എലിമിനേറ്ററിലും പ്ലേ ഓഫിലുമെല്ലാം ഭാഗ്യം തുണച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ മറികടന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഐപിഎല്‍ കിരീടം നേടുമെന്നാണ് സ്റ്റെയ്നിന്‍റെ പ്രവചനം. അതിന് അദ്ദേഹം പറയുന്ന കാരണങ്ങള്‍ ഇങ്ങനെയാണ്. ടൂര്‍ണമെന്‍റില്‍ ഇതുവരെ ഭാഗ്യം കൊല്‍ക്കത്തയുടെ കൂടെയായിരുന്നു.
ദുബായ്: ആവേശപ്പോരാട്ടങ്ങള്‍ക്കൊടുവില്‍ ഐപിഎല്ലില്‍(IPL 2021) കിരീടപ്പോരില്‍ ഇനി രണ്ട് ടീമുകള്‍ മാത്രം. എം എസ് ധോണി(MS Dhoni) നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സും(Chennai Super Kings) ഓയിന്‍ മോര്‍ഗന്‍(Eoin Morgan) നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും(Kolkata Knight Riders). നാളെ നടക്കുന്ന കിരീടപ്പോരാട്ടത്തില്‍ ആര്‍ക്കാവും കരീടമെന്ന ആകാംക്ഷയില്‍ ആരാധകര്‍ കാത്തിരിക്കുന്നതിനിടെ കിരീടം ആരുനേടുമെന്ന കാര്യത്തില്‍ പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡെയ്ല്‍ സ്റ്റെയ്ന്‍.
Also Read: ഒരുനാള്‍ അവന്‍ ഇന്ത്യന്‍ നായകനാകും; ഐപിഎല്‍ മികവ് കണ്ട് ക്ലൂസ്‌നറുടെ പ്രശംസ
undefined
എലിമിനേറ്ററിലും പ്ലേ ഓഫിലുമെല്ലാം ഭാഗ്യം തുണച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ മറികടന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഐപിഎല്‍ കിരീടം നേടുമെന്നാണ് സ്റ്റെയ്നിന്‍റെ പ്രവചനം. അതിന് അദ്ദേഹം പറയുന്ന കാരണങ്ങള്‍ ഇങ്ങനെയാണ്. ടൂര്‍ണമെന്‍റില്‍ ഇതുവരെ ഭാഗ്യം കൊല്‍ക്കത്തയുടെ കൂടെയായിരുന്നു.
Also Read: ദിനേശ് കാര്‍ത്തിക്കിന്‍റെ മോശം പെരുമാറ്റം കയ്യോടെ പിടികൂടി ബിസിസിഐ; താരത്തിന് താക്കീത്
അതുകൊണ്ടുതന്നെ ഓയിന്‍ മോര്‍ഗന്‍റെയും ദിനേശ് കാര്‍ത്തിക്കിന്‍റെയും മോശം ഫോമോ, തെറ്റായ തീരുമാനങ്ങളോ ഒന്നും അവര്‍ക്ക് ഫൈനലിലെത്താന്‍ തടസമായില്ല. എന്നാല്‍ അതെല്ലാം തിരിച്ചടിയാവുന്നൊരു മത്സരമുണ്ട്. അതാണ് ഫൈനല്‍ പോരാട്ടം. ഡല്‍ഹിക്കെതിരായ രണ്ടാം ക്വാളിഫയറില്‍ അത് സംഭവിക്കേണ്ടതയിരുന്നു. എന്നാല്‍ ഭാഗ്യം അഴരെ തുണച്ചു. എന്നാല്‍ ഫൈനലില്‍ ആ ഭാഗ്യം തുണക്കുണ്ടാവില്ലെന്നും സ്റ്റെയ്ന്‍ ക്രിക്ക് ഇന്‍ഫോയോട് പറഞ്ഞു.
മറുവശത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീം ശരിയായ സമയത്താണ് ഫോമിലായത്. ധോണിയും കഴിഞ്ഞ മത്സരത്തില്‍ ഫോമിലായി. ക്യാപ്റ്റനെന്ന നിലയിലും അദ്ദേഹം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അവരുടെ ബാറ്റര്‍മാരും മികച്ച ഫോമിലാണ്. അവരെക്കാള്‍ മികച്ചൊരു ടീമിനെ ഫൈനലില്‍ അവതരിപ്പിച്ചില്ലെങ്കില്‍ കൊല്‍ക്കത്തയെ മറികടന്ന് ചെന്നൈ കിരീടം നേടുമെന്നാണ് എനിക്കു തോന്നുന്നത്-സ്റ്റെയ്ന്‍ പറഞ്ഞു.