നീ ചാനലുകളില്‍ കാണാനാകും.
മുംബൈ ഇന്ത്യന്‍സ്-സണ്‍റൈസേഴ്സ് ഹൈദരാബാദ് പോരാട്ടം Star Sports 2 (SD+HD), Star Sports 3, Star Gold 2 SD, Star Maa Gold, Star Vijay Super, Star Suvarna Plus, & Star Gold Select (SD+HD) എന്നീ ചാനലുകളിലാണ് സംപ്രേക്ഷണം ചെയ്യുക.