ഓസീസിന്‍റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാള്‍ എന്ന വിശേഷണം വാര്‍ണര്‍ക്ക് ഫിഞ്ച് ചാര്‍ത്തിക്കൊടുക്കുന്നുണ്ട്
ദുബായ്: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) മോശം പ്രകടനമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്(Sunrisers Hyderabad) ബാറ്റര്‍ ഡേവിഡ് വാര്‍ണര്‍(David Warner) കാഴ്‌ചവെക്കുന്നത്. തീപ്പൊരി ഓപ്പണര്‍ എന്ന പേരുണ്ടായിരുന്ന വാര്‍ണര്‍ സണ്‍റൈസേഴ്‌സിന്‍റെ പ്ലേയിംഗ് ഇലവനില്‍ നിന്നുവരെ പുറത്തായി. ടീമിന്‍റെ അവസാന മത്സരത്തില്‍ ഗാലറിയിലിരുന്ന് വാര്‍ണര്‍ കളി കാണുന്ന കാഴ്‌ച അദേഹത്തിന്‍റെ ആരാധകര്‍ക്ക് ഹൃദയഭേദകമായിരുന്നു. എന്നാല്‍ വാര്‍ണര്‍ ഫോമിലേക്ക് തിരിച്ചെത്തും എന്ന പ്രതീക്ഷയിലാണ് ഓസ്‌ട്രേലിയന്‍ ടി20 നായകന്‍ ആരോണ്‍ ഫിഞ്ച്(Aaron Finch).
ഐപിഎല്ലില്‍ ചരിത്രമെഴുതി അക്‌സര്‍ പട്ടേല്‍; ലോകകപ്പിന് മുമ്പ് ടീം ഇന്ത്യക്ക് ശുഭവാര്‍ത്ത
undefined
ടി20 ലോകകപ്പില്‍ ഓസീസ് ഓപ്പണിംഗില്‍ വാര്‍ണറുടെ സ്ഥാനത്തിന് ഇളക്കം തട്ടില്ല എന്ന് സൂചിപ്പിക്കുന്നതാണ് ഫിഞ്ചിന്‍റെ വാക്കുകള്‍. ഓസീസിന്‍റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാള്‍ എന്ന വിശേഷണം വാര്‍ണര്‍ക്ക് ഫിഞ്ച് ചാര്‍ത്തിക്കൊടുക്കുന്നുണ്ട്
'തീര്‍ച്ചയായും ഓസ്‌ട്രേലിയക്കായി കളിച്ച എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് ഡേവിഡ് വാര്‍ണര്‍. അദേഹത്തിന്‍റെ തയ്യാറെടുപ്പുകളില്‍ എനിക്ക് സംശയമില്ല. ഹൈദരാബാദിനായി കളിക്കാന്‍ അദേഹം ഇഷ്‌ടപ്പെടുന്നു, ഇപ്പോഴും പരിശീലനം തുടരുന്നു എന്ന കാര്യത്തില്‍ എനിക്ക് സന്ദേഹമില്ല. വാര്‍ണര്‍ മികച്ച പ്രകടനം ലോകകപ്പില്‍ പുറത്തെടുക്കും' എന്നും ടി20 ലോകകപ്പിനായി യുഎഇയിലേക്ക് ടീം പുറപ്പെടും മുമ്പ് ആരോണ്‍ ഫിഞ്ച് പറഞ്ഞു.
2020 സെപ്റ്റംബറിന് ശേഷം ഓസീസ് കുപ്പായത്തില്‍ ഡേവിഡ് വാര്‍ണര്‍ ടി20 മത്സരം കളിച്ചിട്ടില്ല. പരിക്കും വിശ്രമവും മത്സരക്രമങ്ങളിലെ പ്രശ്‌നങ്ങളും കാരണം ടീമിന്‍റെ നാല് പര്യടനങ്ങളിലായി 14 മത്സരങ്ങള്‍ നഷ്‌ടമായി.
ടി20യില്‍ ഒരുകാലത്ത് ഹീറോ; ഇനിയാ താരത്തിന് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരവില്ല?
ഐപിഎല്‍ പതിനാലാം സീസണിലാവട്ടെ വാര്‍ണറുടെ ബാറ്റ് വലിയ നിരാശയാണ് സണ്‍റൈസേഴ്‌സ് ടീമിനും ആരാധകര്‍ക്കും സമ്മാനിച്ചത്. എട്ട് ഇന്നിംഗ്‌സില്‍ രണ്ട് അര്‍ധ സെഞ്ചുറികള്‍ മാത്രമാണ് ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും റണ്‍വേട്ടക്കാരില്‍ ഒരാള്‍ നേടിയത്. സീസണിന്‍റെ ആദ്യ ഘട്ടത്തില്‍ ക്യാപ്റ്റന്‍ സ്ഥാനം നഷ്‌ടമായിരുന്നു. ഐപിഎല്‍ രണ്ടാം ഘട്ടം യുഎഇയില്‍ തുടങ്ങിയപ്പോള്‍ രണ്ട് മത്സരങ്ങളിലേ അവസരം ലഭിച്ചുള്ളൂ. 0, 2 എന്നിങ്ങനെയായിരുന്നു സ്‌കോര്‍.
തുടര്‍ച്ചയായി ഏഴ് ഐപിഎല്‍ സീസണുകളില്‍ 400ലധികം റണ്‍സ് നേടിയ ബാറ്റ്സ്‌മാനാണ് ഡേവിഡ് വാര്‍ണര്‍. മൂന്ന് സീസണില്‍ ടോപ് സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ താരം. 2016ല്‍ ഹൈദരാബാദ് ആദ്യമായി കിരീടം ഉയര്‍ത്തുമ്പോള്‍ വാര്‍ണറായിരുന്നു ക്യാപ്റ്റന്‍. അടുത്ത സീസണില്‍ മെഗാ താരലേലം നടക്കാനിരിക്കേ മികച്ച റെക്കോര്‍ഡുണ്ടെങ്കിലും വാര്‍ണര്‍ സണ്‍റൈസേഴ്‌സ് ടീമിലുണ്ടാകുമോ എന്ന് കണ്ടറിയണം.
ഐപിഎല്‍ 2021: ഹൈദരാബാദിനെ പിന്തുണച്ച് കാണികളിലൊരാളായി വാര്‍ണറും..! വീഡിയോ കാണാം