മത്സരം തുടങ്ങുന്നതിന് മുന്നേ പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍താരം ആകാശ് ചോപ്ര
ഷാര്‍ജ: ഐപിഎല്ലില്‍(IPL 2021) ഇന്നത്തെ രണ്ടാം മത്സരം വമ്പന്‍ ത്രില്ലാവും ആരാധകര്‍ക്ക് സമ്മാനിക്കുക. പ്ലേ ഓഫ് പ്രതീക്ഷകളുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്(Kolkata Knight Riders) ഇറങ്ങുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സ്(Rajasthan Royals) മോര്‍ഗന്‍റെയും സംഘത്തിന്‍റേയും വഴിമുടക്കുമോ എന്നാണ് ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. എന്തായാലും മത്സരം തുടങ്ങുന്നതിന് മുന്നേ പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍താരം ആകാശ് ചോപ്ര(Aakash Chopra).
സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് നിരാശ സമ്മാനിക്കുന്നതാണ് ചോപ്രയുടെ പ്രവചനം. ഓയിന്‍ മോര്‍ഗന്‍റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിജയിക്കുമെന്ന് ചോപ്ര വ്യക്തമാക്കി.
undefined
ഐപിഎല്‍ 2021: പേസില്‍ പതറി ചെന്നൈ; പഞ്ചാബിനെതിരെ രണ്ട് വിക്കറ്റ് നഷ്ടം
ഷാര്‍ജയില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് കൊല്‍ക്കത്ത-രാജസ്ഥാന്‍ മത്സരം. മുംബൈ ഇന്ത്യന്‍സിനെതിരെ അവസാന മത്സരത്തില്‍ എട്ട് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയാണ് രാജസ്ഥാന്‍ എത്തുന്നത്. അതേസമയം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പിച്ചതിന്‍റെ ആത്മവിശ്വാസമുണ്ട് കൊല്‍ക്കത്തയ്‌ക്ക്. യുഎഇയിലെത്തിയ കൊല്‍ക്കത്ത കൂടുതല്‍ കരുത്തരാണ്. രണ്ടാംഘട്ടത്തില്‍ ആറ് കളിയില്‍ നാലിലും ജയിച്ചു.
മുംബൈയും കൊല്‍ക്കത്തയും ഒരുപോലെ പ്ലേഓഫിനായി മുന്നിലുണ്ട്. കൊല്‍ക്കത്തയുടെ തോല്‍വി മുംബൈയ്‌ക്ക് പ്ലേ ഓഫിലേക്ക് വഴിയൊരുക്കും. മറിച്ച് കൊല്‍ക്കത്ത ജയിച്ചാല്‍ വമ്പന്‍ ജയം നേടി മുംബൈ റണ്‍നിരക്ക് മറികടക്കുന്നത് മാത്രം ഭയന്നാല്‍ മതി.
ചെന്നൈയെ വീഴ്‌ത്തി യാത്ര പറയുമോ പഞ്ചാബ്; വിജയികളെ പ്രവചിച്ച് ആകാശ് ചോപ്ര
എന്നാല്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന് ജയത്തോടെ സീസണ്‍ അവസാനിപ്പിക്കണം. ബാറ്റിംഗില്‍ നായകന്‍ തിളങ്ങിയത് മാറ്റിനിര്‍ത്തിയാല്‍ നിരാശയാണ് രാജസ്ഥാന് ഈ സീസണ്‍. യശസ്വി ജയ്‌സ്വാള്‍ ഒഴികെ മറ്റാര്‍ക്കും താളം കണ്ടെത്താനുമായില്ല. ഇംഗ്ലീഷ് താരങ്ങളില്‍ പ്രമുഖരെല്ലാം മടങ്ങിയപ്പോള്‍ ടീമിന്റെ നടുവൊടിഞ്ഞു. അടുത്ത സീസണില്‍ അഴിച്ചുപണിയുണ്ടാകുമെന്ന് ഉറപ്പായതിനാല്‍ സ്ഥാനം മെച്ചപ്പെടുത്താനാകും ശ്രമം.
നേര്‍ക്കുനേര്‍ ചരിത്രം
ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഐപിഎല്‍ ചരിത്രത്തില്‍ കൊല്‍ക്കത്തയും രാജസ്ഥാനും തമ്മിലുള്ളത്. പരസ്‌പരമുള്ള 24 പോരാട്ടങ്ങളില്‍ 12 കളിയില്‍ കൊല്‍ക്കത്തയും 11ല്‍ രാജസ്ഥാനും ജയിച്ചു. ഇന്ന് ജയിച്ചാല്‍ കണക്കില്‍ ഒപ്പമെത്താന്‍ രാജസ്ഥാനാകും.