'ഇന്ത്യയില്‍ ഒരുക്കിയത് ഏറ്റവും മോശം സൗകര്യം'; ഐപിഎല്‍ വിടാനുണ്ടായ കാരണം വ്യക്തമാക്കി സാംപ

By Web Team  |  First Published Apr 28, 2021, 6:32 PM IST

വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സാംപ ഐപിഎല്‍ ഉപേക്ഷിച്ചത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തിലാണ് താരം ടൂര്‍ണമെന്റ് ഉപേക്ഷിച്ചതെന്ന് വ്യക്തമായിരുന്നു.
 


മുംബൈ: കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ പിന്നാലെ അഞ്ച് താരങ്ങളാണ് ഐപിഎല്ലില്‍ നിന്ന് പിന്മാറിയത്. ഇതില്‍ ആഡം സാംപ, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരങ്ങളായിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സാംപ ഐപിഎല്‍ ഉപേക്ഷിച്ചത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തിലാണ് താരം ടൂര്‍ണമെന്റ് ഉപേക്ഷിച്ചതെന്ന് വ്യക്തമായിരുന്നു.

ഇപ്പോള്‍ ഐപിഎല്‍ വിടുന്നതിന് പിന്നിലെ കാരണം ഒന്നുകൂടി വ്യക്തമാക്കിയിരിക്കുകയാണ് സാംപ. ഓസ്‌ട്രേലിയന്‍ പത്രമായ സിഡ്‌നി മോണിംഗ് ഹെറാള്‍ഡിനോട് സംസാരിക്കുകയായിരുന്നു സാംപ. സൗകര്യങ്ങള്‍ തന്നെയാണ് സാംപയുടെ പ്രശ്‌നം. ഓസീസ് സ്പിന്നറുടെ വാക്കുകള്‍... ''ഇന്ത്യയിലാണ് ഞങ്ങളെന്ന ബോധത്തില്‍ തന്നെയായിരുന്നു ഞങ്ങള്‍. എപ്പോഴും ശുചിയായിരിക്കാന്‍ ഞങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. യുഎഇയില്‍ കഴിഞ്ഞ ഐപിഎല്ലില്‍ ഈവക പ്രശ്‌നങ്ങള്‍ ഒന്നുമില്ലായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ സഹിക്കാവുന്നതിലുമപ്പുറമാണ് കാര്യങ്ങള്‍. വളരെ പരിമിതമായ സൗകര്യമങ്ങളാണ് ബയോ ബംബിള്‍ സംവിധാനത്തില്‍ ഒരുക്കിയിട്ടുള്ളത്. അതുതന്നെ ഞാനിതുവരെ കണ്ടതില്‍ ഏറ്റവും മോശവും.

Latest Videos

undefined

യുഎഇയില്‍ നടന്ന ടൂര്‍ണമെന്റില്‍ ഞാന്‍ മുഴുവന്‍ സമയവും ടീമിനൊപ്പമുണ്ടായിരുന്നു. ഒരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല. സുരക്ഷിതത്വവും ശുചിത്വവും അനുഭവപ്പെട്ടിരുന്നു. ഇത്തവണയും യുഎഇയിലാണ് ഐപിഎല്‍ എങ്കില്‍ ഞങ്ങള്‍ ടീമിനൊപ്പം തുടര്‍ന്നേനെ. പക്ഷേ എല്ലാത്തിന്റെ പിറകിലും ഒരു രാഷ്ട്രീയമുണ്ടല്ലോ.'' സാംപ കുറ്റപ്പെടുത്തി. 

ടി20 ലോകകപ്പ് ഇന്ത്യയിലാണ് നടക്കാന്‍ പോകുന്നതെന്ന് അറിയാമെന്നും അതിന്റെ ആശങ്ക ഇപ്പൊഴേ ഉണ്ടെന്നും സാംപ വ്യക്തമാക്കി.

click me!