ഐപിഎല്‍: സിഡ്‌നിയില്‍ ഓസീസ് താരങ്ങളുടെ ഹോട്ടല്‍ ക്വാറന്‍റീന്‍ ചെലവ് വഹിക്കുന്നതും ബിസിസിഐ

By Web Team  |  First Published May 19, 2021, 6:57 PM IST

കളിക്കാർ, സ്റ്റാഫുകൾ, കമന്‍റേറ്റർമാർ ഉൾപ്പെടെ 38 പേരാണ് നിലവിൽ സിഡ്നിയിൽ ക്വാറന്റീനിൽ കഴിയുന്നത്. 


സിഡ്‌നി: ഐപിഎൽ പതിനാലാം സീസണ്‍ നിര്‍ത്തിവച്ചതോടെ നാട്ടിലേക്ക് മടങ്ങിയ ഓസീസ് താരങ്ങളുടെ സിഡ്‌നിയിലെ ഹോട്ടൽ ക്വാറൻറീൻ ചെലവ് ബിസിസിഐ ആണ് വഹിക്കുന്നതെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഇടക്കാല സിഇഒ നിക് ഹോക്ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

കളിക്കാർ, സ്റ്റാഫുകൾ, കമന്‍റേറ്റർമാർ ഉൾപ്പെടെ 38 പേരാണ് നിലവിൽ സിഡ്നിയിൽ ക്വാറന്റീനിൽ കഴിയുന്നത്. ബിസിസിഐ ഒരുക്കിയ യാത്ര, താമസ സൗകര്യങ്ങൾക്ക് താരങ്ങൾ സംതൃപ്തി അറിയിച്ചതായും നിക് ഹോക്ലി പറഞ്ഞു. ഇന്ത്യയിൽ നിന്ന് നേരിട്ട് യാത്രാ വിലക്ക് ഉള്ളതിനാൽ 10 നാൾ മാലദ്വീപിൽ കഴിഞ്ഞ ശേഷമാണ് താരങ്ങൾ ഓസ്‌ട്രേലിയയില്‍ മടങ്ങിയെത്തിയത്.  

Latest Videos

undefined

ടി20 ലോകകപ്പ് വേദി; പ്രത്യേകയോ​ഗം വിളിച്ച് ബിസിസിഐ

നാല് ടീമുകളിലെ താരങ്ങൾക്ക് കൊവിഡ് ബാധിച്ചതോടെ മെയ് നാലിന് ഐപിഎൽ പതിനാലാം സീസണ്‍ നിര്‍ത്തിവയ്‌ക്കുകയായിരുന്നു. 60 മത്സരങ്ങളുള്ള ടൂര്‍ണമെന്‍റില്‍ 29 കളികള്‍ മാത്രമാണ് പൂര്‍ത്തിയാക്കാനായത്. മത്സരങ്ങൾ പൂർത്തിയാക്കിയില്ലെങ്കിൽ 2,500 കോടി രൂപയുടെ നഷ്ടമാണ് ബിസിസിഐക്കുണ്ടാവുക. 

എബിഡി എന്തുകൊണ്ട് വിരമിക്കല്‍ പിന്‍വലിച്ചില്ല; കാരണം വെളിപ്പെടുത്തി ബൗച്ചര്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!