റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് തോറ്റ് തുടങ്ങിയ മുംബൈ അടുത്ത രണ്ട് മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരെ തോല്‍പ്പിച്ചു.
ദില്ലി: ഐപിഎല്ലില്‍ അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മുംബൈ ഇന്ത്യന്‍സ് നാല് പോയിന്റ് മാത്രമാണുള്ളത്. രണ്ട് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ മൂന്നെണ്ണത്തില്‍ പരാജയം രുചിച്ചു. ഹാട്രിക് കിരീടം ലക്ഷ്യമിടുന്ന മുംബൈ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് തോറ്റ് തുടങ്ങിയ മുംബൈ അടുത്ത രണ്ട് മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരെ തോല്‍പ്പിച്ചു. എന്നാല്‍ അവസാന രണ്ട് മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സ്, പഞ്ചാബ് കിംഗ്‌സ് എന്നിവരോട് പരാജയപ്പെട്ടു.
മുംബൈയുടെ കാര്യത്തില്‍ ആരാധകര്‍ക്കും ചെറിയ ആശങ്കയുണ്ട്. മുന്‍ വിന്‍ഡീസ് താരം ബ്രയാന്‍ ലാറയും അക്കൂട്ടത്തില്‍ തന്നെ. വേദി മാറ്റം ചെന്നൈയൂടെ പ്രകടനത്തെ ബാധിക്കുമെന്നാണ് ലാറ അഭിപ്രായപ്പെടുന്നത്. മുംബൈ അഞ്ച് മത്സരങ്ങളും പൂര്‍ത്തിയാക്കിയത് ചെന്നൈയിലാണ്. ഇനിവരുന്ന നാല് മത്സങ്ങള്‍ നടക്കുന്നത് ദില്ലിയിലാണ്.
undefined
ഈ മാറ്റം മുംബൈ പോലൊരു ടീമിന് പൊരുത്തപ്പെടാന്‍ കഴിയില്ലെന്നാണ് ലാറയുടെ പക്ഷം. അതിനുള്ള കാരണവും ലാറ വിശദീകരിക്കുന്നുണ്ട്. ലാറയുടെ പറയുന്നതിങ്ങനെ... ''ഇത്തരം ടൂര്‍ണമെന്റുകളെ കുറിച്ച ഒന്നും പറയാന്‍ കഴിയില്ല. ആര്‍സിബിയെ പോലെ ജയിച്ചുകൊണ്ടിരിക്കുന്ന ടീമുകള്‍ക്ക് ഒരു വേദിയില്‍ നിന്ന് മറ്റൊരു വേദിയിലേക്ക് മാറുമ്പോള്‍ വലിയ പ്രശ്‌നം കാണില്ല. കാരണം, അവര്‍ ആത്മവിശ്വാസത്തോടെയാണ് പുതിയ വേദിയിലെത്തുന്നത്. എന്നാല്‍ ആത്മവിശ്വാസമില്ലാത്ത ടീമുകള്‍ക്ക് പുതിയ പിച്ച് ഒരു പ്രശ്‌നമായി തോന്നിയേക്കാം.
മുംബൈ ഇന്ത്യന്‍സിന്റെ കാര്യത്തില്‍ ആധിയുണ്ട്. അവര്‍ ഇതുവരെ ചെന്നൈയിലാണ് കളിച്ചത്. ഇനി മറ്റൊരു വേദിയിലേക്ക് മാറുന്നു. അവര്‍ എങ്ങനെയാണ് കളിക്കുന്നതെന്ന് കണ്ടറിയണം. കഴിഞ്ഞ തവണയും കിരീടം നേടിയ മുംബൈയുടെ അവസ്ഥ അത്ര നല്ലതല്ലെന്നാണ് എനിക്ക് തോന്നുന്നത്.'' മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം പറഞ്ഞു.
നാളെ രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. വൈകിട്ട് 3.30നാണ്് മത്സരം ആരംഭിക്കുക. പോയിന്റ് പട്ടികയില്‍ ഏഴാമതാണ് രാജസ്ഥാന്‍.
Also Read
മഹ്‌സൂസ് നറുക്കെടുപ്പില്‍ മൂന്ന് ഭാഗ്യവാന്മാര്‍ ഒരു മില്യന്‍ ദിര്‍ഹം പങ്കിട്ടെടുത്തു