പഞ്ചാബ് കിംഗ്‌സിനെതിരായ അവസാന മത്സരത്തില്‍ മാക്‌സ്‌വെല്‍ 33 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും സഹിതം 57 റണ്‍സെടുത്തിരുന്നു
ഷാര്‍ജ: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ(Royal Challengers Bangalore) മികവിന് പിന്നിലെ കാരണം ഓസീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍(Glenn Maxwell) എന്ന് സഞ്ജയ് മഞ്ജരേക്കര്‍(Sanjay Manjrekar). സീസണിലെ സ്ഥിരതയാര്‍ന്ന മികവിന് മാക്‌സിയെ ഇന്ത്യന്‍ മുന്‍താരം അഭിനന്ദിച്ചു.
'തന്‍റെ സ്റ്റൈലില്‍ കളിക്കുന്ന മാക്‌സ്‌വെല്ലിനെ ആര്‍സിബിക്ക് കിട്ടി. യുഎഇയില്‍ മാക്‌സ്‌വെല്‍ ഫോമിലെത്തിയതിന് അനുസരിച്ചാണ് ആര്‍സിബിയുടെ പ്രകടനം' എന്നും മഞ്ജരേക്കര്‍ ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയോട് പറഞ്ഞു. ആര്‍സിബി സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചഹലിന്‍റെ പ്രകടനത്തെയും മഞ്ജരേക്കര്‍ പ്രശംസിച്ചു. 'ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് ചാഹലിനെ ബാധിച്ചിട്ടുള്ളതായി അദേഹത്തിന്‍റെ പെരുമാറ്റത്തില്‍ നിന്ന് കാണാം. ടീമില്‍ ഒഴിവാക്കിയത് അദേഹത്തെ കാര്യമായി വേദനിപ്പിച്ചു. വമ്പന്‍ തിരിച്ചുവരവ് നടത്തുന്ന ചഹലിനെ ഉടന്‍ കാണാം' എന്നും മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.
Let there be Carnage and let there be lots of it. 🤩
Venomous form right now. 💪🏻 pic.twitter.com/6SjXCyyy8T
For their game changing performances, , & have been voted the Fans’ Players of match. 👏🏻👏🏻 pic.twitter.com/Fqta6ooEpF
— Royal Challengers Bangalore (@RCBTweets)
undefined
പഞ്ചാബ് കിംഗ്‌സിനെതിരായ അവസാന മത്സരത്തില്‍ മാക്‌സ്‌വെല്‍ 33 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും സഹിതം 57 റണ്‍സെടുത്തിരുന്നു. മാക്‌സ്‌വെല്ലിന്‍റെ മികവിലാണ് ആര്‍സിബി 164 റണ്‍സെടുത്തത്. ബൗളിംഗില്‍ നാല് ഓവറില്‍ 29 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുമായി ചഹലും തിളങ്ങി. ഇരുവരുടേയും മികവില്‍ ആറ് റണ്‍സിന്‍റെ ജയം ആര്‍സിബി നേടി. 12 കളിയില്‍ 16 പോയിന്‍റുമായി നിലവില്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട് ആര്‍സിബി. ടീം ഇതിനകം പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്.
കൂടുതല്‍ ഐപിഎല്‍ വാര്‍ത്തകള്‍
ഐപിഎല്‍: ഓപ്പണര്‍മാര്‍ പുറത്ത്, ഡല്‍ഹിക്കെതിരെ ചെന്നൈയുടെ തുടക്കം പാളി
അവന്‍ വഖാര്‍ യൂനിസിനെ അനുസ്മരിപ്പിക്കുന്നു; ഹൈദരാബാദ് പേസറെ പ്രശംസകൊണ്ട് മൂടി ശ്രീകാന്ത്