താരങ്ങൾ ഉൾപ്പടെയുള്ളവരെ പ്രത്യേക വിമാനത്തിൽ സുരക്ഷിതമായി മാലദ്വീപിൽ എത്തിച്ച ബിസിസിഐയോട് ക്രിക്കറ്റ് ഓസ്‌ട്രേലിയ നന്ദി അറിയിച്ചു.
സിഡ്‌നി: ഐപിഎല്ലിൽ കളിക്കാനെത്തിയ ഓസ്‌ട്രേലിയൻ താരങ്ങൾ മാലദ്വീപിലെത്തി. പതിനാല് ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കിയാണ് ഓസീസ് സംഘം മാലദ്വീപിൽ നിന്ന് നാട്ടിലേക്ക് മടങ്ങുക.
കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ഓസ്‌ട്രേലിയയിലേക്ക് ഇന്ത്യയിൽ നിന്ന് വിമാനയാത്രാ വിലക്കുള്ളതിനാലാണ് താരങ്ങളെ ബിസിസിഐ മാലദ്വീപിൽ എത്തിച്ചത്. പതിനാല് താരങ്ങൾ ഉൾപ്പടെ നാൽപത് പേരാണ് ഓസീസ് സംഘത്തിലുള്ളത്. ബാക്കിയുള്ളവർ പരിശീലകരും അംപയർമാരും കമന്റേറ്റർമാരുമാണ്. മുംബൈ ഇന്ത്യൻസ് പരിശീലകന്‍ മഹേല ജയവർധനെയും ഓസീസ് സംഘത്തിനൊപ്പമുണ്ട്.
undefined
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീം ഇന്ന്, കൂടുതൽ കളിക്കാർക്ക് അവസരം ലഭിച്ചേക്കും
താരങ്ങൾ ഉൾപ്പടെയുള്ളവരെ പ്രത്യേക വിമാനത്തിൽ സുരക്ഷിതമായി മാലദ്വീപിൽ എത്തിച്ച ബിസിസിഐയോട് ക്രിക്കറ്റ് ഓസ്‌ട്രേലിയ നന്ദി അറിയിച്ചു. താരങ്ങളുടെ മടക്കയാത്രയ്‌ക്കായി സർക്കാരിനോട് പ്രത്യേക ഇളവുകളൊന്നും ആവശ്യപ്പെടില്ലെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി.
ഇതേസമയം, കൊവിഡ് ബാധിതനായ ചെന്നൈ സൂപ്പർ കിംഗ്സ് ബാറ്റിംഗ് കോച്ച് മൈക് ഹസിയെ ദില്ലിയിൽ നിന്ന് എയർ ആംബുലൻസിൽ ചെന്നൈയിലെത്തിച്ചു. കൊവിഡ് മുക്തനായ ശേഷമാവും ഹസി നാട്ടിലേക്ക് മടങ്ങുക. ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, ന്യൂസിലൻഡ് താരങ്ങളും നാട്ടിലേക്ക് മടങ്ങി. ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, വിൻഡീസ് താരങ്ങൾക്ക് മുംബൈ ഇന്ത്യൻസാണ് പ്രത്യേക വിമാനങ്ങൾ തയ്യാറാക്കിയത്.
ബാംഗ്ലാദേശ് താരങ്ങളായ മുസ്തഫിസുർ റഹ്മാനും ഷാകിബ് അൽ ഹസനും നാട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona