നായകന്‍ കൂടിയായ വാര്‍ണര്‍ പിന്‍മാറിയാല്‍ സണ്‍റൈസേഴ്‌സിനും സ്‌മിത്ത് മടങ്ങിയാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനും കനത്ത തിരിച്ചടിയാവും.
ദില്ലി: രാജ്യത്തെ കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഐപിഎല്‍ പതിനാലാം സീസണ്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കി താരങ്ങളുടെ കൊഴിഞ്ഞുപോക്ക്. ഓസ്‌ട്രേലിയന്‍ സൂപ്പര്‍താരങ്ങളായ ഡേവിഡ് വാര്‍ണറും സ്‌റ്റീവ് സ്‌മിത്തും നാട്ടിലേക്ക് മടങ്ങാന്‍ ആലോചിക്കുന്നതായാണ് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിന്‍റെ പുതിയ റിപ്പോര്‍ട്ട്.
ഐപിഎല്‍ ആരംഭിച്ച ശേഷം ഇതിനകം മൂന്ന് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സ് പേസര്‍ ആന്‍ഡ്രൂ ടൈയും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പേസര്‍ കെയ്‌ന്‍ റിച്ചാര്‍ഡ്‌സണും സ്‌പിന്നര്‍ ആദം സാംപയുമാണ് ഐപിഎല്ലില്‍ നിന്ന് പിന്‍മാറിയത്. നായകന്‍ കൂടിയായ വാര്‍ണര്‍ പിന്‍മാറിയാല്‍ സണ്‍റൈസേഴ്‌സിനും സ്‌മിത്ത് മടങ്ങിയാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനും കനത്ത തിരിച്ചടിയാവും.
undefined
ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഓസ്‌ട്രേലിയ വിലക്കേര്‍പ്പെടുത്താനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് താരങ്ങള്‍ മടങ്ങാന്‍ ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലുള്ള താരങ്ങളും പരിശീലകരും കമന്‍റേറ്റര്‍മാരുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷനും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്.
താരങ്ങളുടെ കൊഴിഞ്ഞുപോക്കിനിടയിലും പിന്തുണയുമായി മുംബൈ ഇന്ത്യന്‍സ് താരം കൗള്‍ട്ടര്‍ നീല്‍
കൊവിഡ് പ്രതിസന്ധി, താരങ്ങളുടെ പിന്‍മാറ്റം; ഐപിഎല്‍ മാറ്റുമോ എന്ന കാര്യത്തില്‍ പ്രതികരിച്ച് ഗാംഗുലി