റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തിരിച്ചടിക്കുന്നു; ഡല്‍ഹി കാപിറ്റല്‍സിന് രണ്ട് വിക്കറ്റ് നഷ്ടം

By Web Team  |  First Published Apr 27, 2021, 10:10 PM IST

നേരത്തെ, എബി ഡിവില്ലിയേഴ്‌സ് 42 പന്തില്‍ പുറത്താവാതെ നേടിയ 75 റണ്‍സാണ് ബാംഗ്ലൂരിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. അഞ്ച് വിക്കറ്റുകളാണ് ബാംഗ്ലൂരിന് നഷ്ടമായത്.


അഹമ്മദാബാദ്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്നു ഡല്‍ഹി കാപിറ്റല്‍സിന് രണ്ട് വിക്കറ്റ് നഷ്ടം. അഹമ്മദാബാദില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡല്‍ഹി ഏഴ് ഓവറില്‍ രണ്ടിന് 46 എന്ന നിലയിലാണ്. ശിഖര്‍ ധവാന്‍ (6), സ്റ്റീവന്‍ സ്മിത്ത് (4) ന്നിവരുടെ വിക്കറ്റുകളാ് ഡല്‍ഹിക്ക് നഷ്ടമായത്. കെയല്‍ ജാമിസണ്‍, മുഹമ്മദ് സിറാജ് എന്നിവര്‍ക്കാണ് വിക്കറ്റ്. പൃഥ്വി ഷാ (21), റിഷഭ് പന്ത് (11) എന്നിവരാണ് ക്രീസില്‍. നേരത്തെ. നേരത്തെ, എബി ഡിവില്ലിയേഴ്‌സ് 42 പന്തില്‍ പുറത്താവാതെ നേടിയ 75 റണ്‍സാണ് ബാംഗ്ലൂരിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. അഞ്ച് വിക്കറ്റുകളാണ് ബാംഗ്ലൂരിന് നഷ്ടമായത്. ഡല്‍ഹിക്കായി ഓരോ വിക്കറ്റെടുത്ത ഇശാന്ത് ശര്‍മയും ആവേഷ് ഖാനും ബൗളര്‍മാരില്‍ തിളങ്ങി. ലൈവ് സ്‌കോര്‍.

പവര്‍ പ്ലേയില്‍ ഡല്‍ഹിക്ക് രണ്ട് വിക്കറ്റ് നഷ്ടം

Latest Videos

undefined

ബാംഗ്ലൂരിന്റെ ഇന്നിങ്‌സിന് സമാനമായിരുന്നു ഡല്‍ഹിയുടെയും അവസ്ഥ. ബാംഗ്ലൂരിന് പവര്‍ പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടമായത് പോലെ ഡല്‍ഹിയും സമാന സാഹചര്യത്തിലൂടെ കടന്നുപോയത്. മൂന്നാം ഓവറില്‍ ധവാനെ ഡല്‍ഹിക്ക് നഷ്ടമായി. ജാമിസണിന്റെ പന്തില്‍ യൂസ്‌വേന്ദ്ര ചാഹലിന് ക്യാച്ച് നല്‍കിയാണ് ധവാന്‍ മടങ്ങുന്നത്. സ്മിത്തിന് അഞ്ച് പന്ത് മാത്രമായിരുന്നു ആയുസ്. നാല് റണ്‍സെടുത്ത താരത്തെ മുഹമ്മദ് സിറാജിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ എബി ഡിവില്ലിയേഴ്‌സ് പിടികൂടി. 
 
ഇശാന്തിന്റെ കന്നി വിക്കറ്റ്

കോലിയുടെ വിക്കറ്റാണ് ബാംഗ്ലൂരിന് ആദ്യം നഷ്ടമായത്. ആവേഷ് പന്തെടുത്ത ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് സ്വന്തമാക്കി. നാലാം ഓവറിന്റെ അവസാന പന്തില്‍ കോലിയുടെ വിക്കറ്റ് തെറിക്കുകയായിരുന്നു. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ ഇശാന്ത് സീസണിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. മികച്ച ഫോമില്‍ കളിക്കുന്ന പടിക്കലിന്റെ വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു ഇശാന്ത്. മൂന്ന് ബൗണ്ടറി നേടി ആത്മവിശ്വാസത്തിലായിരുന്നു പടിക്കല്‍. എന്നാല്‍ ഇശാന്തിന്റെ പന്തിന് മറുപടി ഉണ്ടായിരുന്നില്ല. 

ഡിവില്ലിയേഴ്‌സിന്റെ പോരാട്ടം

ഡിവില്ലിയേഴ്‌സിന്റെ പോരാട്ടമാണ് ബാംഗ്ലൂരിന് ഭേദപ്പെട്ട ്‌സകോര്‍ സമ്മാനിച്ചത്. 42 പന്തില്‍ മൂന്ന് ഫോറിന്റെയും അഞ്ച് സിക്‌സിന്റേയും സഹായത്തോടെയാണ് ഡിവില്ലിയേഴ്‌സ് ഇത്രയും റണ്‍സെടുത്തത്. മാര്‍കസ് സ്‌റ്റോയിനിസ് എറിഞ്ഞ അവസാന ഓവറില്‍ മൂന്ന് സിക്‌സുകളാണ് ഡിവില്ലിയേഴ്‌സ് പായിച്ചത്. ആ ഓവറില്‍ 23 റണ്‍സ് പിറന്നു. രജത് പടിധാറി (31) നൊപ്പം കൂട്ടിച്ചേര്‍ത്ത 54 റണ്‍സ് ഇന്നിങ്‌സില്‍ നിര്‍ണായകമായി.  22 പന്തുകള്‍ നേരിട്ട പടിധാര്‍ രണ്ട് സിക്‌സുകള്‍ നേടി. പടിധാറിനെ അക്‌സര്‍ പട്ടേലാണ് പുറത്താക്കിയത്. 20 പന്തില്‍ 25 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലും നിര്‍ണായക സംഭാവന നല്‍കി. അതിത് മിശ്രയ്ക്കായിരുന്നു മാക്‌സിയുടെ വിക്കറ്റ്. രണ്ട് സിക്‌സും ഒരു ഫോറും മാക്‌സി നേടി. ഇതിനിടെ വാഷിംഗ്ടണ്‍ സുന്ദറും (6) മടങ്ങി. കഗിസോ റബാദയ്ക്കായിരുന്നു വിക്കറ്റ്. ഡാനിയേല്‍ സാംസ് (3) ഡിവില്ലിയേഴ്‌സിനൊപ്പം പുറത്താവാതെ നിന്നു. 

ഇരു ടീമിലും മാറ്റം 

രണ്ട് മാറ്റങ്ങളാണ് ബാംഗ്ലൂര്‍വരുത്തിയത്. ഡാന്‍ ക്രിസ്റ്റ്യന് പകരം ഡാനിയേല്‍ സാംസ് ടീമിലെത്തി. നവ്ദീപ് സൈനിയും പുറത്തായി രജത് പടിദാര്‍ പകരമെത്തി. ഡല്‍ഹി ഒരു മാറ്റം വരുത്തി. ഐപിഎല്ലില്‍ നിന്ന് പിന്മാറിയ ആര്‍ അശ്വിന് പകരം ഇശാന്ത് ശര്‍മയെ പ്ലയിംഗ് ഇലവനിലെത്തി.പോയിന്റ് പട്ടികയില്‍ ഡല്‍ഹിക്ക് പിറകില്‍ മൂന്നാമതാണ് ബാംഗ്ലൂര്‍. അഞ്ച് മത്സരങ്ങളില്‍ എട്ട് പോയിന്റാണ് കോലിക്കും സംഘത്തിനും. ഇത്രയും പോയിന്റുള്ള ഡല്‍ഹി റണ്‍റേറ്റ് അടിസ്ഥാനത്തിലാണ് ബാംഗ്ലൂരിന് മുന്നിലെത്തിയത്.

ടീമുകള്‍

ഡല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, സ്റ്റീവ് സ്മിത്ത്, റിഷഭ് പന്ത്, മാര്‍കസ് സ്റ്റോയിനിസ്, ഷിംറോണ്‍ ഹെറ്റ്മയേര്‍, അക്സര്‍ പട്ടേല്‍, കഗിസോ റബാദ, അമിത് മിശ്ര, ആവേശ് ഖാന്‍, ഇശാന്ത് ശര്‍മ. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, രജത് പടിദാര്‍, ഗ്ലെന്‍ മാക്‌സ്വെല്‍, എബി ഡിവില്ലിയേഴ്‌സ്, വാഷിംഗ്ടണ്‍ സുന്ദര്‍, ഡാനിയേല്‍ സാംസ്, കെയ്ല്‍ ജാമിസണ്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യൂസ്വേന്ദ്ര ചാഹല്‍.

മഹ്സൂസ് നറുക്കെടുപ്പില്‍ മൂന്ന് ഭാഗ്യവാന്മാര്‍ ഒരു മില്യന്‍ ദിര്‍ഹം പങ്കിട്ടെടുത്തു

click me!