ക്യാപ്റ്റന്‍സി ഗംഭീരമെന്ന് പറയുമ്പോഴും ബാറ്റിംഗില്‍ ധോണിയുടെ നിഴല്‍ പോലുമില്ല. എന്നാല്‍ ധോണിക്ക് കീഴില്‍ ഒമ്പത് മത്സരങ്ങളില്‍ ഏഴിലും ചെന്നൈ ജയിച്ചു.
ദില്ലി: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (Chennai Super Kings) ക്യാപ്റ്റന്‍ എം എസ് ധോണിക്ക് (MS Dhoni) വലിയ പ്രകടനമൊന്നും ഈ ഐപിഎല്ലില്‍ (IPL 2021) പുറത്തെടുക്കാനായിട്ടില്ല. ക്യാപ്റ്റന്‍സി ഗംഭീരമെന്ന് പറയുമ്പോഴും ബാറ്റിംഗില്‍ ധോണിയുടെ നിഴല്‍ പോലുമില്ല. എന്നാല്‍ ധോണിക്ക് കീഴില്‍ ഒമ്പത് മത്സരങ്ങളില്‍ ഏഴിലും ചെന്നൈ ജയിച്ചു.
ഐപിഎല്‍ 2021: ഷംസി രാജസ്ഥാന്‍ നിരയിലെത്തുമോ? ഡല്‍ഹി സ്മിത്തിനെ കളിപ്പിച്ചേക്കും- സാധ്യത ഇലവന്‍
undefined
ഇപ്പോള്‍ ധോണിയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (Kolkata Knight Riders) ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ (Gautam Gambhir). ഫോം വീണ്ടെടുക്കാന്‍ ധോണി ബാറ്റിംഗ് പൊസിഷന്‍ മാറ്റണമെന്നാണ് ഗംഭീര്‍ പറയുന്നത്. മുന്‍ ഇന്ത്യന്‍ താരത്തിന്റെ വാക്കുകള്‍... ''ചെന്നൈ പ്ലേ ഓഫിന് യോഗ്യത നേടുകയാണെങ്കില്‍ ധോണി നാലാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങണം. സ്‌കോര്‍ പിന്തുടരുമ്പോഴും ആദ്യം ബാറ്റ് ചെയ്യുമ്പോഴും അത് തന്നെയാണ് നല്ലത്. അങ്ങനെവരുമ്പോള്‍ ബാറ്റ് ചെയ്യാന്‍ ഒരുപാട് സമയം ലഭിക്കും. ധോണി ഈ രീതിയില്‍ കളിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ അത് ക്യാപ്റ്റന്റെ തീരുമാനമാണ്. അയാള്‍ തീരുമാനിക്കാം താന്‍ എവിടെ കളിക്കണമെന്ന്.
മൂന്നാം നമ്പറിലോ നാലിലോ ഇറങ്ങുന്ന താരങ്ങള്‍ എല്ലായ്‌പ്പോഴും റണ്‍സ് കണ്ടെത്തണമെന്നില്ല. ആ പൊസിഷനില്‍ ബാറ്റ് ചെയ്യുന്നവര്‍ ഉത്തരവാദിത്തത്തോടെ ദീര്‍ഘനേരം ബാറ്റ് ചെയ്യണം. എന്നാല്‍ റണ്‍സ് കണ്ടെത്താന്‍ കഴിഞ്ഞാല്‍ കാര്യങ്ങള്‍ എളുപ്പമാവും.'' സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു ഗംഭീര്‍.
ഐപിഎല്‍ 2021: ചെന്നൈക്കെതിരായ തോല്‍വി; ബൗളര്‍മാരെ കുറ്റപ്പെടുത്തി വിരാട് കോലി
പ്രോഗ്രാമില്‍ പങ്കെടുത്ത ഇര്‍ഫാന്‍ പത്താനും ധോണിയുടെ ഫോമില്‍ വാചാലനായി. ''ചെന്നൈ ആത്മവിശ്വാസത്തിലാണ്. കാരണം, അവരുടെ റിതുരാജ് ഗെയ്കവാദ്, ഫാഫ് ഡു പ്ലെസിസ്, അമ്പാട്ടി റായുഡു, മൊയീന്‍ അലി എന്നിവര്‍ ഫോമിലാണ്. അവര്‍ക്കപ്പൊപ്പം ധോണും സുരേഷ് റെയ്‌നയും ഫോമിലേക്ക് ഉയര്‍ന്നാല്‍ ചെന്നൈയക്ക് കാര്യങ്ങള്‍ എളുപ്പമാവും.'' പത്താന്‍ വ്യക്തമാക്കി.
ഐപിഎല്‍ 2021: 'അവന്‍ എന്റെ സഹോദരനാണ്'; ഡ്വെയ്ന്‍ ബ്രാവോയെ കുറിച്ച് എം എസ് ധോണി
ഇന്നലെ ആര്‍സിബിക്കെതിരെ ആറാമതായിട്ടാണ് ധോണി ക്രീസിലെത്തിയത്. ഒമ്പത് പന്തുകള്‍ നേരിട്ട ധോണി രണ്ട് ബൗണ്ടറികളുടെ സഹായത്തോടെ 11 റണ്‍സുമായി പുറത്താവാതെ നിന്നിരുന്നു. മുംബൈക്കെതിരെ മൂന്ന് റണ്‍സുമായി താരം മടങ്ങിയിരുന്നു.