ഡല്‍ഹിയുടെ രണ്ട് താരങ്ങള്‍ സിഎസ്‌കെയെ വെള്ളംകുടിപ്പിക്കും; മുന്നറിയിപ്പുമായി ബ്രാഡ് ഹോഗ്

By Web Team  |  First Published Oct 10, 2021, 4:16 PM IST

ദുബായില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്‌ക്കാണ് ഡല്‍ഹി ക്യാപിറ്റല്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആദ്യ ക്വാളിഫയര്‍


ദുബായ്: ഐപിഎല്‍ പതിനാലാം സീസണിലെ(IPL 2021) ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ(Delhi Capitals) ചെന്നൈ സൂപ്പര്‍ കിംഗ്‌സ്(Chennai Super Kings) വിയര്‍ക്കുമെന്ന് സൂചിപ്പിച്ച് ഓസ്‌ട്രേലിയന്‍ മുന്‍താരം ബ്രാഡ് ഹോഗ്(Brad Hogg). രണ്ട് പേസര്‍മാരുടെ സാന്നിധ്യമാണ് ഇതിന് കാരണം എന്ന് ഹോഗ് പറയുന്നു. 

'സീസണിലെ ഏറ്റവും മികച്ച ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ചെന്നൈ ലൈനപ്പിലെ ഒട്ടേറെ ബലഹീനതകള്‍ ഡല്‍ഹി തുറന്നുകാട്ടും. ഡല്‍ഹിയുടെ ബൗളിംഗ് ലൈനപ്പ് നോക്കിയാല്‍, ഓപ്പണിംഗ് സ്‌പെല്‍ എറിയുന്നത് ആന്‍‌റിച്ച് നോര്‍ജെയും ആവേഷ് ഖാനുമാണ്. മധ്യ ഓവറുകളില്‍ കൂടുതല്‍ പേസുമായി കാഗിസോ റബാഡ എത്തും. ക്വാളിറ്റി സ്‌പിന്നര്‍മാരായ അക്‌സര്‍ പട്ടേലും രവിചന്ദ്ര അശ്വിനും കൂടി ഡല്‍ഹി ടീമിലുണ്ട്' എന്നും ഹോഗ് തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

Latest Videos

undefined

നോര്‍ജെയും ആവേഷും സിഎസ്‌കെയെ തുറന്നുകാട്ടും 

'ഇവരില്‍ നോര്‍ജെയും ആവേഷ് ഖാനും സിഎസ്‌കെ ഓപ്പണര്‍മാര്‍ക്ക് കനത്ത ഭീഷണിയായേക്കും എന്ന് ഹോഗ് വ്യക്തമാക്കി. ഷോട്ട് പിച്ച് ബോളുകള്‍ ഉപയോഗിച്ച് ഫാഫ് ഡുപ്ലസിയുടെയും റുതുരാജ് ഗെയ്‌ക്‌വാദിന്‍റേയും ചില ബലഹീനതകള്‍ തുറന്നുകാട്ടും നോര്‍ജെയും ആവേഷും. നേരത്തെ ഇരുവരുടേയും വിക്കറ്റ് വീഴ്‌ത്താനായാല്‍ മധ്യനിരയ്‌ക്കും ഭീഷണിയാകും. ചെന്നൈ മധ്യനിര ഫോമിലല്ല. മൊയീന്‍ അലി അല്‍പം താളം കൈവിട്ടിട്ടുണ്ട്. മധ്യനിരയിലെ റോള്‍ ഉത്തപ്പ അത്ര നന്നായി എടുത്തിട്ടില്ല. റെയ്‌ന തിരിച്ചെത്തിയാലും പഴയ സ്‌കോറിംഗ് വേഗമില്ല. റായുഡുവിന്‍റെ ഫോമിനെ കുറിച്ച് എനിക്ക് ആത്മവിശ്വാസമില്ല. ധോണിയുടെ താളം കൈവിട്ടിട്ടുണ്ട്. മധ്യനിരയിലെ പാളിച്ചകള്‍ മറികടക്കാന്‍ സിഎസ്‌കെയ്‌ക്ക് രവീന്ദ്ര ജഡേജയിലും ഡ്വെയ്‌ന്‍ ബ്രാവോയിലും മാത്രം ആശ്രയിക്കാന്‍ കഴിയില്ല' എന്നും ഹോഗ് കൂട്ടിച്ചേര്‍ത്തു.

ഐപിഎല്‍ 2021: ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം; ഡല്‍ഹി കാപിറ്റല്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും 

കണക്കില്‍ കേമനാര്? 

ദുബായില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്‌ക്കാണ് ഡല്‍ഹി ക്യാപിറ്റല്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആദ്യ ക്വാളിഫയര്‍. സീസണിലെ ഏറ്റവും സ്ഥിരതയുള്ള ടീമായ ഡല്‍ഹി ക്വാളിഫയറില്‍ എത്തുന്നത് പോയിന്റ് പട്ടികയിലെ ഒന്നാമന്‍മാരായാണ്. രണ്ടാം സ്ഥാനക്കാരായ ചെന്നൈ വരുന്നത് അവസാന മൂന്ന് കളിയും തോറ്റ ക്ഷീണത്തിലും. സീസണില്‍ രണ്ട് തവണ നേര്‍ക്കുനേര്‍ വന്നപ്പോഴും ജയം ഡല്‍ഹിക്കൊപ്പമായിരുന്നു. എന്നാല്‍ ഐപിഎല്ലിലെ പ്ലേ ഓഫ് ചരിത്രത്തില്‍ സമ്പൂര്‍ണ ജയം ചെന്നൈക്കൊപ്പമാണ്.

സീസണില്‍ ചെന്നൈയുടെ കുതിപ്പിന് ഏറ്റവും കൂടുതല്‍ ഊര്‍ജം പകര്‍ന്നത് ഫാഫ്-ഗെയ്‌ക്‌‌വാദ് ഓപ്പണിംഗ് സഖ്യമാണ്. 101 റണ്‍സ് ഉയര്‍ന്ന സ്‌കോറോടെ 533 റണ്‍സ് സീസണില്‍ ഗെയ്‌ക്‌വാദ് അടിച്ചുകൂട്ടിയെങ്കില്‍ ഡുപ്ലസി അഞ്ച് അര്‍ധ സെഞ്ചുറികള്‍ സഹിതം 546 റണ്‍സെടുത്തു. ഗെയ്‌ക്‌വാദും ഡുപ്ലെസിയും ഫോമിലാണെങ്കിലും ചെന്നൈയുടെ മധ്യനിര ഉറച്ചിട്ടില്ല. അതേസമയം ബൗളിംഗില്‍ യഥാക്രമം 22 ഉം 9 ഉം വിക്കറ്റുകള്‍ ആവേഷിനും നോര്‍ജെയ്‌ക്കുമുണ്ട്. 

ഐപിഎല്‍ 2021: ആരാണ് മികച്ച ക്യാപ്റ്റന്‍? മോര്‍ഗന്‍ മോശമെന്ന് ഗംഭീര്‍! ധോണിയെ കുറിച്ചും വിലയിരുത്തല്‍

click me!