ഡല്‍ഹിയുടെ കരുത്തായ ഓപ്പണര്‍മാരായ ശിഖര്‍ ധവാനെയും പൃഥ്വി ഷായെയും തുടക്കത്തിലെ മടക്കിയാണ് രാജസ്ഥാന്‍ പേസര്‍മാര്‍ തുടങ്ങിയത്. നാലാം ഓവറില്‍ ഫോമിലുള്ള ശിഖര്‍ ധവാനെ(8) കാര്‍ത്തിക് ത്യാഗി മടക്കിയപ്പോള്‍ പൃഥ്വി ഷായെ(10) ചേതന്‍ സക്കറിയ വീഴ്ത്തി.
അബുദാബി: ഐപിഎല്ലില്‍(IPL 2021) ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ(Delhi Capitals) രാജസ്ഥാന്‍ റോയല്‍സിന്(Rajasthan Royals) 155 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിയെ രാജസ്ഥാന്‍ ബൗളര്‍മാര്‍ എറിഞ്ഞൊതുക്കിയപ്പോള്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കാനെ ഡല്‍ഹിക്കായുള്ളു. 43 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. രാജസ്ഥാനുവേണ്ടി മുസ്തഫിസുര്‍ റഹ്മാനും ചേതന്‍ സക്കറിയയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ കാര്‍ത്തിക് ത്യാഗി ഒരു വിക്കറ്റെടുത്തു.
തലയരിഞ്ഞ് പേസര്‍മാര്‍മാര്‍
undefined
ഡല്‍ഹിയുടെ കരുത്തായ ഓപ്പണര്‍മാരായ ശിഖര്‍ ധവാനെയും പൃഥ്വി ഷായെയും തുടക്കത്തിലെ മടക്കിയാണ് രാജസ്ഥാന്‍ പേസര്‍മാര്‍ തുടങ്ങിയത്. നാലാം ഓവറില്‍ ഫോമിലുള്ള ശിഖര്‍ ധവാനെ(8) കാര്‍ത്തിക് ത്യാഗി മടക്കിയപ്പോള്‍ പൃഥ്വി ഷായെ(10) ചേതന്‍ സക്കറിയ വീഴ്ത്തി. തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് റിഷഭ് പന്തിലൂടെയും ശ്രേയസ് അയ്യരിലൂടെയും കരകയറിയെങ്കിലും ഡല്‍ഹിക്ക് സ്കോറിംഗ് വേഗം കൂട്ടാനായില്ല.
Happy Fizz. 😉 | | | pic.twitter.com/IM4geJ789E
— Rajasthan Royals (@rajasthanroyals)നടുവൊടിച്ച് മുത്സഫിസുറും തിവാട്ടിയയും
പന്ത്രണ്ടാം ഓവറില്‍ ഡല്‍ സ്കോര്‍ 83ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ റിഷഭ് പന്തിനെ(24) വീഴ്ത്തിയ മുസ്തഫിസുര്‍ റഹ്മാനാണ് ഡല്‍ഹിയുടെ നടുവൊടിച്ചത്. പിന്നാലെ ശ്രേയസ് അയ്യരെ43) മടക്കി രാഹുല്‍ തിവാട്ടിയ ഡല്‍ഹിയെ പ്രതിസന്ധിയിലാക്കി. ഷിമ്രോണ്‍ ഹെറ്റ്മെയര്‍(16 പന്തില്‍ 28) തകര്‍ത്തടിച്ചെങ്കിലും മറുവശത്ത് കാര്യമായ പിന്തുണ ലഭിച്ചില്ല. ലളിത് യാദന്() അക്സര്‍ പട്ടേല്‍(7 പന്തില്‍ 12) എന്നിവരുടെ പോരാട്ടം ഡല്‍ഹിയെ 150 കടത്തി.
Fastest finger first ⚡ | | | pic.twitter.com/rP8thO4jd6
— Rajasthan Royals (@rajasthanroyals)രാജസ്ഥാനുവേണ്ടി മുസ്തഫിസുര്‍ നാലോവറില്‍ 22 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോള്‍ ചേതന്‍ സക്കറിയ നാലോവറില്‍ 33 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.