ഐപിഎല്‍ 2021: ആര്‍സിബിയുടെ തോല്‍വിക്കിടയിലും ഹര്‍ഷലിന് നേട്ടം; ടി20 ഇതിഹാസത്തിന്റെ റെക്കോഡിനൊപ്പം

By Web Team  |  First Published Oct 12, 2021, 9:28 AM IST

ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ബാംഗ്ലൂര്‍ (RCB) ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 19.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.


ഷാര്‍ജ: നിരാശ മാത്രം സമ്മാനിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (Royal Challengers Bangalore) മറ്റൊരു ഐപിഎല്‍ (IPL 2021) സീസണ്‍കൂടി അവസാനിപ്പിക്കുന്നു. എലിമിനേറ്ററില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് (Kolkata Knight Riders) തോറ്റതോടെ ടീം ഫൈനല്‍ കാണാതെ പുറത്തായി. ഇന്നലെ നാല് വിക്കറ്റിനായിരുന്നു കൊല്‍ക്കത്തയുടെ ജയം. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ബാംഗ്ലൂര്‍ (RCB) ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 19.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

ഐപിഎല്‍ 2021: രോഹിത്തില്ല, സഞ്ജു വിക്കറ്റ് കീപ്പര്‍! ചോപ്രയുടെ വ്യത്യസ്തമായ ഐപിഎല്‍ ടീം ഇങ്ങനെ

Latest Videos

undefined

കൊല്‍ക്കത്തയുടെ (KKR) രണ്ട് വിക്കറ്റ് വീഴ്ത്തിയത് പേസര്‍ ഹര്‍ഷല്‍ പട്ടേലായിരുന്നു (Harshal Patel). ബാംഗ്ലൂര്‍ ഐപിഎല്ലില്‍ നിന്ന് പുറത്തായെങ്കിലും ഹര്‍ഷല്‍ ഒരു റെക്കോഡിനൊപ്പമെത്തി. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകളെന്ന റെക്കോഡിനൊപ്പമാണ് ഹര്‍ഷല്‍. സീസണില്‍ 32 വിക്കറ്റുകളാണ് ഹര്‍ഷല്‍ സ്വന്തമാക്കിയത്. കളിച്ചത് 15 മത്സരങ്ങള്‍ മാത്രം. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ (ചെന്നൈ സൂപ്പര്‍ കിംഗ്‌സ്) ഡ്വെയ്ന്‍ ബ്രാവോയും (Dwayne Bravo) ഒരു സീസണില്‍ 32 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. 2013 എഡിഷനില്‍ ബ്രാവോ 32 വിക്കറ്റ് നേടി റെക്കോഡിട്ടത്. 

ഐപിഎല്‍ 2021: 'വിശ്വാസം മുഖ്യം! ഞാനിവിടെ തന്നെ കാണും'; ആര്‍സിബി നായകസ്ഥാനം ഒഴിഞ്ഞ കോലിയുടെ ഉറപ്പ്

ഐപിഎല്ലിലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ ബൗളറെന്ന റെക്കോഡ് ഈ സീസണിനിടെ ഹര്‍ഷല്‍ സ്വന്തമാക്കിയിരുന്നു. 2020 സീസണില്‍ 27 വിക്കറ്റ് നേടിയ മുംബൈ ഇന്ത്യന്‍സ് പേസര്‍ ജസ്പ്രീത് ബുമ്രയാണ് ഹര്‍ഷലിന് മുന്നില്‍ വഴിമാറിയത്. സണ്‍റൈസേഴ്സ് ഹൈദരാബാദിന് എതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റ് നേട്ടത്തോടെയാണ് താരം ഈ റെക്കോഡിലെത്തിയത്. 

റണ്ണടിച്ചുകൂട്ടിയിട്ട് കാര്യമില്ല; കെ എല്‍ രാഹുലും പഞ്ചാബ് കിംഗ്സും വഴിപിരിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്

ഐപിഎല്ലില്‍ ഒരു സീസണില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന അണ്‍ക്യാപ്ഡ് താരം എന്ന റെക്കോര്‍ഡും ഇത്തവണ താരത്തിന് സ്വന്തമായി. ആഭ്യന്തര ക്രിക്കറ്റില്‍ ഹരിയാനയ്ക്ക് വേണ്ടി കളിക്കുന്ന താരം ഈ സീസണില്‍ പര്‍പ്പിള്‍ ക്യാപ് ഉറപ്പിച്ചു. സീസണിലെ വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് പേസര്‍ ആവേശ് ഖാനേക്കാള്‍ ഒമ്പത് വിക്കറ്റ് കൂടുതല്‍ ഇപ്പോള്‍ത്തന്നെ ഹര്‍ഷലിനുണ്ട്. 23 വിക്കറ്റാണ് ആവേശിന്റെ സമ്പാദ്യം. 

'ബിഗ് മാച്ച് പ്ലേയര്‍'; കോലിയെയും എബിഡിയേയും ബൗള്‍ഡാക്കി നരെയ്ന്റെ കൈക്കുഴ മാജിക്- വീഡിയോ

ആര്‍സിബിയുടെ ക്യാപ്റ്റനായി അവസാന മത്സരാണ് വിരാട് കോലി (Virat Kohli) കളിച്ചത്. ഈ സീസണോടെ നായകസ്ഥാനം ഒഴിയുമെന്ന് കോലി അറിയിച്ചിരുന്നു.

click me!