ചെന്നൈക്കെതിരെ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റം വരുത്തിയാണ് പഞ്ചാബ് ഇറങ്ങിയത്. മുരുകന്‍ അശ്വിന് പകരം കേരള താരം ജലജ് സക്‌സേന ടീമിലെത്തി.
മുംബൈ: ഐപിഎല്ലില്‍ ഇന്ന് രണ്ടാം മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ കിംഗ്‌സ് പഞ്ചാബിന് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 63 റണ്‍സെടുത്തിട്ടുണ്ട്. മായങ്ക് അഗര്‍വാള്‍ (32), കെ എല്‍ രാഹുല്‍ (25) എന്നിവരാണ് ക്രീസില്‍. ലൈവ് സ്കോര്‍.
മായങ്ക് ഇതുവരെ നേരിട്ട 15 പന്തുകളില്‍ നിന്ന് ഒരു സിക്‌സും അഞ്ച് ഫോറും നേടിയിട്ടുണ്ട്. ശ്രദ്ധിച്ച് കളിക്കുന്ന രാഹുല്‍ ഇതുവരെ നാല് ഫോര്‍ നേടി. ചെന്നൈക്കെതിരെ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റം വരുത്തിയാണ് പഞ്ചാബ് ഇറങ്ങിയത്. മുരുകന്‍ അശ്വിന് പകരം കേരള താരം ജലജ് സക്‌സേന ടീമിലെത്തി.
undefined
രണ്ട് മാറ്റങ്ങള്‍ വരുത്തിയാണ് ഡല്‍ഹി ഇറങ്ങുന്നത്. അജിന്‍ക്യ രഹാനെയ്ക്ക് പകരം സ്റ്റീവ് സ്മിത്ത് ടീമിലെത്തി. ഡല്‍ഹിക്ക് വേണ്ടി സ്മിത്തിന്റെ അരങ്ങേറ്റമാണിത്. ലുക്മാന്‍ മെരിവാലയും ഡല്‍ഹിക്കായി അരങ്ങേറ്റം കുറിച്ചു. ടോം കറനാണ് പുറത്തായത്.
അവസാനം കളിച്ച മത്സരങ്ങളില്‍ ഇരുവരും പരാജയപ്പെട്ടിരുന്നു. ഡല്‍ഹി രാജസ്ഥാന്‍ റോയല്‍സിനോടും പഞ്ചാബ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോടുമാണ് തോറ്റത്.
പഞ്ചാബ് കിംഗ്സ്: കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്ല്‍, ദീപക് ഹൂഡ, നിക്കോളാസ് പുരാന്‍, ഷാരുഖ് ഖാന്‍, ജേ റിച്ചാര്‍ഡ്സണ്‍, ജലജ് സക്‌സേന, റിലേ മെരേഡിത്ത്, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്.
ഡല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, സ്റ്റീവ് സ്മിത്ത്, റിഷഭ് പന്ത്, മാര്‍കസ് സ്റ്റോയിനിസ്, ക്രിസ് വോക്സ്, ആര്‍ അശ്വിന്‍, ലളിത് യാദവ്, കഗിസോ റബാദ, ലുക്മാന്‍ മെരിവാല, ആവേശ് ഖാന്‍.