ഐപിഎല്‍ 2021: ഹര്‍ഷല്‍ അല്ലെങ്കില്‍ ചാഹല്‍! ആര്‍സിബി നിലനിര്‍ത്തുന്ന താരങ്ങളെ കുറിച്ച് ഗംഭീര്‍

By Web Team  |  First Published Oct 13, 2021, 3:25 PM IST

സീസണിന് ശേഷം വിരാട് കോലി നായകസ്ഥാനത്ത് നിന്ന് പിന്മാറുകയും ചെയ്തു. ക്യാപ്റ്റനായി തുടരില്ലെന്ന് ഐപിഎല്‍ രണ്ടാംഘട്ടത്തിന്റെ തുടക്കത്തില്‍ തന്നെ കോലി വ്യക്തമാക്കിയിരുന്നു.


ദുബായ്: കിരീടമില്ലാത്ത മറ്റൊരു ഐപിഎല്‍ സീസണാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അവസാനിപ്പിച്ചത്. ഇത്തവണ പ്ലേഓഫില്‍ ആദ്യ എലിമിനേറ്ററില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോറ്റാണ് ആര്‍സിബി പുറത്തായത്. സീസണിന് ശേഷം വിരാട് കോലി നായകസ്ഥാനത്ത് നിന്ന് പിന്മാറുകയും ചെയ്തു. ക്യാപ്റ്റനായി തുടരില്ലെന്ന് ഐപിഎല്‍ രണ്ടാംഘട്ടത്തിന്റെ തുടക്കത്തില്‍ തന്നെ കോലി വ്യക്തമാക്കിയിരുന്നു.

ടി20 ലോകകപ്പ്: 'പന്തെറിയുന്നില്ല, ബാറ്റിംഗില്‍ മോശം ഫോം!'; ഹാര്‍ദിക്കിന് പകരക്കാരനെ പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം

Latest Videos

undefined

അടുത്ത സീസണില്‍ മെഗാതാരലേലം നടക്കും. എല്ലാം ടീമുകളും പൊളിച്ചെഴുതേണ്ടി വരും. ആര്‍സിബി അടുത്ത സീസണില്‍ ആരൊക്കെ നിലനിര്‍ത്തുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മൂന്ന് താരങ്ങളെ മാത്രമാണ് ഓരോ ഫ്രാഞ്ചൈസിക്കും നിലനിര്‍ത്താനുള്ള അവകാശം. ആര്‍സിബി ഏതൊക്കെ താരങ്ങളെ നിലനിര്‍ത്തുമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. കോലിയം ഗ്ലെന്‍ മാക്‌സ്‌വെല്ലും ടീമില്‍ തുടരുമെന്നാണ് കോലി പറയുന്നത്. ''കോലിയും മാക്‌സ്‌വെല്ലും ടീമില്‍ തുടരുമെന്ന് എന്റെ മനസ് പറയുന്നു. മൂന്നാമന്‍ ആരാവുമെന്നുള്ളതാണ് ആശയകുഴപ്പം. ഹര്‍ഷല്‍ പട്ടേല്‍, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ തമ്മിലാണ് മത്സരം. ഇവരിലൊരാളെ ടീമില്‍ നിലനിര്‍ത്തും. ചാഹല്‍ അല്ലെങ്കില്‍ ഹര്‍ഷല്‍ ഇവരില്‍ ആര് വേണമെന്നുള്ളത് അവരുടെ തീരുമാനമാണ്.'' ഗംഭീര്‍ പറഞ്ഞു. 

സഞ്ജു ഉള്‍പ്പെടുമോ? ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ മാറ്റങ്ങള്‍ ഉടനറിയാം

വെറ്ററന്‍ താരം എബി ഡിവില്ലിയേഴ്‌സിനെ നിലനിര്‍ത്താന്‍ സാധ്യതയില്ലെന്നും ഗംഭീര്‍ വ്യക്തമാക്കി. ''അവര്‍ എന്തായാലും മാക്‌സിയെ നിലനിര്‍ത്തും. കാരണം അവനായിക്കും ഇനി ആര്‍സിബിയുടെ ഭാവി. ഡിവില്ലിയേഴ്‌സിനെ നിലനിര്‍ത്താന്‍ സാധ്യതയില്ല.'' ഗംഭീര്‍ പറഞ്ഞു.

സീസണ്‍ അവസാനിക്കുന്നതിന് കോലി നായകസ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ചത് ടീമിനെ ബാധിച്ചുവെന്നും ഗംഭീര്‍ വ്യക്തമാക്കി. ''കോലി സ്ഥാനമൊഴിഞ്ഞ സമയം ശരിയല്ലായിരുന്നു. സ്ഥാനമൊഴിയുന്നുണ്ടെങ്കില്‍ ടൂര്‍ണമെന്റിന് ശേഷം അത് പ്രഖ്യാപിച്ചാല്‍ മതിയായിരുന്നു.'' ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

ടി20 ലോകകപ്പ്: ഇത് ആരാധകര്‍ക്കുള്ള സമ്മാനം; ടീം ഇന്ത്യയുടെ പുതിയ ജേഴ്സി പുറത്തുവിട്ട് ബിസിസിഐ

ഐപിഎല്‍ ചരിത്രത്തില്‍ ഒന്നാകെ ആര്‍സിബി മൂന്ന് തവണ ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും അവസാന ഹര്‍ഡില്‍ ചാടികടക്കാന്‍ കഴിഞ്ഞിരുന്നില്ല.

click me!