പതിനാലാം സീസണില്‍ കര്‍ക്കശമായാണ് ഓവര്‍ നിരക്ക് ചട്ടം ബിസിസിഐ നടപ്പാക്കിയിരിക്കുന്നത്.
മുംബൈ: ഐപിഎല്‍ പതിനാലാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് 69 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂര്‍ നായകന്‍ വിരാട് കോലിക്ക് കനത്ത തിരിച്ചടി. കുറഞ്ഞ ഓവര്‍ നിരക്കിന് കോലിക്ക് 12 ലക്ഷം രൂപ പിഴ വിധിച്ചു. ഈ സീസണില്‍ ആര്‍സിബി കുറഞ്ഞ ഓവര്‍ നിരക്കിന് ശിക്ഷിക്കപ്പെടുന്നത് ഇതാദ്യമാണ്.
പതിനാലാം സീസണില്‍ കര്‍ക്കശമായാണ് ഓവര്‍ നിരക്ക് ചട്ടം ബിസിസിഐ നടപ്പാക്കിയിരിക്കുന്നത്. സ്റ്റാറ്റര്‍ജിക് ടൈംഔട്ട് ഒഴിവാക്കി ഒരു മണിക്കൂറിനുള്ളില്‍ 14.1 ഓവര്‍ പൂര്‍ത്തിയാക്കണം എന്നാണ് ഐപിഎല്‍ ചട്ടം പറയുന്നത്. മത്സരത്തിന് മറ്റ് തടസങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ 90 മിനുറ്റിനുള്ളില്‍ 20 ഓവര്‍ ക്വാട്ട പൂര്‍ത്തീകരിക്കുകയും വേണം.
undefined
കൊവിഡ് പ്രതിസന്ധി: കുടുംബത്തെ പിന്തുണയ്‌ക്കാന്‍ ഐപിഎല്ലില്‍ നിന്ന് ഇടവേളയെടുത്ത് അശ്വിന്‍
ഓവര്‍ നിരക്കില്‍ വീഴ്‌ച വരുത്തിയാല്‍ ആദ്യ തവണ 12 ലക്ഷവും അതേ സീസണില്‍ വീണ്ടും തെറ്റാവര്‍ത്തിച്ചാല്‍ നായകന്‍ 24 ലക്ഷവും പ്ലെയിംഗ് ഇലവനിലെ മറ്റ് താരങ്ങള്‍ മാച്ച് ഫീയുടെ 25 ശതമാനവും പിഴയൊടുക്കണം എന്നാണ് ഐപിഎല്‍ ചട്ടങ്ങളില്‍ പറയുന്നത്. മൂന്നാം തവണയും പിഴവുണ്ടായാല്‍ നായകന്‍ ഒരു മത്സരത്തില്‍ വിലക്ക് നേരിടുകയും 30 ലക്ഷം രൂപ പിഴ നല്‍കുകയും വേണം.
ഐപിഎല്ലില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു; ആര്‍സിബിയുടെ രണ്ട് വിദേശതാരങ്ങള്‍ പിന്‍മാറി