ഓസീസ് പര്യടനം: ഹിറ്റ്‌മാനെ ഉള്‍പ്പെടുത്താത്തതില്‍ ആഞ്ഞടിച്ച് സെവാഗ്, ബിസിസിഐക്ക് ശകാരം

By Web Team  |  First Published Nov 4, 2020, 1:55 PM IST

രോഹിത്തിന്റെ പരിക്കിനെക്കുറിച്ച് വ്യക്തത ആവശ്യമാണെന്ന് സെവാഗ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു


ദില്ലി: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ സ്റ്റാര്‍ ബാറ്റ്സ്‌മാന്‍ രോഹിത് ശര്‍മ്മയെ ബിസിസിഐ ഉള്‍പ്പെടുത്താത്തത് ചോദ്യം ചെയ്ത് ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ബിസിസിഐയുടെ ഭാഗത്തുനിന്നുള്ള പിടിപ്പുകേടാണ് രോഹിത്തിന്‍റെ കാര്യത്തില്‍ സംഭവിച്ചത് എന്ന് തുറന്നടിച്ചു വീരു. 

'സെവാഗ് സണ്‍റൈസേഴ്‌സിനെതിരെ മുബൈക്കായി കളിച്ചു. അവന്‍ പ്ലേ ഓഫും കളിക്കും. താന്‍ ഫിറ്റാണ് എന്ന് രോഹിത് തന്നെ പറയുന്നു. പിന്നെ എന്തുകൊണ്ടാണ് താരത്തെ ടീമിലെടുക്കാത്തത്? ഫ്രാഞ്ചൈസിക്കായി കളിക്കാന്‍ തയ്യാറായ ഒരു താരത്തെ എന്തുകൊണ്ട് രാജ്യത്തിനായി തെരഞ്ഞെടുക്കുന്നില്ല എന്നത് അത്ഭുതപ്പെടുത്തി. ബിസിസിഐയുടെ ഭാഗത്തുനിന്നുള്ള പിടിപ്പുകേടാണ് ഇത് ചൂണ്ടിക്കാട്ടുന്നത്' എന്നും സെവാഗ് വ്യക്തമാക്കി. 

Latest Videos

undefined

രോഹിത്തിന്റെ പരിക്കിനെക്കുറിച്ച് വ്യക്തത ആവശ്യമാണെന്ന് സെവാഗ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. 'രോഹിത്തിന്റെ പരിക്കിന്റെ സ്വഭാവം എന്താണെന്ന് ആരും ഇതുവരെ പറഞ്ഞിട്ടില്ല. രോഹിത്തിന് സുഖമില്ലെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ അദേഹം വിശ്രമമെടുക്കകയല്ലേ വേണ്ടത്? എന്നാല്‍ രോഹിത്തിനെ മുംബൈ ഇന്ത്യന്‍സിന്റെ കളി നടക്കുമ്പോള്‍ ഗ്രൗണ്ടില്‍ കാണാം. മാത്രമല്ല അദേഹം പരിശീലനവും നടത്തുന്നുണ്ട്. ഇതെല്ലാം തെളിയിക്കുന്നത് രോഹിത്തിന് ഒരു കുഴപ്പവുമില്ലെന്നാണ്' എന്നായിരുന്നു അന്ന് വീരുവിന്‍റെ വാക്കുകള്‍.

രോഹിത് ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. താരത്തെ പിന്നീട് ഓസ്‌ട്രേലിയയിലേക്ക് അയക്കും എന്ന സൂചനയും നല്‍കിയിരുന്നു ദാദ. 

Powered by 

click me!