ഇരു ടീമുകളും ഇതുവരെ ഏറ്റുമുട്ടിയത് 19 മത്സരങ്ങളില്‍. നേരിയ മുന്‍തൂക്കം ഹൈദരാബാദിന് ഉണ്ട്. 11 മത്സരങ്ങളില്‍ ഹൈദരാബാദ് ജയിച്ചു. എട്ട് മത്സരങ്ങള്‍ ഡല്‍ഹിക്കൊപ്പം നിന്നു.
ദുബായ്: ഐപിഎല്ലില്‍ വളരെയേറെ പരിതാപകരമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ (Sunrisers Hyderabad) അവസ്ഥ. ഏഴ് മത്സരങ്ങള്‍ കളിച്ചപ്പോള്‍ ആറിലും ടീം തോറ്റും. രണ്ട് പോയിന്റ് മാത്രമുള്ള ഓറഞ്ചുപട അവസാനസ്ഥാനത്താണ്. തുടര്‍ച്ചയായ തോല്‍വികളെ തുടര്‍ന്ന് ഡേവിഡ് വാര്‍ണര്‍ക്ക് (David Warner) ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായിരുന്നു. പിന്നാലെ കെയ്ന്‍ വില്യംസണ്‍ (Kane Williamson) നായകസ്ഥാനം ഏറ്റെടുത്തു.
undefined
ഇന്ന് ഡല്‍ഹി കാപിറ്റല്‍സിനെതിരെ (Delhi Capitals)യാണ് ഹൈദരാബാദിന്റെ മത്സരം. റിഷഭ് പന്ത് (Rishabh Pant) നയിക്കുന്ന ഡല്‍ഹി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. എട്ട് മത്സരങ്ങളില്‍ 12 പോയിന്റാണ് അവര്‍ക്കുള്ളത്. ഇന്ന് ജയിച്ചാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ (Chennai Super Kings) മറികടന്ന ഡല്‍ഹിക്ക് ഒന്നാമതെത്താം. ശ്രേയസ് അയ്യര്‍ തിരിച്ചെത്തുന്നതോടെ ഡല്‍ഹി കൂടുതല്‍ കരുത്തരാരും.
ഐപിഎല്‍ 2021: എന്റെ ബൗളര്‍മാരില്‍ വിശ്വാസമുണ്ടായിരുന്നുവെന്ന് സഞ്ജു, സ്വയം കുറ്റപ്പെടുത്തി രാഹുല്‍
ഇരു ടീമുകളും ഇതുവരെ ഏറ്റുമുട്ടിയത് 19 മത്സരങ്ങളില്‍. നേരിയ മുന്‍തൂക്കം ഹൈദരാബാദിന് ഉണ്ട്. 11 മത്സരങ്ങളില്‍ ഹൈദരാബാദ് ജയിച്ചു. എട്ട് മത്സരങ്ങള്‍ ഡല്‍ഹിക്കൊപ്പം നിന്നു. അവസാന മത്സരത്തില്‍ സൂപ്പര്‍ ഓവറിലായിരുന്നു ഡല്‍ഹിയുടെ ജയം. ഇരു ടീമുകളുടേയും സാധ്യത ഇലവന്‍ അറിയാം...
ഡല്‍ഹി കാപിറ്റല്‍സ്: റിഷഭ് പന്ത് (ക്യാറ്റന്‍/വിക്കറ്റ് കീപ്പര്‍), പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, ഷിംറോണ്‍ ഹെറ്റ്മയേര്‍, മാര്‍കസ് സ്‌റ്റോയിനിസ്, ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, ആവേഷ് ഖാന്‍/ ഉമേഷ് യാദവ്, കഗിസോ റബാദ, ആന്റിച്ച് നോര്‍ജെ.
ഐപിഎല്‍ 2021: 'ദൈവം നല്‍കിയ കഴിവ് അവന്‍ പാഴാക്കുന്നു'; സഞ്ജുവിനെതിരെ വിമര്‍ശനുമായി ഗവാസ്‌കര്‍
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍, ജേസണ്‍ റോയ്, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്/ അബ്ദുള്‍ സമദ്, വിജയ് ശങ്കര്‍, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, സന്ദീപ് ശര്‍മ.