പ്ലേഓഫിന് മുമ്പ് വിജയവഴിയില്‍ തിരിച്ചെത്താനാണ് ചെന്നൈയുടെ ശ്രമം. രാജസ്ഥാന്‍ റോയല്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ ഏഴ് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.
ദുബായ്: ഐപിഎല്ലില്‍ (IPL 2021) ഇന്ന് ആദ്യ രണ്ട് സ്ഥാനക്കാരുടെ മത്സരം. ദുബായില്‍ വൈകിട്ട് 7.30ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (Chennai Super Kings)- ഡല്‍ഹി കാപിറ്റല്‍സിനെ (Delhi Capitals) നേരിടും. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ചെന്നൈ (CSK). ഡല്‍ഹി (DC) തൊട്ടുതാഴേയും. ഇരുവര്‍ക്കും 12 മത്സരങ്ങളില്‍ 18 പോയിന്റാണുള്ളത്. എന്നാല്‍ മികച്ച റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ മുന്നില്‍ നില്‍ക്കുന്നു.
വിദേശ രാജ്യങ്ങളില്‍ അനധികൃത സമ്പാദ്യം; പാന്‍ഡോറ പേപ്പേഴ്സ് പട്ടികയില്‍ സച്ചിനും
undefined
പ്ലേഓഫിന് മുമ്പ് വിജയവഴിയില്‍ തിരിച്ചെത്താനാണ് ചെന്നൈയുടെ ശ്രമം. രാജസ്ഥാന്‍ റോയല്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ ഏഴ് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ബൗളര്‍മാര്‍ റണ്‍ വഴങ്ങിയതിനാല്‍ ടീമില്‍ കാര്യമായ മാറ്റമുണ്ടായേക്കും. മോശം ഫോമിലെങ്കിലും സുരേഷ് റെയ്‌നയ്ക്ക് മറ്റൊരു അവസരം കൂടി ലഭിച്ചേക്കും.
തോല്‍വിയിലും രാഹുലിന് നേട്ടം; ഓറഞ്ച് ക്യാപ്പ് തലയില്‍
അതേസമയം ഡല്‍ഹി ആത്മവിശ്വാസത്തിലാണ്. അവസാന മത്സരത്തില്‍ അവര്‍ മുംബൈ ഇന്ത്യന്‍സിനെ (ങൗായമശ കിറശമി)െനെ തോല്‍പ്പിച്ചിരുന്നു. നാല് വിക്കറ്റിനായിരുന്നു ഡല്‍ഹിയുടെ ജയം. രണ്ട് മത്സരങ്ങളിലും മോശം പ്രകടനം പുറത്തെടുത്ത സ്റ്റീവ് സ്മിത്തിന് സ്ഥാനം നഷ്ടമായേക്കും. അജിന്‍ക്യ രഹാനെയ്ക്ക് ഒരവസരം നല്‍കാന്‍ സാധ്യതയേറെയാണ്.
തലയുയര്‍ത്തി ഇന്ത്യന്‍ വനിതകള്‍; പിങ്ക് ബോള്‍ ടെസ്റ്റ് സമനിലയില്‍
ഇരു ടീമുകളും 24 തവണ നേര്‍ക്കുനേര്‍ വന്നു. അതില്‍ ചെന്നൈയ്ക്ക് വലിയ ആധിപത്യമുണ്ട്. 15 മത്സരങ്ങളില്‍ ചെന്നൈ ജയിച്ചു. ഒമ്പത് മത്സരങ്ങള്‍ ഡല്‍ഹിക്കൊപ്പം നിന്നു. ഏഷ്യക്ക് പുറത്ത് കളിച്ച അഞ്ച് മത്സരങ്ങളില്‍ ഡല്‍ഹിക്ക് മുന്‍തൂക്കമുണ്ട്. മൂന്ന് മത്സരങ്ങള്‍ ഡല്‍ഹി ജയിച്ചു. രണ്ടെണ്ണം ചെന്നൈയ്‌ക്കൊപ്പമായിരുന്നു.