ഐപിഎല്‍ 2021: പേസില്‍ പതറി ചെന്നൈ; പഞ്ചാബിനെതിരെ രണ്ട് വിക്കറ്റ് നഷ്ടം

By Web Team  |  First Published Oct 7, 2021, 4:07 PM IST

നാലാം ഓവറില്‍ തന്നെ ചെന്നൈയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. അര്‍ഷ്ദീപിന്റെ ബൗണ്‍സര്‍ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ റിതുരാജ് ഷാറൂഖ് ഖാന് ക്യാച്ച് നല്‍കി മടങ്ങി.


ദുബായ്: ഐപിഎല്ലില്‍ (IPL 2021) പഞ്ചാബ് കിംഗ്‌സിനെതിരായ (Punjab Kings) മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്്‌സിന് (Chennai Super Kings) രണ്ട് വിക്കറ്റ് നഷ്ടമായി. ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ രണ്ടിന് 30 എന്ന നിലയിലാണ്. റിതുരാജ് ഗെയ്കവാദ് (12), മൊയീന്‍ അലി (0) എന്നിവരുടെ വിക്കറ്റുകളാണ് ചെന്നൈയ്ക്ക് നഷ്ടമായത്. അര്‍ഷ്ദീപ് സിംഗിനാണ് രണ്ട് വിക്കറ്റുകളും. ഫാഫ് ഡു പ്ലെസിസ് (15), റോബിന്‍ ഉത്തപ്പ (1) എന്നിവരാണ് ക്രീസില്‍.

ഇന്ത്യ- പാക് ടി20 ലോകകപ്പ് മത്സരത്തില്‍ ആര് ജയിക്കും? വിജയികളെ പ്രവചിച്ച് മുന്‍ പാക് താരം

Latest Videos

undefined

നാലാം ഓവറില്‍ തന്നെ ചെന്നൈയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. അര്‍ഷ്ദീപിന്റെ ബൗണ്‍സര്‍ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ റിതുരാജ് ഷാറൂഖ് ഖാന് ക്യാച്ച് നല്‍കി മടങ്ങി. മൊയീന്‍ അലി വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന് ക്യാച്ച് നല്‍കി. മൂന്ന് ഓവര്‍ പൂര്‍ത്തിയാക്കിയ മുഹമ്മദ് ഷമി ആറ് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. നേരത്തെ, ചെന്നൈ ടീമില്‍ മാറ്റമൊന്നും വരുത്തിയിരുന്നില്ല. 

'സച്ചിനോളം വരില്ല കോലി, കൂടുതല്‍ സാമ്യം ബാബറുമായി'; കാരണം നിരത്തി മുന്‍ പാക് താരം മുഹമ്മദ് ആസിഫ്

പഞ്ചാബ് ഒരു മാറ്റം വരുത്തി. നിക്കോളാസ് പുരാന് പകരം ക്രിസ് ജോര്‍ദാന്‍ ടീമിലെത്തി. ജയത്തോടെ സീസണ്‍ അവസാനിപ്പിക്കാനായാല്‍ ചെന്നൈയുടെ ക്വാളിഫയര്‍ പ്രതീക്ഷയ്ക്ക് വിള്ളലേല്‍പ്പിക്കാനാകും പഞ്ചാബിന്. പരസ്പരമുള്ള പോരാട്ടങ്ങളില്‍ വ്യക്തമായ ആധിപത്യം ചെന്നൈയ്ക്കുണ്ട്. 24 കളികളില്‍ 15ലും ജയിച്ചത് ധോണിയും സംഘവും.

ഐപിഎല്‍ 2021: ഹൈദരാബാദിനെതിരെ തുഴഞ്ഞ് തുഴഞ്ഞ് ദേവ്ദത്ത് പടിക്കല്‍; മലയാളി താരത്തിന് പരിഹാസം

ചെന്നൈ ഡല്‍ഹി കാപിറ്റല്‍സിനെതിരെ കളിച്ച ടീമിനെ നിലനിര്‍ത്തി. പഞ്ചാബ് ഒരു മാറ്റം വരുത്തി. നിക്കോളാസ് പുരാന് പകരം ക്രിസ് ജോര്‍ദാന്‍ ടീമിലെത്തി. ജയത്തോടെ സീസണ്‍ അവസാനിപ്പിക്കാനായാല്‍ ചെന്നൈയുടെ ക്വാളിഫയര്‍ പ്രതീക്ഷയ്ക്ക് വിള്ളലേല്‍പ്പിക്കാനാകും പഞ്ചാബിന്. പരസ്പരമുള്ള പോരാട്ടങ്ങളില്‍ വ്യക്തമായ ആധിപത്യം ചെന്നൈയ്ക്കുണ്ട്. 24 കളികളില്‍ 15ലും ജയിച്ചത് ധോണിയും സംഘവും.

'ഇന്ത്യയുടെ ലോകകപ്പ് ടീം ശക്തമാണ്, പക്ഷേ ഒരു പ്രശ്‌നം!'; അതൃപ്തി പ്രകടമാക്കി മുന്‍ താരം

പഞ്ചാബ് കിംഗ്‌സ്: കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, എയ്ഡന്‍ മാര്‍ക്രം, സര്‍ഫറാസ് ഖാന്‍, ഷാറൂഖ് ഖാന്‍, മൊയ്‌സസ് ഹെന്റിക്വസ്, ക്രിസ് ജോര്‍ദാന്‍, ഹര്‍പ്രീത് ബ്രാര്‍, മുഹമ്മദ് ഷമി, രവി ബിഷ്‌ണോയ്, അര്‍ഷദീപ് സിംഗ്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റിതുരാജ് ഗെയ്കവാദ്, ഫാഫ് ഡു പ്ലെസിസ്, റോബിന്‍ ഉത്തപ്പ, മൊയീന്‍ അലി, അമ്പാട്ടി റായൂഡു, എം എസ് ധോണി, രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ, ഷാര്‍ദുള്‍ ഠാക്കൂര്‍, ദീപക് ചാഹര്‍, ജോഷ് ഹേസല്‍വുഡ്.

click me!