ഇതുവരെ ആറ് മത്സരങ്ങളില്‍ 206 റണ്‍സാണ് അലി നേടിയത്. മുന്‍ പാകിസ്ഥാന്‍ താരം സയ്യിദ് അന്‍വറിന്റെ ശൈലി ഓര്‍പ്പിക്കുന്നതാണ് അലിയുടെ ബാറ്റിങ്ങെന്ന് നെഹ്റ വ്യക്തമാക്കി.
ദില്ലി: ചെന്നൈ സൂപ്പര്‍ കിംഗ്സ് ഓള്‍റൗണ്ടര്‍ മൊയീന്‍ അലിയെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്റ. മൂന്നാം നമ്പറില്‍ കളിക്കുന്ന ഇടങ്കയ്യന്‍ താരത്തിന്റെ ബാറ്റിങ്ങാണ് നെഹ്റയെ ആകര്‍ഷിച്ചത്. ഇതുവരെ ആറ് മത്സരങ്ങളില്‍ 206 റണ്‍സാണ് അലി നേടിയത്. മുന്‍ പാകിസ്ഥാന്‍ താരം സയ്യിദ് അന്‍വറിന്റെ ശൈലി ഓര്‍പ്പിക്കുന്നതാണ് അലിയുടെ ബാറ്റിങ്ങെന്ന് നെഹ്റ വ്യക്തമാക്കി.
undefined
ബാറ്റിങ്ങിനോടുള്ള അലിയുടെ സമീപനത്തെ കുറിച്ചാണ് നെഹ്റ സംസാരിച്ചത്. മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം കൂടിയായ നെഹ്റയുടെ വാക്കുകള്‍... ''വളരെ റിലാക്സായ താരമാണ് അലി. അദ്ദേഹത്തില്‍ ഞാന്‍ മുന്‍ പാകിസ്ഥാന്‍ താരം സയ്യിദ് അന്‍വറിന്റെ ശൈലി കാണുന്നു. സമ്മര്‍ദ്ദത്തിന് അടിമപ്പെടുന്ന താരമാണ് അലിയെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണി അലിയെ നന്നായി ഉപയോഗിക്കുകയും ചെയ്തു. ബാറ്റുകൊണ്ടും പന്ത് കൊണ്ടും മികച്ച പ്രകടനം പുറത്തെടുക്കുന്ന അലി ടീമിന് മുതല്‍ക്കൂട്ടാണ്.'' നെഹ്റ വ്യക്തമാക്കി.
ചെന്നൈയുടെ മിക്ക മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് അലി. ബൗളിങ്ങില്‍ നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്താനും അലിക്ക് സാധിച്ചിരുന്നു.