ചെന്നൈ താരങ്ങൾ 13 അർധസെഞ്ചുറി നേടിയപ്പോൾ ഡൽഹി ഒൻപത് അർധസെഞ്ചുറിയാണ് നേടിയത്
ദുബായ്: ഐപിഎൽ പതിനാലാം സീസണിൽ(IPL 2021) ഏറ്റവും കുറച്ച് സിക്‌സർ നേടിയ ടീമാണ് ഡൽഹി ക്യാപിറ്റൽസ്(Delhi Capitals). 14 കളിയിൽ 54 സിക്‌സറുകളാണ് ഡൽഹി നേടിയത്. ചെന്നൈ സൂപ്പർ കിംഗ്സാണ്(Chennai Super Kings) ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ടീം. ധോണിപ്പട ഇതുവരെ 100 സിക്‌സർ പറത്തിയിട്ടുണ്ട്. ഇതേസമയം ഡൽഹിയാണ് ഏറ്റവും കൂടുതൽ ബൗണ്ടറികൾ നേടിയത്. റിഷഭ് പന്തും സംഘവും 203 ഫോറുകൾ നേടിയിട്ടുണ്ട്. 202 ഫോറുകളുമായി ചെന്നൈ തൊട്ടുപിന്നില്‍.
ഡല്‍ഹിയുടെ രണ്ട് താരങ്ങള്‍ സിഎസ്‌കെയെ വെള്ളംകുടിപ്പിക്കും; മുന്നറിയിപ്പുമായി ബ്രാഡ് ഹോഗ്
undefined
ചെന്നൈ താരങ്ങൾ 13 അർധസെഞ്ചുറി നേടിയപ്പോൾ ഡൽഹി ഒൻപത് അർധസെഞ്ചുറിയാണ് നേടിയത്. ചെന്നൈ ആകെ 2368 റൺസെടുത്തപ്പോൾ ഡൽഹിയുടെ സമ്പാദ്യം 2180 റൺസ്. ചെന്നൈയും ഡൽഹിയും 14 കളിയിൽ 89 വിക്കറ്റുകൾ വീതം നേടിയിട്ടുണ്ട്.
ഐപിഎൽ പതിനാലാം സീസണിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. ദുബായിൽ വൈകിട്ട് ഏഴരയ്‌ക്ക് ഡൽഹി ക്യാപിറ്റൽസ് ആദ്യ ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. തുടർച്ചയായ രണ്ടാം ഫൈനലും ആദ്യ കിരീടവും ലക്ഷ്യമിട്ടാണ് ഡൽഹി ക്യാപിറ്റൽസ് ഇറങ്ങുന്നതെങ്കില്‍ നാലാം കിരീടത്തോടെ തലയെടുപ്പ് വീണ്ടെടുക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ലക്ഷ്യം.
യുഗാന്ത്യം! വാര്‍ണര്‍ സണ്‍റൈസേഴ്‌സ് വിട്ടു? ഹൃദയഭേദകമായ ചിത്രങ്ങള്‍ സൂചനയോ...
തുടർച്ചയായ മൂന്നാം തവണയാണ് ഡൽഹി പ്ലേ ഓഫിലെത്തുന്നത്. 2019ൽ പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരായ ഡൽഹി രണ്ടാം ക്വാളിഫയറിൽ പുറത്തായിരുന്നു. കഴിഞ്ഞ സീസണിൽ പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ ഡൽഹി ഫൈനലിൽ മുംബൈ ഇന്ത്യൻസിനോട് തോറ്റു. ഇത്തവണ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായാണ് ഡൽഹി ക്വാളിഫയറിൽ കളിക്കാനിറങ്ങുന്നത്. മൂന്ന് തവണ ചാമ്പ്യൻമാരായ ചെന്നൈ കഴിഞ്ഞ സീസണിൽ പ്ലേ ഓഫിൽ എത്താതെ പുറത്തായ ടീമാണ്.
ഡല്‍ഹിയോട് ജയിക്കണോ, വഴിയുണ്ട്; ചെന്നൈ ഓപ്പണര്‍മാര്‍ക്ക് ശ്രദ്ധേയ ഉപദേശവുമായി ലാറ
ഡല്‍ഹി-ചെന്നൈ പോരാട്ടത്തില്‍ ജയിക്കുന്നവർ ഫൈനലിലേക്ക് നേരിട്ട് പ്രവേശിക്കുമ്പോള്‍ തോൽക്കുന്നവർക്ക് ഒരവസരം കൂടി കിട്ടും. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എലിമിനേറ്ററിലെ വിജയികളെയാണ് രണ്ടാം ക്വാളിഫയറിൽ അവര്‍ നേരിടുക.
ചെന്നൈയോ ഡല്‍ഹിയോ, ആരാദ്യം ഫൈനലിലേക്ക്; പ്രവചനമിങ്ങനെ