ടീം ഇന്ത്യയുടെ ടി20 സ്‌ക്വാഡില്‍ ഒരുസമയത്ത് സ്ഥിരാംഗമായിരുന്നു മനീഷ് പാണ്ഡെ. എന്നാല്‍ ഐപിഎല്‍ പതിനാലാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ പ്ലേയിംഗ് ഇലവനില്‍ സ്ഥിരാംഗമാകാന്‍ മനീഷിനായില്ല.
ദുബായ്: ഐപിഎല്‍ പതിനാലാം സീസണോടെ(IPL 2021) ഇന്ത്യന്‍ ടീമിലേക്ക്, പ്രത്യേകിച്ച് ടി20 സ്‌ക്വാഡില്‍ താരപ്പോര് ഇരട്ടിയായിരിക്കുകയാണ്. ഒട്ടേറെ യുവതാരങ്ങളാണ് ബാറ്റിംഗും ബൗളിംഗും കൊണ്ട് പതിനാലാം സീസണില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ടി20 ലോകകപ്പിനായി പ്രാഥമിക സ്‌ക്വാഡ് നേരത്തെ തന്നെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സീസണില്‍ 500ലേറെ റണ്‍സ് നേടിയിട്ടുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ ശിഖര്‍ ധവാന് പോലും ഇന്ത്യന്‍ ടി20 ടീമില്‍ ഇടമില്ലാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ മധ്യനിരയില്‍ മനീഷ് പാണ്ഡെയുടെ(Manish Pandey) വഴിയും അടയുകയാണോ?
ഐപിഎല്‍ 2021: ധോണി വിചാരിച്ചാല്‍ ഷാര്‍ദുല്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കയറും: മൈക്കല്‍ വോണ്‍
undefined
ടീം ഇന്ത്യയുടെ ടി20 സ്‌ക്വാഡില്‍ ഒരുസമയത്ത് സ്ഥിരാംഗമായിരുന്നു മനീഷ് പാണ്ഡെ. എന്നാല്‍ ഐപിഎല്‍ പതിനാലാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ പ്ലേയിംഗ് ഇലവനില്‍ സ്ഥിരാംഗമാകാന്‍ മനീഷിനായില്ല. ഇതോടെ ടീം ഇന്ത്യയില്‍ താരത്തിന്‍റെ ഭാവിയും വലിയ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
ഐപിഎല്‍ പതിനാലാം സീസണില്‍ മികച്ച തുടക്കം കിട്ടിയിട്ടും മുതലാക്കാന്‍ മനീഷ് പാണ്ഡെക്കായില്ല. രണ്ട് അര്‍ധ സെഞ്ചുറികളടക്കം 223 റണ്‍സ് നേടിയെങ്കിലും ഏഴ് മത്സരങ്ങളില്‍ മാത്രമേ അവസരം ലഭിച്ചുള്ളൂ. ടി20 പോലൊരു ഫോര്‍മാറ്റില്‍ സ്‌ട്രൈക്ക് റേറ്റ് വെറും 114.35 മാത്രമാണ് എന്നതാണ് ഇതിനൊരു കാരണം. സീസണില്‍ പോയിന്‍റ് പട്ടികയില്‍ അവസാനക്കാരായി മോശം പ്രകടനമാണ് സണ്‍റൈസേഴ്‌സ് തുടരുന്നതും.
ഐപിഎല്ലില്‍ ചരിത്രമെഴുതി അക്‌സര്‍ പട്ടേല്‍; ലോകകപ്പിന് മുമ്പ് ടീം ഇന്ത്യക്ക് ശുഭവാര്‍ത്ത
അതേസമയം അന്താരാഷ്‌ട്ര ടി20യില്‍ മികച്ച റെക്കോര്‍ഡുള്ള താരമാണ് മനീഷ് പാണ്ഡെ. 39 മത്സരങ്ങളില്‍ 44.31 ശരാശരിയും 126.15 സ്‌ട്രൈക്ക് റേറ്റുമായി 709 റണ്‍സ് താരത്തിനുണ്ട്. എന്നാല്‍ ഐപിഎല്ലിലെ സ്ഥിരതയില്ലായ്‌മയും സ്‌കോറിംഗ് വേഗക്കുറവും താരത്തിന്‍റെ വഴികളടയ്‌ക്കുന്നു. മറുവശത്ത് ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും ശ്രേയസ് അയ്യരും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഇതിനകം മധ്യനിര കയ്യടക്കുകയും ചെയ്തു. ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡില്‍ ശ്രേയസ് അയ്യര്‍ പോലും റിസര്‍വ് താരങ്ങളുടെ പട്ടികയിലാണ്. ഐപിഎല്ലില്‍ തിളങ്ങുന്ന സഞ്ജു സാംസണ്‍ വീണ്ടും അവസരം കാത്തിരിക്കുന്നുമുണ്ട്.
നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ ടി20 ടീമിലേക്ക് മനീഷ് പാണ്ഡെയുടെ മടങ്ങിവരവ് ഒട്ടും എളുപ്പമല്ല. ഐപിഎല്‍ കരിയറില്‍ 153 മത്സരങ്ങളില്‍ 30.09 ശരാശരിയും 121.17 സ്‌ട്രൈക്ക് റേറ്റുമായി 3491 റണ്‍സ് പാണ്ഡെയ്‌ക്കുണ്ട്. ഒരു സെഞ്ചുറിയും 21 അര്‍ധ സെഞ്ചുറിയും ഉള്‍പ്പടെയാണിത്.