റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ടോസ്; ഇരു ടീമിലും മാറ്റങ്ങള്‍

By Web Team  |  First Published Apr 25, 2021, 3:14 PM IST

പൂര്‍ണമായും ഫിറ്റല്ലാത്ത മൊയീന്‍ അലിക്ക് പകരം ഇമ്രാന്‍ താഹിര്‍ ടീമിലെത്തി. ലുങ്കി എന്‍ഗിഡിക്ക് പകരം ഡ്വെയ്ന്‍ ബ്രാവോയും കളിക്കും. ബാംഗ്ലൂരിലും രണ്ട് മാറ്റങ്ങളുണ്ട്. ഷഹബാസ് അഹമ്മദ്, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ പുറത്തായി.


മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആദ്യം ബാറ്റ് ചെയ്യും. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. വാംഖഡെയില്‍ പകല്‍ സമയത്ത് നടക്കുന്ന ഐപിഎല്‍ മത്സരങ്ങളില്‍ ആദ്യമായിട്ടാണ് ടോസ് നേടിയ ടീം ബാറ്റിങ് തിരഞ്ഞെടുക്കുന്നത്.

രണ്ട് മാറ്റങ്ങളുമായിട്ടാണ് ചെന്നൈ ഇറങ്ങുന്നത്. പൂര്‍ണമായും ഫിറ്റല്ലാത്ത മൊയീന്‍ അലിക്ക് പകരം ഇമ്രാന്‍ താഹിര്‍ ടീമിലെത്തി. ലുങ്കി എന്‍ഗിഡിക്ക് പകരം ഡ്വെയ്ന്‍ ബ്രാവോയും കളിക്കും. ബാംഗ്ലൂരിലും രണ്ട് മാറ്റങ്ങളുണ്ട്. ഷഹബാസ് അഹമ്മദ്, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ പുറത്തായി. ഡാനിയേല്‍ ക്രിസ്റ്റ്യന്‍, നവ്ദീപ് സൈനി എന്നിവര്‍ കളിക്കും. 

Latest Videos

undefined

ഇതുവരെ പരാജയമറിയാത്ത ബാംഗ്ലൂര്‍ നാല് മത്സരങ്ങളില്‍ എട്ട് പോയിന്റുമായി ഒന്നാമതാണ്. ഇത്രയും മത്സരങ്ങളില്‍ ആറ് പോയിന്റുള്ള ചെന്നൈ തൊട്ടുതാഴെ രണ്ടാം സ്ഥാനത്തും. ഇന്ത്യയുടെ മുന്‍ നായകന്‍ ധോണിയും ഇപ്പോഴത്തെ ക്യാപ്റ്റന്‍ വിരാട് കോലിയും നേര്‍ക്കുനേര്‍ വരുന്ന മത്സരം കൂടിയാണിത്. 

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, ഗ്ലെന്‍ മാക്സ്വെല്‍, എബി ഡിവില്ലിയേഴ്സ്, വാഷിംഗ്ടണ്‍ സുന്ദര്‍, ഡായിയേല്‍ ക്രിസ്റ്റിയന്‍, കെയ്ല്‍ ജാമിസണ്‍, നവ്ദീപ് സൈനി, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യൂസ്വേന്ദ്ര ചാഹല്‍.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റിതുരാജ് ഗെയ്കവാദ്, ഫാഫ് ഡു പ്ലെസിസ്,  സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, എം എസ് ധോണി, സാം കറന്‍, ഡ്വെയ്ന്‍ ബ്രാവോ, ദീപക് ചാഹര്‍, ഷാര്‍ദുല്‍ താക്കൂര്‍, ഇമ്രാന്‍ താഹിര്‍.

click me!