ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍, വെങ്കടേഷ് അയ്യരുമായുള്ള ആശയക്കുഴപ്പത്തിനിടെ അമ്പാട്ടി റായുഡുവിന്‍റെ നേരിട്ടുള്ള ത്രോയില്‍ പുറത്തായി
അബുദാബി: ഐപിഎല്‍ പതിനാലാം സീസണിന്‍റെ(IPL 2021) രണ്ടാം ഘട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ(Chennai Super Kings) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്(Kolkata Knight Riders) ഓപ്പണര്‍മാരെ നഷ്‌ടം. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ 50-2 എന്ന സ്‌കോറിലാണ് കൊല്‍ക്കത്ത. രാഹുല്‍ ത്രിപാഠിക്കൊപ്പം(21*), നായകന്‍ ഓയിന്‍ മോര്‍ഗനാണ്(0*) ക്രീസില്‍.
സഹ ഓപ്പണര്‍ വെങ്കടേഷ് അയ്യരുമായുള്ള(Venkatesh Iyer) ആശയക്കുഴപ്പത്തിനിടെ അമ്പാട്ടി റായുഡുവിന്‍റെ(Ambati Rayudu) നേരിട്ടുള്ള ത്രോയില്‍ ശുഭ്‌മാന്‍ ഗില്‍(9 പന്തില്‍ 5) പുറത്താവുകയായിരുന്നു. അയ്യരാവട്ടെ(15 പന്തില്‍ 18) ഷര്‍ദ്ദുല്‍ ഠാക്കുറിന്‍റെ പന്തില്‍ എഡ്‌ജായി വിക്കറ്റ് കീപ്പര്‍ എം എസ് ധോണിയുടെ കൈകളിലെത്തി.
RUN-OUT! ☝️
A confusion in the middle and Shubman Gill is out in the first over!
A direct-hit from does the trick for ! 👏 👏
Follow the match 👉 https://t.co/l5Nq3WwQt1 pic.twitter.com/jH4JWv7Pvn
undefined
ടോസ് കൊല്‍ക്കത്തയ്‌ക്ക്
ടോസ് നേടിയ കൊല്‍ക്കത്ത നായകന്‍ ഓയിന്‍ മോര്‍ഗന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കൊല്‍ക്കത്ത നിരയില്‍ മാറ്റങ്ങളൊന്നുമില്ലെങ്കില്‍ ചെന്നൈയില്‍ ഓള്‍റൗണ്ടര്‍ ഡ്വെയ്‌ന്‍ ബ്രാവോയ്‌ക്ക് പകരം സാം കറന്‍ പ്ലേയിംഗ് ഇലവനിലെത്തി.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റുതുരാജ് ഗെയ്‌ക്‌വാദ്, ഫാഫ് ഡുപ്ലസിസ്, മൊയീന്‍ അലി, അമ്പാട്ടി റായുഡു, സുരേഷ് റെയ്‌ന, എം എസ് ധോണി(ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, സാം കറന്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, ദീപക് ചഹാര്‍, ജോഷ് ഹേസല്‍വുഡ്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ശുഭ്‌മാന്‍ ഗില്‍, വെങ്കടേഷ് അയ്യര്‍, രാഹുല്‍ ത്രിപാഠി, ഓയിന്‍ മോര്‍ഗന്‍(ക്യാപ്റ്റന്‍), നിതീഷ് റാണ, ദിനേശ് കാര്‍ത്തിക്, ആന്ദ്രേ റസല്‍, സുനില്‍ നരെയ്‌ന്‍, ലോക്കി ഫെര്‍ഗൂസണ്‍, വരുണ്‍ ചക്രവര്‍ത്തി, പ്രസിദ്ധ് കൃഷ്‌ണ.
ജയിച്ചാല്‍ ചെന്നൈ തലപ്പത്ത്
പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ചെന്നൈ. ഒമ്പത് മത്സരങ്ങളില്‍ 14 പോയിന്റാണ് അവര്‍ക്കുള്ളത്. ഇന്ന് ജയിക്കാനായാല്‍ ഒന്നാം സ്ഥാനത്തേക്ക് കയറാം. കൊല്‍ക്കത്ത നാലാമതാണ്. ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ എട്ട് പോയിന്റുണ്ട് മോര്‍ഗനും സംഘത്തിനും. ജയിച്ചാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പിന്തള്ളി മൂന്നാമതെത്താം.
ഐപിഎല്‍ 2021: 'ധോണിയെ മെന്ററാക്കിയത് മഹത്തായ തീരുമാനം'; കാരണം വ്യക്തമാക്കി മൈക്കല്‍ വോണ്‍