വീണ്ടും ഫാബുലസ് ഫാഫ്; ഞെട്ടിച്ച് ബൗണ്ടറിലൈന്‍ ക്യാച്ച്- വീഡിയോ

By Web Team  |  First Published Sep 26, 2021, 6:49 PM IST

കൊല്‍ക്കത്ത ഇന്നിംഗ്‌സില്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് എറിഞ്ഞ 10-ാം ഓവറിലെ ആദ്യ പന്തിലായിരുന്നു ഫാഫിന്‍റെ അത്ഭുതം


അബുദാബി: ലോക ക്രിക്കറ്റില്‍ ബൗണ്ടറിലൈന്‍ ക്യാച്ചുകളുടെ ആശാന്‍മാരില്‍ ഒരാളാണ് ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡുപ്ലസിസ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ കുപ്പായത്തില്‍ മുന്‍ സീസണുകളില്‍ ബൗണ്ടറിയിലെ ഫാബുലസ് ഫാഫിനെ ആരാധകര്‍ കണ്ടിട്ടുണ്ട്. ഐപിഎല്‍ പതിനാലാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെയും ബൗണ്ടറിലൈന്‍ ക്യാച്ചുമായി ഫാഫ് ഞെട്ടിച്ചിരിക്കുകയാണ്. അതും അപകടകാരിയായ കെകെആര്‍ നായകന്‍ ഓയിന്‍ മോര്‍ഗനെ കൈകളിലാക്കി. 

കൊല്‍ക്കത്ത ഇന്നിംഗ്‌സില്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് എറിഞ്ഞ 10-ാം ഓവറിലെ ആദ്യ പന്തിലായിരുന്നു ഫാഫിന്‍റെ അത്ഭുതം. സിക്‌സറിന് ശ്രമിച്ച മോര്‍ഗന് അല്‍പമൊന്ന് പാളിയപ്പോള്‍ തന്‍റെ ടൈമിംഗ് കൃത്യമാക്കി ഫാഫ് ക്യാച്ചെടുക്കുകയായിരുന്നു. പന്ത് കൈക്കലാക്കിയ ശേഷം വായുവിലേക്കെറിഞ്ഞ് റോപിന് പുറത്തുനിന്ന് അകത്തേക്ക് തിരിച്ചെത്തി ഫാഫ് പതിവ് ശൈലിയില്‍ ക്യാച്ച് പൂര്‍ത്തിയാക്കി. ഇതോടെ 14 പന്തില്‍ എട്ട് റണ്‍സ് മാത്രമേ മോര്‍ഗന്‍ നേടിയുള്ളൂ. 

catch by faf 😍

Credits - pic.twitter.com/0hb1ZW0NSl

— Jr.Power_STAR ⭐😎🤙 (@nithishjackson)

Latest Videos

undefined

ബാറ്റിംഗിലും ഫാഫ് 

അബുദാബിയില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത 20 ഓവറില്‍ ആറ് വിക്കറ്റിന് 171 റണ്‍സെടുത്തു. രാഹുല്‍ ത്രിപാഠിക്ക്(33 പന്തില്‍ 45) പിന്നാലെ അവസാന ഓവറുകളില്‍ നിതീഷ് റാണയും(27 പന്തില്‍ 37), ദിനേശ് കാര്‍ത്തിക്കും(11 പന്തില്‍ 26) തകര്‍ത്തടിച്ചതാണ് കൊല്‍ക്കത്തയ്‌ക്ക് രക്ഷയായത്. മറുപടിയായി 30 പന്തില്‍ ഏഴ് ബൗണ്ടറികള്‍ സഹിതം 43 റണ്‍സെടുത്ത് ഫാഫ് ഡുപ്ലസിസ് ബാറ്റിംഗിലും തിളങ്ങി.   

കാര്‍ത്തിക്കും റാണയും രക്ഷയ്‌ക്കെത്തി; ചെന്നൈക്കെതിരെ കൊല്‍ക്കത്തയ്‌ക്ക് മികച്ച സ്‌കോര്‍

click me!