വിരാട് കോലി (5), രജത് പട്യേദര്‍ (1) എന്നിവരുടെ വിക്കറ്റുകളാണ് ബാംഗ്ലൂരിന് നഷ്ടമായത്. ഗ്ലെന്‍ മാക്‌സ്‌വെല്‍ (42), ദേവ്ദത്ത് പടിക്കല്‍ (15) എന്നിവരാണ് ക്രീസില്‍.
ചെന്നൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ എട്ട് ഓവറില്‍ രണ്ടിന് 67 എന്ന നിലയിലാണ്. വിരാട് കോലി (5), രജത് പട്യേദര്‍ (1) എന്നിവരുടെ വിക്കറ്റുകളാണ് ബാംഗ്ലൂരിന് നഷ്ടമായത്. ഗ്ലെന്‍ മാക്‌സ്‌വെല്‍ (42), ദേവ്ദത്ത് പടിക്കല്‍ (15) എന്നിവരാണ് ക്രീസില്‍. വരുണ്‍ ചക്രവര്‍ത്തിയാണ് ബാംഗ്ലൂരിന്റെ രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്. ലൈവ് സ്കോര്‍.
ഇത്തവണയും സ്പിന്നര്‍മാരെകൊണ്ട് തന്നെയാണ് കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ ഓപ്പണ്‍ ചെയ്യിപ്പിച്ചത്. അതിന്റെ ഫലം രണ്ടാം ഓവറില്‍ തന്നെ കണ്ടു. രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ തന്നെ കോലി മടങ്ങി. പന്ത് കവറിന് മുകളിലൂടെ കടത്താനുള്ള ശ്രമത്തില്‍ ക്യാപ്റ്റന് പിഴച്ചു. വായുവില്‍ ഉയര്‍ന്ന പന്ത് രാഹുല്‍ ത്രിപാഠി മനോഹരമായ ക്യാച്ചിലൂടെ കയ്യിലൊതുക്കി. അതേ ഓവറിലെ അവസാന പന്തില്‍ പട്യേദാറും മടങ്ങി. ബൗള്‍ഡാവുകയായിരുന്നു താരം.
undefined
നാലാമനായി ക്രീസിലെത്തിയ മാക്‌സ്‌വെല്‍, പടിക്കലിനൊപ്പം ചേര്‍ന്ന് ഇതുവരെ ... റണ്‍സ് ചേര്‍ത്തിട്ടുണ്ട്. നേരത്തെ മൂന്ന് ഓവര്‍സീസ് താരങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് ബാംഗ്ലൂര്‍ ഇറങ്ങിയത്. മാക്‌സ്‌വെല്‍, എബി ഡിവില്ലിയേവ്‌സ്, കെയ്ല്‍ ജാമിസണ്‍ എന്നിവരാണ് ഓവര്‍സീസ് താരങ്ങള്‍. ഡാനിയേല്‍ ക്രിസ്റ്റിയന് പകരമാണ് പട്യേദാര്‍ ടീമിലെത്തിയത്. കൊല്‍ക്കത്ത മുംബൈ ഇന്ത്യന്‍സിനെതിരെ കളിച്ച ടീമിനെ നിലനിര്‍ത്തി.
കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ആത്മവിശ്വാസത്തിലാണ് ബാംഗ്ലൂര്‍. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനേയും അടുത്ത മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിനേയുമാണ് ബാംഗ്ലൂര്‍ തോല്‍പ്പിച്ചത്. കൊല്‍ക്കത്തയ്ക്ക് ഒരു ജയവും തോല്‍വിയുമാണുള്ളത്. ആദ്യ മത്സരത്തില്‍ ഹൈദരാബാദിനെ തോല്‍പ്പിച്ച കൊല്‍ക്കത്ത രണ്ടാം മത്സരത്തില്‍ മുബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ടു.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, രജത് പട്യേദാര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, എബി ഡിവില്ലിയേഴ്‌സ്, വാഷിംഗ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, കെയ്ല്‍ ജാമിസണ്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യൂസ്‌വേന്ദ്ര ചാഹല്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: നിതീഷ് റാണ, ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, ആന്ദ്രേ റസ്സല്‍, ഓയിന്‍ മോര്‍ഗന്‍, ദിനേശ് കാര്‍ത്തിക്, ഷാക്കിബ് അല്‍ ഹസന്‍, പാറ്റ് കമ്മിന്‍സ്, ഹര്‍ഭജന്‍ സിംഗ്, പ്രസിദ്ധ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി.