ഐപിഎല്‍ പതിനാലാം സീസണ്‍: മത്സരം പുനരാരംഭിക്കാന്‍ പുതിയ സാധ്യതകളുമായി ബിസിസിഐ

By Web Team  |  First Published May 5, 2021, 10:25 AM IST

നാല് ടീമിലെ താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഐപിഎൽ പതിനാലാം സീസണിലെ മത്സരങ്ങൾ നിർത്തിവച്ചത്. 


മുംബൈ: കൊവിഡ് കാരണം നിർത്തിവച്ച ഐപിഎൽ പതിനാലാം സീസണിലെ ശേഷിച്ച മത്സരങ്ങൾ സെപ്റ്റംബറിൽ നടത്താൻ ബിസിസിഐ നീക്കം. പ്ലേ ഓഫും ഫൈനലുമടക്കം 31 മത്സരങ്ങളാണ് ബാക്കിയുള്ളത്. ഇതേസമയം, മത്സരങ്ങൾ യുഎഇയിൽ നടത്താമെന്ന ഐപിഎൽ ഭരണസമിതിയുടെ നി‍‍ർദേശം ബിസിസിഐ നിരസിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന വിമർശനം ശക്തമായി. 

നാല് ടീമിലെ താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഐപിഎൽ പതിനാലാം സീസണിലെ മത്സരങ്ങൾ നിർത്തിവച്ചത്. കൊൽക്കത്ത, ചെന്നൈ ടീമുകളിലെ താരങ്ങൾക്ക് കൊവിഡ് ബാധിച്ചതിന് പിന്നാലെ എല്ലാ മത്സരങ്ങളും മുംബൈയിൽ നടത്താൻ ബിസിസിഐ ശ്രമിച്ചിരുന്നു. വിദേശ താരങ്ങൾ ഉൾപ്പടെയുള്ളവ‍ർ ആശങ്ക ഉയർത്തിയതോടെ ഇതിൽ നിന്ന് പിൻമാറി. ഒക്‌ടോബറിൽ തുടങ്ങുന്ന ട്വന്റി 20 ലോകകപ്പിന് മുൻപ് ഐപിഎൽ പതിനാലാം സീസണിലെ ശേഷിച്ച മത്സരങ്ങൾ നടത്താനാണിപ്പോൾ ബിസിസിഐ നീക്കം. 

Latest Videos

undefined

ഐപിഎല്‍ പതിനാലാം സീസണ്‍: മത്സരം പുനരാരംഭിക്കാന്‍ പുതിയ സാധ്യതകളുമായി ബിസിസിഐ

സെപ്റ്റംബർ ആകുമ്പോഴേക്കും കൊവിഡ് നിയന്ത്രണവിധേയമാവുമെന്നും ലോകകപ്പിനായി ഒരുക്കുന്ന വേദികളിൽ ചിലത് ഐപിഎല്ലിനായി ഉപയോഗിക്കാമെന്നും ബിസിസിഐ പ്രതീക്ഷിക്കുന്നു. വിദേശതാരങ്ങളുടെ ലഭ്യത കൂടി പരിഗണിച്ചേ ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കൂ. ശേഷിക്കുന്ന മത്സരങ്ങൾ നടത്താൻ യുഎഇയിൽ നടത്താനുള്ള സാധ്യതയും ബിസിസിഐ നോക്കുന്നുണ്ട്. 

ഇതേസമയം, കഴിഞ്ഞ സീസണിലെപ്പോലെ ഈ വർഷത്തെ എല്ലാ മത്സരങ്ങളും യുഎഇയിൽ നടത്താമെന്ന ഐപിഎൽ ഭരണ സമിതിയുടെ നിർദേശത്തോട് ബിസിസിഐ മുഖംതിരിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന വിമർശനം ശക്തമായി. കൊവിഡ് രണ്ടാംതരംഗം ശക്തിപ്പെട്ടാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും മത്സരങ്ങൾ യുഎഇയിൽ തന്നെ നടത്തണമെന്നുമാണ് ബ്രിജേഷ് പട്ടേൽ നേതൃത്വം നൽകുന്ന ഐപിഎൽ ഭരണസമിതി ആവശ്യപ്പെട്ടത്. 

ചുറ്റുമുള്ളവരെ സഹായിക്കൂ! എന്നിട്ടാവാം മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും സഹായനിധിയിലേക്ക്: ശ്രീശാന്ത്

നാല് ടീം ഫ്രാഞ്ചൈസികൾക്കും ഇതേ അഭിപ്രായമായിരുന്നു. എന്നാൽ ബയോ ബബിൾ സംവിധാനം സുരക്ഷിതമാണെന്നും മത്സരങ്ങൾ ഇന്ത്യയിൽ തന്നെ നടത്തിയാൽ മതിയെന്നും ബിസിസിഐ തീരുമാനിക്കുകയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!