ചെന്നൈയെ വീഴ്‌ത്തി യാത്ര പറയുമോ പഞ്ചാബ്; വിജയികളെ പ്രവചിച്ച് ആകാശ് ചോപ്ര

By Web Team  |  First Published Oct 7, 2021, 3:47 PM IST

ചെന്നൈ ഓപ്പണര്‍മാരായ ഫാഫ് ഡുപ്ലസിസും റുതുരാജ് ഗെയ്‌ക്‌വാദും പഞ്ചാബ് ഓപ്പണര്‍മാരായ കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് 125ലധികം റണ്‍സ് അടിച്ചുകൂട്ടമെന്ന് ചോപ്ര


ദുബായ്: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) ക്വാളിഫയര്‍ ഉറപ്പിക്കാനാണ് എം എസ് ധോണിയുടെ(MS Dhoni) ചെന്നൈ സൂപ്പര്‍ കിംഗ്‌സ്(Chennai Super Kings), പഞ്ചാബ് കിംഗ്‌സിനെതിരെ(Punjab Kings) ഇറങ്ങിയിരിക്കുന്നത്. നിലവിലെ ഫോം പരിഗണിച്ച് വിജയ സാധ്യത ചെന്നൈക്കാണെങ്കിലും മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ മുന്‍താരം ആകാശ് ചോപ്ര(Aakash Chopra) പ്രവചനവുമായെത്തി. 

ചെന്നൈ ഓപ്പണര്‍മാരായ ഫാഫ് ഡുപ്ലസിസും റുതുരാജ് ഗെയ്‌ക്‌വാദും പഞ്ചാബ് ഓപ്പണര്‍മാരായ കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് 125ലധികം റണ്‍സ് അടിച്ചുകൂട്ടും. സ്‌പിന്നര്‍മാരായ മൊയീന്‍ അലിയും രവീന്ദ്ര ജഡേജയും രവി ബിഷ്‌ണോയിയും രണ്ട് വിക്കറ്റ് വീതമെങ്കിലും നേടും. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ തോറ്റെങ്കിലും ചെന്നൈ മത്സരം വിജയിക്കുമെന്നും ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു. 

Latest Videos

undefined

'വിഡ്ഢിത്തം പറയരുത്'; പാകിസ്ഥാനെതിരെ ഇന്ത്യക്ക് ജയിക്കാനാവില്ലെന്ന് പറഞ്ഞ റസാഖിന് മുന്‍ താരത്തിന്‍റെ മറുപടി

മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ക്വാളിഫയര്‍ ഉറപ്പിക്കാനാണ് ചെന്നൈ ഇന്നിറങ്ങിയിരിക്കുന്നത്. അവസാന മത്സരങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സിനോടും ഡല്‍ഹി ക്യാപിറ്റല്‍സിനോടും പരാജയപ്പെട്ട ചെന്നൈക്ക് പ്ലേ ഓഫിന് മുന്‍പ് ആത്മവിശ്വാസം വീണ്ടെടുക്കേണ്ടത് പ്രധാനമാണ്. അതേസമയം സീസണിലെ അവസാന മത്സരം ജയിക്കുകയാണ് പഞ്ചാബിന്‍റെ ലക്ഷ്യം. നേര്‍ക്കുനേര്‍ പോരാട്ടങ്ങളുടെ ചരിത്രത്തില്‍ വ്യക്തമായ ആധിപത്യം ചെന്നൈയ്‌ക്കുണ്ട്. 24 കളികളില്‍ 15ലും ജയിച്ചത് ധോണിയും സംഘവുമായിരുന്നു. 

'സച്ചിനോളം വരില്ല കോലി, കൂടുതല്‍ സാമ്യം ബാബറുമായി'; കാരണം നിരത്തി മുന്‍ പാക് താരം മുഹമ്മദ് ആസിഫ്

പഞ്ചാബ് കിംഗ്‌സ്: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, എയ്ഡന്‍ മാര്‍ക്രം, സര്‍ഫറാസ് ഖാന്‍, ഷാറൂഖ് ഖാന്‍, മൊയ്‌സസ് ഹെന്റിക്വസ്, ക്രിസ് ജോര്‍ദാന്‍, ഹര്‍പ്രീത് ബ്രാര്‍, മുഹമ്മദ് ഷമി, രവി ബിഷ്‌ണോയ്, അര്‍ഷദീപ് സിംഗ്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റുതുരാജ് ഗെയ്‌ക്‌വാദ്, ഫാഫ് ഡുപ്ലെസിസ്, റോബിന്‍ ഉത്തപ്പ, മൊയീന്‍ അലി, അമ്പാട്ടി റായുഡു, എം എസ് ധോണി(ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ, ഷര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചാഹര്‍, ജോഷ് ഹേസല്‍വുഡ്.

ഐപിഎല്‍ 2021: പഞ്ചാബിന് ടോസ്, ടീമില്‍ ഒരു മാറ്റം; മാറ്റമില്ലാതെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

click me!