ഏറെക്കാലം മുമ്പേ സമദിനെ നാലാം നമ്പറില്‍ സണ്‍റൈസേഴ്‌സ് കളിപ്പിക്കണമായിരുന്നു എന്ന് ഗൗതം ഗംഭീര്‍
ദുബായ്: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) പോയിന്‍റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്തുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്(Sunrisers Hyderabad) ഉപദേശവുമായി ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍(Gautam Gambhir). ജമ്മു ആന്‍ഡ് കശ്‌മീരില്‍ നിന്നുള്ള ഹാര്‍ഡ് ഹിറ്റര്‍ അബ്‌ദുള്‍ സമദിനെ(Abdul Samad) നാലാം നമ്പറില്‍ സണ്‍റൈസേഴ്‌സ് കളിപ്പിക്കണം എന്നാണ് ഗംഭീറിന്‍റെ നിര്‍ദേശം. നിലവില്‍ ലോവര്‍ ഓര്‍ഡറിലാണ് സമദിനെ ടീം കളിപ്പിക്കുന്നത്.
ഐപിഎല്ലില്‍ ചരിത്രമെഴുതി അക്‌സര്‍ പട്ടേല്‍; ലോകകപ്പിന് മുമ്പ് ടീം ഇന്ത്യക്ക് ശുഭവാര്‍ത്ത
undefined
'ഏറെക്കാലം മുമ്പേ സമദിനെ നാലാം നമ്പറില്‍ സണ്‍റൈസേഴ്‌സ് കളിപ്പിക്കണമായിരുന്നു. റാഷിദ് ഖാന് വിശ്രമം നല്‍കാതെ മുഹമ്മദ് നബിയെ ഇറക്കുന്നതില്‍ യുക്‌തിയില്ല' എന്നും ഗംഭീര്‍ ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയോട് പറഞ്ഞു.
ടി20യില്‍ ഒരുകാലത്ത് ഹീറോ; ഇനിയാ താരത്തിന് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരവില്ല?
ഐപിഎല്‍ പതിനാലാം സീസണിന്‍റെ യുഎഇ ഘട്ടത്തില്‍ അഞ്ച് ഇന്നിംഗ്‌സുകളില്‍ നിന്ന് 82 റണ്‍സ് മാത്രമാണ് സമദിന്‍റെ സമ്പാദ്യമെങ്കിലും താരം പന്ത് നന്നായി ഹിറ്റ് ചെയ്യുന്നുണ്ട്. സണ്‍റൈസേഴ്‌സിന്‍റെ അവസാന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സമദ് 18 പന്തില്‍ മൂന്ന് സിക്‌സുകള്‍ സഹിതം 25 റണ്‍സെടുത്തിരുന്നു.
നിര്‍ണായക താരത്തിന് പരിക്ക്; ടി20 ലോകകപ്പിന് മുമ്പ് ടീം ഇന്ത്യക്ക് തലവേദന
ഐപിഎല്‍ പതിനാലാം സീസണില്‍ ഒന്‍പത് മത്സരങ്ങളില്‍ 108 റണ്‍സും ഒരു വിക്കറ്റുമാണ് അബ്‌ദുള്‍ സമദിന്‍റെ സമ്പാദ്യം. 28 ആണ് ഉയര്‍ന്ന സ്‌കോറെങ്കില്‍ 133.33 ആണ് സ്‌ട്രൈക്ക് റേറ്റ്. ഐപിഎല്‍ ചരിത്രത്തില്‍ 21 മത്സരങ്ങളില്‍ 219 റണ്‍സും രണ്ട് വിക്കറ്റും നേടിയപ്പോള്‍ 150.00 ആണ് ബാറ്റിംഗ് സ്‌ട്രൈക്ക് റേറ്റ്. എന്നാല്‍ ഇതുവരെ ഒരു അര്‍ധ സെഞ്ചുറി പോലും താരത്തിനില്ല. 33 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
മാക്‌സ്‌വെല്‍ ഐപിഎല്ലിന് വന്നത് കരുതിക്കൂട്ടി; റണ്‍മഴയ്‌ക്ക് പിന്നിലെ കാരണങ്ങള്‍ ഇവ