'ധോണിയില്ലാതെ സിഎസ്‌കെയില്ല'; ചെന്നൈയില്‍ തുടരുമെന്ന 'തല'യുടെ പ്രഖ്യാപനത്തോട് മുന്‍താരങ്ങള്‍

By Web Team  |  First Published Oct 7, 2021, 4:58 PM IST

'തല'യുടെ പ്രഖ്യാപനത്തോട് പ്രതികരിച്ചിരിക്കുകയാണ് മുന്‍താരങ്ങളായ ഗ്രെയിം സ്വാനും അജിത് അഗാര്‍ക്കറും


ദുബായ്: ഐപിഎല്ലില്‍(IPL) 2022ലും ചെന്നൈ സൂപ്പര്‍ കിംഗ്‌സ്(Chennai Super Kings) കുപ്പായത്തില്‍ കളിക്കുമെന്ന നായകന്‍ എം എസ് ധോണിയുടെ(MS Dhoni) പ്രഖ്യാപനം ആരാധകര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കിയത്. 'തല'യുടെ പ്രഖ്യാപനത്തോട് പ്രതികരിച്ചിരിക്കുകയാണ് മുന്‍താരങ്ങളായ ഗ്രെയിം സ്വാനും(Graeme Swann) അജിത് അഗാര്‍ക്കറും(Ajit Agarkar). ധോണിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ് ഇരുവരും. 

ചെന്നൈയെ വീഴ്‌ത്തി യാത്ര പറയുമോ പഞ്ചാബ്; വിജയികളെ പ്രവചിച്ച് ആകാശ് ചോപ്ര

Latest Videos

undefined

'ധോണി സിഎസ്‌കെയ്‌ക്ക് ഒരു താരത്തേക്കാളുപരിയാണ്. ധോണിയില്ലാതെ സിഎസ്‌കെയില്ല' എന്നാണ് സ്വാന്നിന്‍റെ വാക്കുകള്‍. 'ചെന്നൈ ആരാധകര്‍ക്ക് മുന്നില്‍ കളിക്കണമെന്നാണ് ധോണി പ്രഖ്യാപിച്ചത്. ഐപിഎല്ലിനും ഇത് വലിയ കാര്യമാണ്. താരമെന്ന നിലയില്‍ മികച്ച പ്രകടനം പുറത്തെടുക്കണമെന്നും അദേഹത്തിനുണ്ട്. എന്നാല്‍ ഇതെല്ലാം താരലേലം വരാനിരിക്കുന്നതിനാല്‍ നിയമങ്ങള്‍ അനുസരിച്ചിരിക്കും. ഇപ്പോഴും കളിക്കണമെന്ന ധോണിയുടെ ആഗ്രഹം സിഎസ്‌കെയ്‌ക്ക് ഗുണകരമാണ്' എന്നും അഗാര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു. 

ഐപിഎല്‍ 2021: ധോണി വിചാരിച്ചാല്‍ ഷാര്‍ദുല്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കയറും: മൈക്കല്‍ വോണ്‍

ഐപിഎല്‍ പതിനാലാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്ലേ ഓഫില്‍ എത്തിയെങ്കിലും ബാറ്റിംഗില്‍ തീര്‍ത്തും ധോണി നിറംമങ്ങി. ഇതോടെ ഐപിഎല്ലില്‍ നിന്നും ധോണിയുടെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ സജീവമായെങ്കിലും അതെല്ലാം കഴിഞ്ഞ ദിവസം എഴുതിത്തള്ളി താരം. 'ഞാനിനിയും ചെന്നൈ ജേഴ്‌സി അണിയും. ചെന്നൈയില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ വിടവാങ്ങല്‍ മത്സരം കളിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്'- എന്നാണ് ധോണി വ്യക്തമാക്കിയത്. സിഎസ്‌കെ ടീം ഉടമകളായ ഇന്ത്യാ സിന്റ്‌സിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു ധോണി. 

ഐപിഎല്‍ 2021: ആദ്യ മത്സരത്തിന് കുടുംബത്തിന്റെ ആശംസ, വികാരാധീനനായി ഉമ്രാന്‍ മാലിക്- വീഡിയോ കാണാം

ഐപിഎല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ സിഎസ്‌കെയുടെ നായകനായ ധോണി ടീമിനെ മൂന്ന് തവണ കിരീടത്തിലേക്ക് നയിച്ചിട്ടുണ്ട്. ധോണി 218 കളിയില്‍ 23 അര്‍ധസെഞ്ചുറിയോടെ 4728 റണ്‍സ് നേടി. എന്നാല്‍ ഈ സീസണില്‍ ധോണിയുടെ ബാറ്റ് നിരാശപ്പെടുത്തി. 14 മത്സരങ്ങളില്‍ വെറും 96 റണ്‍സ് മാത്രമാണ് സമ്പാദ്യം. ഒടുവില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ 15 പന്തില്‍ 12 റണ്‍സ് മാത്രമെടുത്ത് രവി ബിഷ്‌ണോയിയുടെ ഗൂഗ്ലിക്ക് മുന്നില്‍ കീഴടങ്ങി. 

ഐപിഎല്‍ 2021: 'ബോളിവുഡിലേക്കില്ല, ചെന്നൈ ജേഴ്‌സിയില്‍ അടുത്ത സീസണിലും കാണാം'; ആരാധകര്‍ക്ക് ധോണിയുടെ ഉറപ്പ്

click me!