രാജസ്ഥാന്‍ റോയല്‍സ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന് മൂന്ന് മാസം നഷ്ടമാവും. ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) പുറത്തുവിട്ട ഔദ്യോഗിക അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മുംബൈ: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ രാജസ്ഥാന്‍ റോള്‍സ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന് മൂന്ന് മാസം നഷ്ടമാവും. ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) പുറത്തുവിട്ട ഔദ്യോഗിക അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പഞ്ചാബിനെതിരായ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുമ്പോഴാണ് 29-ാകരന്റെ കൈ വിരലിന് പരിക്കേല്‍ക്കുന്നത്.
പരിക്കിന് ശേഷം ഇന്നലെ താരത്തെ സ്‌കാനിംഗിന് വിധേനയാക്കിയിന്നു. പിന്നീട് പുറത്തുവന്ന റിപ്പോര്‍ട്ടിലാണ് പരിക്കിന്റെ ഗൗരവം വ്യക്തമായത്. തിങ്കളാഴ്ച്ച താരം നേട്ടിലേക്ക് തിരക്കുമെന്നും ഇസിബി അറിയിച്ചു. പിന്നാലെ ശസ്ത്രക്രിയക്ക് വിധേയനാക്കും. ജൂണില്‍ ന്യൂസിലന്‍ഡിലെ നടക്കുന്ന ടെസ്റ്റ് പരമ്പര സ്‌റ്റോക്‌സിന് നഷ്ടമാവും. അതേമാസം ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന നിശ്ചിത ഓവര്‍ പരമ്പരയും സ്റ്റോക്‌സിന് നഷ്ടമാവും.
Speedy recovery, 🙏
— England Cricket (@englandcricket)
undefined
എന്നാല്‍ ആഗസ്റ്റ് നാലിന് ഇന്ത്യക്കെതിരെ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ സ്റ്റോക്‌സ് തിരിച്ചെത്തും. ഇതൊരു വിശ്രമവേളയായി കണ്ടാല്‍ മതിയെന്ന് മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍ പ്രതികരിച്ചു. ആഷസ്, ടി20 ലോകകപ്പ്, ഇന്ത്യക്കെതിരായ പരമ്പര ഇവയെല്ലാം സ്‌റ്റോക്‌സിനെ കാത്തിരിക്കുന്നുണ്ടെന്നും ഹുസൈന്‍ വ്യക്തമാക്കി. ആ സമയമാവുമ്പോഴേക്കും താരത്തിന് മാനസികമായും ശാരീരികമായും ആരോഗ്യവാനായിരിക്കാന്‍ സാധിക്കുമെന്ന് ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.
ക്രിസ് ഗെയ്ലിനെ പുറത്തെടുക്കാന്‍ ക്യാച്ചെടുക്കുമ്പോഴാണ് സ്‌റ്റോക്‌സിന് പരിക്കേല്‍ക്കുന്നത്. ശേഷം, മത്സരം പുരോഗമിക്കുമ്പോള്‍ തന്നെ സ്റ്റോക്സ് ബുദ്ധിമുട്ടുകള്‍ കാണിച്ചിരുന്നു. പിന്നീട് പന്തെറിയാനും ഇംഗ്ലീഷ് താരത്തിന് സാധിച്ചിരുന്നില്ല. പിന്നാലെ ഓപ്പണറായി ക്രീസിലെത്തിയ സ്റ്റോക്സ് നേരിട്ട മൂന്നാം പന്തില്‍ റണ്‍സൊന്നുമെടുക്കാതെ മടങ്ങുകയും ചെയ്തു. സ്റ്റോക്‌സിന് ഐപിഎല്‍ നഷ്ടമാകുന്ന കാര്യം രാജസ്ഥാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.